നിസാരക്കാരനല്ല ഈ ശര്‍ക്കര : മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമ സൂചിക പദവി

നിസാരക്കാരനല്ല ഈ ശര്‍ക്കര : മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമ സൂചിക പദവി

മറയൂര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചിക പദവി. സമാനതകള്‍ ഇല്ലാത്ത, മറയൂര്‍ മേഖലയില്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കരക്ക് പദവി ലഭിക്കുന്നതിനായി 2016 ഓഗസ്റ്റ് മാസം മുതല്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വര്‍ഷം മാര്‍ച്ച് 5-ആം തിയതി ഐ പി ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറയൂര്‍ ശര്‍ക്കരയുടെ എല്ലാ പ്രത്യേകതയും പഠിച്ചതിനു ശേഷമാണ് പദവി ലഭിച്ചിരിക്കുന്നത്.

 

ഔഷധഗുണം കൊണ്ടും  ഗുണമേന്‍മക്കൊണ്ടും ലോകപ്രസിദ്ധമാണ് മറയൂര്‍ ശര്‍ക്കര. കൂടാതെ ഇരുമ്പിന്റെ അംശം കൂടിയതും സോഡിയത്തിന്റെ അളവ് കുറവുള്ളതുമാണ് മറയൂര്‍ ശര്‍ക്കരയെ മറ്റു ശര്‍ക്കരകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.  എന്നാല്‍ വിപണിയിലെത്തുന്നവയില്‍ കൂടുതലും വ്യാജ മറയൂര്‍ ശര്‍ക്കരയാണ്. കുറഞ്ഞ ചെലവില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ ശര്‍ക്കര വിപണി കീഴടക്കുന്ന സാഹചര്യത്തിലാണ് മറയൂര്‍ കേന്ദ്രമാക്കി കര്‍ഷകര്‍ നിര്‍മിക്കുന്ന മറയൂര്‍ ശര്‍ക്കരക്ക് പദവി ലഭിച്ചിരിക്കുന്നത്. ഇതിലൂടെ വ്യാജ ശര്‍ക്കര വിപണിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ കുറ്റം ചുമത്തുമെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ജില്ലാതല ബാങ്കേഴ്സ്  സമിതിയുടെ യോഗത്തില്‍ തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. കൂടാതെ വട്ടവട വെളുത്തുള്ളിക്കും ഭൗമ സൂചിക പദവി ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

Spread the love
Previous പത്ത് രൂപ നിക്ഷേപിക്കൂ : നല്ല വിത്ത് വൈന്‍ഡിങ് മെഷീന്‍ നല്‍കും
Next വേനൽക്കാലത്ത് ആഹാരത്തിലും ദിനചര്യകളിലും ശ്രദ്ധിക്കണം

You might also like

LIFE STYLE

ഇഷ അംബാനിയുടെ വിവാഹം; അണിഞ്ഞൊരുങ്ങി പതിനാലായിരം കോടിയുടെ വീടും

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം ആഘോഷങ്ങള്‍ കൊണ്ടും ആഡംബരം കൊണ്ടും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹ ദിനത്തില്‍ അംബാനിയുടെ പതിനാലായിരം കോടിയുടെ വീടായ അന്റീലിയയും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ചുവപ്പു നിറത്തിലുള്ള പുഷ്പങ്ങളും വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകളും കൊണ്ട്

Spread the love
NEWS

ചൂട് കൂടി : ആനകളെ എഴുന്നള്ളിക്കുന്നതിന് സമയക്രമം

സംസ്ഥാനത്ത് അസഹ്യമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള സമയം പകല്‍ 10 മണിക്ക് മുമ്പും നാല് മണിക്ക്ശേ ഷവുമായി പുനക്രമീകരിച്ചു. നാട്ടാന പരിപാലന കമ്മിറ്റി യോഗത്തിലാണിതു തീരുമാനമായത്.     നേരത്തെ പകല്‍ 11 നും 3.30 നും ഇടയിലായിരുന്നു നിയന്ത്രണം.

Spread the love
Business News

ബിക്കിനി എയര്‍ലൈന്‍ ജെറ്റ് ഇന്ത്യയിലേക്ക്

ബിക്കിനി എയര്‍ലൈന്‍ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച ജെറ്റ് വിമാന സര്‍വ്വീസ് ഇന്ത്യയിലേക്ക് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്നും ഡല്‍ഹിയിലേക്കായിരിക്കും സര്‍വ്വീസുകള്‍. ആഴ്ചയില്‍ നാലു ദിവസമാണ് ഈ സര്‍വ്വീസ് ഉണ്ടാവുക. ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരാണ് വിമാനത്തില്‍ ഉണ്ടാവുക. പരമ്പരാഗത വസ്ത്രം ധരിക്കേണ്ടവര്‍ക്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply