ധ്രുതഗതിയില്‍ മുന്നോട്ട്; കാല്‍ ലക്ഷം യൂണിറ്റ് പിന്നിട്ട് മരാസോയുടെ നിര്‍മ്മാണം

ധ്രുതഗതിയില്‍ മുന്നോട്ട്; കാല്‍ ലക്ഷം യൂണിറ്റ് പിന്നിട്ട് മരാസോയുടെ നിര്‍മ്മാണം

കാഴ്ചയിലും കരുത്തിലും സുരക്ഷയിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന വാഹനമാണ് മഹീന്ദ്രയുടെ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ മരാസോ. അതുകൊണ്ടുതന്നെ വിപണിയില്‍ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹീന്ദ്രയുടെ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ മരാസോ ഇപ്പോള്‍ കാല്‍ ലക്ഷം യൂണിറ്റ് നിര്‍മാണം പിന്നിട്ടിരിക്കുകയാണ്.

ഗ്ലോബര്‍ എന്‍ സി എ പി പരീക്ഷയില്‍ സുരക്ഷയ്ക്ക് നാലു നക്ഷത്ര റേറ്റിങ് നേടി 2018 സെപ്റ്റംബര്‍ മൂന്നിനായിരുന്നു മരാസൊ വിപണിയില്‍ എത്തിയത്. നാല് വകഭേദങ്ങളിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. എം ടു എന്ന അടിസ്ഥാന വകഭേദത്തിനും എം എയ്റ്റ്, എം ഫോര്‍, എം സിക്‌സ് എന്നീ മോഡലുകളാണ് അവ. കാറിലെ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് പരമാവധി 123 ബി എച്ച് പി കരുത്തും 300 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. മുന്നില്‍ ഇരട്ട എയര്‍ബാഗോടെ എത്തുന്ന മരാസൊയില്‍ വാഹനവേഗം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്ക്/അണ്‍ലോക്ക് സംവിധാനം നല്‍കിയിട്ടുണ്ട്.

 

Spread the love
Previous മൈ ബിഎസ്എന്‍എല്‍ ആപ്പ് എത്തി പുത്തന്‍ ഫീച്ചറുകളുമായി
Next കൊച്ചിയിലേക്ക് വരൂ; തായ്‌ലന്‍ഡിലേക്ക് പോകാന്‍ ടിക്കറ്റ് ഫ്രീ

You might also like

Bike

പിന്നില്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ ബുള്ളറ്റ് 350

പിന്നില്‍ ഡിസ്‌ക് ബ്രേക്കുണ്ടെന്ന സവിശേഷതയുമായി പുതിയ ബുള്ളറ്റ് 350 മോഡല്‍. പിറകിലെ ഡിസ്‌ക് ബ്രേക്കുണ്ടെന്നതൊഴികെ മറ്റ് മാറ്റങ്ങളൊന്നുമില്ലാതെയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോഡലിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. സിയറ്റ് ടയറുകളുള്ള 19 ഇഞ്ച് സ്പോക്ക് വീലുകള്‍ ബുള്ളറ്റിലുണ്ട്.  280 mm, 240 mm  ഡിസ്‌ക്കുകളാണ്

Spread the love
AUTO

ജെറ്റ് എയര്‍വേയ്സിനെ വാങ്ങാന്‍ അനില്‍ അഗര്‍വാള്‍

ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് വ്യവസായി അനില്‍ അഗര്‍വാള്‍. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വേയ്സ് സര്‍വീസ് അവസാനിപ്പിച്ചത്. അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപക വിഭാഗമായ വോള്‍കാന്‍ ഇന്‍വെസ്റ്റ്മെന്റ് ജെറ്റ് എയര്‍വേയ്സിനെ വാങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ചു. മെറ്റല്‍, മൈനിംഗ് മേഖലകളിലാണ്

Spread the love
AUTO

പിനിന്‍ഫാരിനയുടെ ഡിസൈന്‍ ചാരുതയില്‍ ‘മഹീന്ദ്ര ഥാര്‍’

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം വില്‍പനയുള്ള വാഹനങ്ങളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍. റോഡിലും ഓഫ് റോഡിലും ഒരേപോലെ കരുത്ത് തെളിയിച്ച റഫ് വാഹനത്തിന് ലുക്കില്‍ കാര്യമായ പുതുമകളുണ്ടായിരുന്നില്ല. മഹീന്ദ്ര ഇതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നില്ലെന്ന് വേണം കരുതാന്‍. എന്നാല്‍ എതിരാളികള്‍ കരുത്ത് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉപയോക്താക്കളെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply