സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറുമായി മാരുതി സുസ്‌കി

സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറുമായി മാരുതി സുസ്‌കി

ന്യൂഡല്‍ഹി: സ്റ്റാന്‍ഡേഡ് ഡിസയറിന്റെ എല്‍എക്‌സ്‌ഐ, എല്‍ഡിഐ എന്നീ താഴ്ന്ന വേരിയന്റെുകള്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മാരുതി സുസ്‌കി ഡിസയര്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി. ഇവ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. സ്‌പെഷ്യല്‍ എഡിഷന്‍ ഡിസയര്‍ പെട്രോള്‍ പതിപ്പിന് 5.56 ലക്ഷം രൂപയാണ് വില. ഡീസല്‍ വേരിയന്റിന് ഒരു ലക്ഷം രൂപ അധികം വില വരും. പുതിയ പതിപ്പിന് സ്റ്റാന്‍ഡേര്‍ഡ് ഡിസയര്‍ എല്‍എക്‌സ്‌ഐ, എല്‍ഡിഐ വേരിയന്റുകളേക്കാള്‍ 30,000 രൂപ കൂടുതലാണ്.

ബ്ലൂടൂത്ത് എനേബിള്‍ഡ് 2 സ്പീക്കര്‍ മ്യൂസിക്ക് സിസ്റ്റം, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്ങ് സംവിധാനവും സ്‌പെഷ്യല്‍ എഡിഷന്റെ ഭാഗമാണ്. ഇരട്ട ഫ്രണ്ട് എയര്‍ ബാഗുകള്‍, ബ്രേക്കിങ്ങ് അസിസ്റ്റ്, എഎംടി ഗിയര്‍ ബോക്‌സുകളും ലഭിക്കും.

ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, വീല്‍ കവറുകള്‍, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സറുകള്‍ എന്നിവ സ്‌പെഷ്യല്‍ എഡിഷന്‍എ സ്റ്റാന്‍ഡേഡാണ്.

Previous ദുബായിലെ ഡാന്യൂബ് ഹോം ഇന്ത്യയിലേക്ക്
Next ഇനി മൊബൈലിലും ഡ്രൈവിങ്ങ് ലൈസന്‍സ് കാണിക്കാം

You might also like

AUTO

മിനി കണ്‍ട്രിമാന്‍ ഇന്ത്യയിലേക്ക്

വൈവിധ്യങ്ങളുടെ കലവറയായ സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി വെഹിക്കിള്‍ മിനി കണ്‍ട്രിമാന്‍ ഇന്ത്യയിലെത്തുന്നു. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റിലാണ് കണ്‍ട്രിമാന്‍ ഉത്പാദിപ്പിക്കുക. ട്വിന്‍ പവര്‍ ടര്‍ബോ ടെക്‌നോളജിയില്‍ 2 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് കണ്‍ട്രിമാനുള്ളത്. ഡീസല്‍, പെട്രോള്‍ വാരിയന്റുകളില്‍ മിനി കണ്‍ട്രിമാന്‍ ലഭ്യമാകും. റിയര്‍

AUTO

ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ്

ദോസ്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ദോസ്ത് പ്ലസുമായി വിപണി കീഴടക്കാനെത്തിയിരിക്കുകയാണ് അശോക് ലെയ്‌ലാന്‍ഡ്. ദോസ്ത് പ്ലസില്‍ രണ്ടു മുതല്‍ മൂന്നര ടണ്‍ വരെ ഭാരം കയറ്റാന്‍ കഴിയും. പുതിയ മോഡലിന്റെ വരവോടെ കയറ്റുമതിയില്‍ നിന്നുള്ള വിഹിതം മൊത്തം വില്‍പ്പനയുടെ അഞ്ചു ശതമാനത്തില്‍ നിന്ന്

Business News

ഇന്ത്യന്‍ കാറുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രം

ഇന്ത്യയിലെ കാറുകള്‍ക്ക് സുരക്ഷ കുറവാണെന്ന പരാതിയ്ക്ക് പരിഹാരവുമായി കേന്ദ്രം. കാര്‍ ബോഡി പാനലുകളുടെ നിര്‍മ്മാണത്തില്‍ ഏഴുപതു ശതമാനം ഗാല്‍വനൈസ് സ്റ്റീല്‍ നിര്‍ബന്ധമാക്കുകയാണ് കേന്ദ്രം. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശം കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഉടന്‍ നല്‍കും. ബോഡി പാനലുകള്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply