എസ്യുവി മോഡലില്‍ ചെറു കാറുമായി മാരുതി എസ്പ്രസോ

എസ്യുവി മോഡലില്‍ ചെറു കാറുമായി മാരുതി എസ്പ്രസോ

ചെറുകാര്‍ വിപണിയില്‍ മിന്നും താരമായ മാരുതി വിജയം ആവര്‍ത്തിക്കാന്‍ വീണ്ടുമെത്തുന്നു. ഇത്തവണ വിപണി കീഴടക്കാന്‍  എസ്പ്രസോയുമായാണ് മാരുതി എത്തുന്നത്. എസ്യുവികളില്‍ നിന്നു പ്രചോദിതമായ രൂപകല്‍പനയുമായാണ് പുതിയ വാഹനത്തിന്റെ വരവ്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സപ്റ്റില്‍ നിന്നാണ് പുതിയ കാറിന്റെ ജനനം.

മൈക്രോ എസ്യുവി എന്ന പേരില്‍ പുറത്തിറങ്ങുന്ന വാഹനം ഈ മാസം അവസാനം വിപണിയിലെത്തും. 3565 എംഎം നീളവും 1520 എംഎം വീതിയും 1564 എംഎം ഉയരവും 2380 എംഎം വീല്‍ബെയ്‌സുമുണ്ടാകും പുതിയ കാറിന്. എസ്യുവി ലുക്ക് തോന്നിക്കാന്‍ വേണ്ടി മസ്‌കുലറായ വീല്‍ ആര്‍ച്ചുകളും ഉയര്‍ന്ന ബോണറ്റും വലിപ്പമുള്ള മുന്‍പിന്‍ ബംപറുകളും സ്‌കഫ് പ്ലേറ്റുകളുമൊക്കെ കാറില്‍ പ്രതീക്ഷിക്കാം. ഒപ്പം ഡാഷ്‌ബോഡിന്റെ മധ്യത്തിലാവും സ്പീഡോമീറ്ററിന്റെ സ്ഥാനമെന്നാണു സൂചന.

മലിനീകരണ നിയന്ത്രണത്തില്‍ ബി എസ് ആറ് നിലവാരം പുലര്‍ത്തുന്ന ഒരു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാവും കാറിലെ പ്രധാന സവിശേഷത. എന്‍ജിന്റെ കൂടുതല്‍ വിവരങ്ങളൊന്നും മാരുതി പുറത്തുവിട്ടിട്ടില്ല. ഏകദേശം 3.70 ലക്ഷം രൂപയ്ക്കും നാലു ലക്ഷം രൂപയ്ക്കുമിടയിലാവും പുതിയ വാഹനത്തിന്റെ വില എന്നാണ് പ്രതീക്ഷ.

Spread the love
Previous ടൊവിനോയുടെ പുതിയ ചിത്രം; എടക്കാട് ബറ്റാലിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Next നോട്ടുകളുടെ വലിപ്പം കുറച്ചത് പഴ്സില്‍ സൂക്ഷിക്കാനുള്ള സൗകര്യത്തിനെന്ന് ആര്‍ബിഐ

You might also like

Car

മധ്യകേരളത്തില്‍ ഒക്‌ടോബര്‍ മാസവില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സിന് വന്‍ കുതിപ്പ്

-യഥാക്രമം 106%, 156%, 181% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് -തുടര്‍ന്നും മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും കൊച്ചി: സതേണ്‍ മേഖലയില്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടാറ്റ മോട്ടോഴ്‌സ് എറണാകുളം, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ മാസത്തെ വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ച സ്വന്തമാക്കി. യഥാക്രമം

Spread the love
AUTO

ആധാറും ലൈസന്‍സും തമ്മില്‍ ബന്ധിപ്പിക്കും

ആധാറുമായി ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ബന്ധിപ്പിക്കാന്‍ നിയമം വരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇതുമായി ബന്ധപ്പെട്ട നിയമം ഉടന്‍ വരുമെന്ന് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ അപകടമുണ്ടാക്കിയ സ്ഥലത്തുനിന്നും സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുക വളരെ എളുപ്പമുള്ള കാര്യമാണ്. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കാനും പ്രയാസമില്ല.

Spread the love
Car

കിക്കിന് വഴിയൊരുക്കാന്‍ ടെറാനോ നിരത്തൊഴിയും

നിസാന്റെ കോംപാക്ട് എസ്‌യുവിയായ ടെറാനോ നിരത്തൊഴിയും. കോംപാക്ട് എസ് യുവി വിഭാഗത്തിലേക്ക് പുതിയ മോഡലായി നിസാന്‍ കിക്ക് എത്തുന്നതിനു മുന്നോടിയായാണ് ടെറാനോ നിര്‍ത്തുന്നതെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് വിശദവിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. റെനോ ഡസ്റ്റര്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ കോംപാക്ട് വാഹനങ്ങളെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply