സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിക്ക് ശേഷം പുതിയ സിനിമയുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്

സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിക്ക് ശേഷം പുതിയ സിനിമയുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്

സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, യമ, അനില്‍ നെടുമങ്ങാട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിലെ ശ്രദ്ധേയ താരങ്ങളെ കൂടാതെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്.

ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു വിജയാണ്. മഹേഷ് നാരായണ്‍ എഡിറ്റിംഗും റോണി സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂംസ് ഒരുക്കുന്നത്. നിശ്ചല ഛായാഗ്രഹണം അനൂപ് ചാക്കോ.

സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. സിനിമയുടെ പേരും മറ്റു വിവരങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവിടും എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Spread the love
Previous ക്വീനിന് രണ്ടാം ഭാഗവുമായി ഡിജോ ജോസ് ആന്റണി
Next ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തി വിവോ

You might also like

MOVIES

റാംബോയുടെ അവസാന ഭാഗവുമായി സ്റ്റാലന്‍

സില്‍വസ്റ്റര്‍ സ്റ്റാലനെ റാംബോ ആയി പ്രേക്ഷകരുടെ പ്രിയ നടനാക്കിയ ചിത്രമാണ് 1982ല്‍ പുറത്തിറങ്ങിയ ഫസ്റ്റ് ബ്ലഡ്. പിന്നീട് റാംബോ സീരീസിലെ മൂന്ന് ചിത്രങ്ങള്‍ കൂടി വെള്ളിത്തിരയിലെത്തി. സ്റ്റാലന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ഇറങ്ങിയ റാംബോ സീരിസിലെ നാല് ചിത്രങ്ങളും വിജയകരമായിരുന്നു. സ്റ്റാലനെ

Spread the love
MOVIES

വിശേഷങ്ങള്‍ തീരാതെ തമാശ; പോസ്റ്ററില്‍ അണിയറ പ്രവര്‍ത്തകരും

അനുഭവങ്ങളിലൂടെ സാധ്യമാകുന്ന പ്രണയം. തമാശ എന്ന സിനിമയിലൂടെ അതിനെ അഭ്രപാളിയിലേക്ക് പകര്‍ത്തുകയാണ് നവാഗത സംവിധായകനായ അഷ്‌റഫ് ഹംസ. കാഴ്ചയുടെ വെള്ളിത്തിരയില്‍ നിന്നും ജീവിതത്തെ തൊട്ടുതൊട്ടു പോകുന്നതാണ് തമാശ സിനിമയുടെ ടീസറും ഗാനവുമെല്ലാം. ഇവയെല്ലാം പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍

Spread the love
MOVIES

സൗദിയിലെ ആദ്യ സിനിമ; അടുത്ത വര്‍ഷം മുതല്‍ പ്രദര്‍ശനമാരംഭിക്കും

പ്രവാചക ചരിത്രം വിശദീകരിക്കുന്ന ത്രീ.ഡി സിനിമയുമായി സൗദി. സൗദിയിലെ ആദ്യത്തെ സിനിമ ആരംഭിക്കുന്നത് മ്യൂസിയം മദീനയിലാണ്. പ്രവാചക ചരിത്രം വിശദീകരിക്കുന്ന ത്രീ.ഡി സിനിമ അടുത്ത വര്‍ഷം ആദ്യം മുതല്‍ മ്യൂസിയത്തില്‍ പ്രദര്‍ശനമാരംഭിക്കും. 8ഡി ശബ്ദ സാങ്കേതിക വിദ്യ ഉപയോഗിച്ച് മൊഴിമാറ്റം നടത്തി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply