പതിമൂന്നുകാരിയുടെ പ്രതിദിന വരുമാനം 70,000 രൂപ : യുട്യൂബിലൂടെ കാശ് കൊയ്യുന്ന വഴികള്‍

പതിമൂന്നുകാരിയുടെ പ്രതിദിന വരുമാനം 70,000 രൂപ : യുട്യൂബിലൂടെ കാശ് കൊയ്യുന്ന വഴികള്‍

നേരം കളയാനായി യുട്യൂബ് വിഡിയോകള്‍ വീക്ഷിക്കുന്നവരാണ് അധികവും. എന്നാല്‍ ഇത്തരം വിഡിയോകളിലൂടെ വരുമാനം നേടുന്ന നിരവധി പേര്‍ ലോകമെമ്പാടുമുണ്ട്. മെക്കെന കെല്ലി എന്ന പതിമൂന്നുകാരി സ്വന്തം വീഡിയോയിലൂടെ പ്രതിദിനം നേടുന്നത് എഴുപതിനായിരത്തിലധികം രൂപയാണ്. യുട്യൂബിന്റെ ലോകത്തെ സൂപ്പര്‍സ്റ്റാര്‍ എന്നാണു മെക്കെന അറിയപ്പെടുന്നത്.

 

എഎസ്എംആര്‍ വീഡിയോ ആണു മെക്കെനയുടെ തട്ടകം. ഓട്ടൊണമസ് സെന്‍സറി മെറിഡിയന്‍ റെസ്‌പോണ്‍സ് എന്നറിയപ്പെടുന്ന ഈ വിഡിയോകള്‍ തീര്‍ത്തും വ്യത്യസ്തമാണ്. തീര്‍ത്തും പതിഞ്ഞ ശബ്ദത്തില്‍, സ്വകാര്യം പറയുന്നതു പോലെയാണു ഇത്തരം വീഡിയോകളിലെ ശബ്ദം. ഇതു ചിലര്‍ക്കു ബ്രെയ്ന്‍ മസാജിങ്ങിനു തുല്യമായ അവസ്ഥ പ്രദാനം ചെയ്യും. മനസിനും ശരീരത്തിനും സുഖം നല്‍കുന്ന നിരവധി ശബ്ദങ്ങള്‍ അടങ്ങിയതാണ് ഈ വിഡിയോ. ഇത്തരം വിഡിയോ സൃഷ്ടിക്കുന്ന നിരവധി കുട്ടികള്‍ ഇപ്പോള്‍ യുട്യൂബിന്റെ ലോകത്തുണ്ട്. അവര്‍ക്കിടയിലെ താരമാണു മെക്കെന.

 

നാല്‍പ്പത്തഞ്ചു ലക്ഷത്തിലധികം എഎസ്എംആര്‍ വിഡിയോകളാണ് ഇപ്പോള്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. മെക്കെന്നയ്ക്കു മാത്രം 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ലൈഫ് വിത്ത് മാക്ക് എന്നാണു യുട്യൂബ് ചാനലിന്റെ പേര്. ന്യൂഡില്‍സ് കഴിക്കുന്നതും, മേക്കപ്പ് ചെയ്യുന്നതുമൊക്കെ മെക്കെന്നയുടെ വീഡിയോയായി എത്തി യുട്യൂബില്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ഒക്‌റ്റോബര്‍ മുതലാണു മെക്കെന്നയുടെ വരുമാനം പ്രതിദിനം എഴുപതിനായിരം രൂപയിലധികമായത്. യുട്യൂബ് അഡ്വര്‍ടൈസിങ്ങിലൂടെയും, സ്‌പെഷ്യല്‍ റിക്വസ്റ്റ് പ്രകാരം ചെയ്യുന്ന വിഡിയോകളിലൂടെയുമാണു വരുമാനം കണ്ടെത്തുന്നത്.

 

Previous സണ്ണി ലിയോണ്‍ അങ്കമാലിക്കില്ല : പിന്മാറിയെന്ന് താരം
Next രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷമാകാമോ ? പുതിയ സോഷ്യല്‍ മീഡിയ ചലഞ്ച് വലയ്ക്കുന്നത് പൊലീസിനെ

You might also like

Home Slider

ഒരു അഡാറ് “ദുരന്തം” : അഥവാ കണ്ണടിച്ചു പോയ കണ്ണിറുക്കല്‍

തിയറ്ററിലും അതു തന്നെ സംഭവിച്ചു. ചെറിയൊരു വ്യത്യാസം ഉണ്ടെന്നു മാത്രം. പ്രിയാ വാര്യര്‍ പുരികം ഉയര്‍ത്തിയാണ് ഒരു അഡാറ് ലൗ എന്ന ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍, സിനിമ കണ്ടിറങ്ങിക്കഴിയുമ്പോള്‍ പ്രേക്ഷകര്‍ വല്ലാതെ പുരികം ചുളിക്കുന്നുണ്ടെന്നു മാത്രം. പുട്ടിനു പീര നിറയ്ക്കുന്ന പോലെ

Uncategorized

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പദ്ധതി പ്രകാരം സൂക്ഷ്മ-ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ‘ആശ്വാസം’ എന്ന പേരിൽ 25,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  തൊഴിൽരഹിതരായ അപേക്ഷകർ 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവരും 18 വയസ്സ് പൂർത്തിയായവരും

AUTO

പഴയ സ്‌കൂട്ടര്‍ നല്‍കി പുതിയത് സ്വന്തമാക്കാം; എക്സ്ചേഞ്ച് ഓഫറുമായി ഹീറോ

പഴയ സ്‌കൂട്ടറുകള്‍ പൊതുനിരത്തില്‍ നിന്ന് നീക്കം ചെയ്ത് അന്തരീക്ഷ മലിനീകരണം പരമാവധി കുറക്കാന്‍ വാഹന പ്രേമികള്‍ക്ക് ഉഗ്രന്‍ എക്സ്ചേഞ്ച് ഓഫറുമായ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. കമ്പനിയുടെ നിര്‍ദേശ പ്രകാരം ഉപഭോക്താക്കളുടെ പക്കലുള്ള പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply