കാരുണ്യസ്പര്‍ശത്തിനായി സാമ്രാജ്യം കെട്ടിപ്പടുത്ത സംരംഭകന്‍

കാരുണ്യസ്പര്‍ശത്തിനായി സാമ്രാജ്യം കെട്ടിപ്പടുത്ത സംരംഭകന്‍

ആസ്ട്രോ ഫിസിക്സുകാര്‍ കണ്ടെത്തിയ ബൂട്ട്സ് സ്ട്രാപ് സിദ്ധാന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ അപൂര്‍വ്വം ചിലരില്‍ ഒരാള്‍, ഒന്നുമില്ലായ്മയില്‍ നിന്നും വലിയൊരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത വ്യവസായി, അശരണര്‍ക്ക് എന്നും ആശ്രയമാകുന്ന സാമൂഹിക സേവകന്‍ ; പത്മശ്രീ ഡോ.കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ എന്ന വ്യക്തിക്ക് ഇനിയുമുണ്ട് വിശേഷണങ്ങളേറെ…

ഒരു സംരംഭകന്‍ എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി എന്ന നിലയിലാണ് ഡോ.കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ നമുക്ക് മാതൃകയാകുന്നത്. തിരുവല്ലയിലെ ഒരു പരമ്പരാഗത ബിസിനസ് കുടുംബത്തില്‍ ജനിച്ച അദ്ദേഹം പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല ബിസിനസ് രംഗത്തേക്ക് ചുവടുവച്ചത്. മറിച്ച് സമൂഹത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട, നിര്‍ധനരായ ഒരുകൂട്ടം ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനാവശ്യമായ തുക കണ്ടെത്തുക എന്നതായിരുന്നു അദ്ദേഹം മുന്നില്‍ കണ്ട ലക്ഷ്യം. മേളാംപറമ്പില്‍ കുര്യന്‍ ജോണ്‍ എന്ന വ്യക്തിയെ ഈ ലക്ഷ്യത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ പിതാവ് എം.വി ജോണിന്റെ അപ്രതീക്ഷിത മരണമാണ്. തക്ക സമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തതായിരുന്നു തന്റെ പിതാവിന്റെ വേര്‍പാടിനു കാരണമെന്ന തിരിച്ചറിവ് അദ്ദേഹത്തെ ഏറെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അശരണരായ രോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുവാനുള്ള തീരുമാനം അങ്ങനെയുണ്ടായതാണ്. അങ്ങനെ മേളാംപറമ്പില്‍ വര്‍ഗ്ഗീസ് ജോണ്‍ മെമ്മോറിയല്‍ ചാരിറ്റീസ് അഥവാ എംവിജെഎം ചാരിറ്റീസ് (മേളം ഫൗണ്ടേഷന്‍) പിറവികൊണ്ടു.

എംവിജെഎം ചാരിറ്റീസ്

സമൂഹത്തിലെ അശരണരും ആലംബഹീനരുമായ പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യമായിരുന്നു കുര്യന്‍ ജോണ്‍ എന്ന മനുഷ്യ സ്നേഹിക്ക് ഉണ്ടായിരുന്നത്. അതിനാല്‍ സ്നേഹ സമ്പന്നനായ തന്റെ പിതാവ് എം.വി ജോണിന്റെ നാമത്തില്‍ത്തന്നെ സേവനങ്ങളത്രയും ജനങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1986 സെപ്തംബര്‍ 10നാണ് എംവിജെഎം ചാരിറ്റീസ് (മേളം ഫൗണ്ടേഷന്‍) പ്രവര്‍ത്തനമാരംഭിക്കുന്നത്. തന്നെ തേടിയെത്തിയ എല്ലാ മനുഷ്യര്‍ക്കും വ്യത്യാസമേതുമില്ലാതെ സേവനസഹായങ്ങള്‍ അദ്ദേഹം ചെയ്തു. സ്വന്തം ശമ്പളത്തില്‍ നിന്നും, കുടുംബത്തില്‍ നിന്നുമുള്ള വരുമാനത്തിന്റെ ഒരു വിഹിതവും ചിട്ടിതുകയുടെ പലിശയുമെല്ലാമാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്. കാലക്രമേണ അദ്ദേഹത്തെ തേടിയെത്തുന്ന രേഗികളുടെ എണ്ണം വര്‍ധിച്ചുവന്നു. അതുവരെ സ്വരുക്കൂട്ടിയ തുകകൊണ്ടുമാത്രം കാര്യങ്ങള്‍ മുന്നോട്ടുപോകില്ലെന്ന അവസ്ഥയെത്തുകയും കൂടുതല്‍ വരുമാനത്തിനുള്ള മാര്‍ഗ്ഗം തിരയേണ്ടിവരികയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം മലയാള മനോരമയിലെ തന്റെ പന്ത്രണ്ടുവര്‍ഷക്കാലത്തെ ഔദ്യോഗിക ജീവിതം രാജിവെച്ച് സംരംഭകത്വത്തിലേക്ക് തിരിയുന്നത്. ഡോ. കുര്യന്‍ ജോണിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവിന്റെ ആരംഭമായിരുന്നു അത്.

 

തികച്ചും വ്യത്യസ്തമായ രീതിയിലൂടെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാണ് മേളം ഫൗണ്ടേഷന്‍ കുതിക്കുന്നത്. ചികിത്സാ സഹായം ആവശ്യമുള്ള രോഗികളെ തിരഞ്ഞെടുക്കുന്നത് കേരളത്തിലെ ജനപ്രതിനിധികളാണ്. ഇങ്ങനെയെത്തുന്ന രോഗികള്‍ക്ക് മേളം ഫൗണ്ടേഷന്‍ ആജീവനാന്തം ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കുന്നു. രോഗികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ ഹോസ്പിറ്റല്‍ ചികിത്സയ്ക്കായി തിരഞ്ഞെടുക്കാമെന്ന പ്രത്യേകതയും ഇവിടുണ്ട്. പണമിടപാടുകളും മറ്റും ആശുപത്രിയും സ്ഥാപനവും നേരിട്ടുതന്നെ കൈകാര്യം ചെയ്യുന്നു എന്നത് ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കും ഗുണകരമാണ്. ചികിത്സാ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷ്വറി ഹോസ്പിറ്റലുകള്‍ മുതല്‍ നാട്ടിന്‍പുറത്തെ ആശുപത്രികളുമായിവരെ മേളം ഫൗണ്ടേഷന്‍ കൈകോര്‍ത്തിരിക്കുന്നു. ഇത്തരത്തില്‍ കേരളത്തിനകത്തും പുറത്തുമായി 1025 സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലുകളാണ് മേളം ഫൗണ്ടേഷന്റെ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആഗോള ബ്രാന്‍ഡായ മേളം ജനിക്കുന്നു

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധന സമാഹരണം ഒരു വെല്ലുവിളിയായി ഉയര്‍ന്നുവരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സ്വന്തം സംരംഭത്തില്‍ നിന്നുതന്നെ കൂടുതല്‍ തുക വരുമാനമായി കണ്ടെത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യമാകുന്നത്. അതിനുവേണ്ടിയുള്ള അന്വേഷണവും തയ്യാറെടുപ്പുകളുമായിരുന്നു പിന്നീടുള്ള ആറുവര്‍ഷക്കാലം. അങ്ങനെ 1992ല്‍ എംവിജെ ഫുഡ്സ് എന്ന സംരംഭത്തിന് കുര്യന്‍ തിരികൊളുത്തി. പിന്നീട് ലോകത്താകമാനം അറിയപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നായി മാറിയ ‘മേള’ത്തിന്റെ തുടക്കമായിരുന്നു അത്. രാജ്യത്തെ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന ബ്രാന്‍ഡിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം 1994 മുതല്‍ 1998 വരെ തുടര്‍ച്ചയായി നേടാന്‍ ഈ ബ്രാന്‍ഡിനായി. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്ത ഇന്ത്യയിലെ മികച്ച വ്യവസായ സംരംഭകനുള്ള അവാര്‍ഡും ഇതിലൂടെ കുര്യന്‍ ജോണിനെ തേടിയെത്തി. ഇതുകൂടാതെ നിരവധി അവാര്‍ഡുകളും ഈ സംരംഭകനെ തേടിയെത്തിയിട്ടുണ്ട്.

ബൂട്ട്സ് സ്ട്രാപ് സിദ്ധാന്തത്തെ കൂട്ടുപിടിച്ചായിരുന്നു ഡോ.കുര്യന്‍ തന്റെ സംരംഭക ജീവിതം ആരംഭിച്ചത്. ഈ ആശയത്തില്‍ അടിയുറച്ചുനിന്ന് അദ്ദേഹം ബിസിനസ് ലോകത്ത് തന്റേതായൊരു സാമ്രാജ്യംതന്നെ കെട്ടിപ്പടുത്തു. വളരെ ചുരുങ്ങിയ നാളുകള്‍കൊണ്ടുതന്നെ മേളം ബ്രാന്‍ഡ് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടി. വളര്‍ച്ചയുടെ കാലമായിരുന്നു പിന്നീട്. എന്നാല്‍ നേട്ടങ്ങളുടെയും പ്രശസ്തിയുടെയും കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കാരുണ്യപ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്താന്‍ അദ്ദേഹം തയ്യാറായില്ല. തന്റെ സ്ഥാപനത്തിന്റെ ലാഭത്തുകയുടെ നല്ലൊരു വിഹിതവും അദ്ദേഹം അശരണര്‍ക്കായി ചിലവഴിച്ചുവന്നു. ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരുലക്ഷത്തി അമ്പത്താറായിരം ആളുകള്‍ക്ക് ആശ്രയമേകാന്‍ അദ്ദേഹത്തിനായി എന്നത് ഏറെ പ്രശംസനീയമാണ്. ഇക്കാര്യങ്ങളെല്ലാംകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ 2010ല്‍ അദ്ദേഹത്തിനെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

 

നിലവിലെ സാമൂഹിയ വ്യവസ്ഥിയിയും മുന്നോട്ടുള്ള പോക്കും സേവന സഹായങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് സദാസമയവും ലഭ്യമാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മേളം ഫൗണ്ടേഷന്റെ ബൃഹത്തായ ഈ പദ്ധതിയിലേക്ക് ധനം സമാഹരിക്കുന്നതും സേവന പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി അദ്ദേഹം മേളം ബ്രാന്‍ഡിനെ 2016ല്‍ എവിഎ ഗ്രൂപ്പിന് (മെഡിമിക്‌സ്) കൈമാറി.

പുസ്തകങ്ങള്‍- മേളം എന്റെ ജീവന്റെ താളം, സീറോ ടു സെനിത്ത്

പൂജ്യത്തില്‍ നിന്ന് പൂര്‍ണണതയിലേക്ക് – സീറോ ടു സെനിത്ത്

ഡോ. കുര്യന്‍ ജോണ്‍ മേളാമ്പറമ്പില്‍ എന്ന മനുഷ്യസ്നേഹിയുടെ ജീവിതത്തിലെ താഴ്ചകളും ഉയര്‍ച്ചകളും അപ്പാടെ വരച്ചുകാണിക്കുന്ന പുസ്തകമാണ് സീറോ ടു സെനിത്ത്. ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണമെന്നും, ഒരു സംരംഭകന്‍ എങ്ങനെയായിരിക്കണമെന്നും കൃത്യമായി വരച്ചുകാണിക്കുന്ന ഈ പുസ്തകം പെന്‍ഗ്വിന്‍ ബുക്‌സ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും ഒരു പോലെ വെളിച്ചം പകരുന്ന ഈ പുസ്തകം എഴുത്തിലെ മികവും വ്യത്യസ്തമായ അവതരണ ശൈലിയുംകൊണ്ട് ആത്മകഥാ വിഭാഗത്തില്‍ തികച്ചും വേറിട്ടുനില്‍ക്കുന്നു. തന്റെ പിതാവ് എം.വി ജോണ്‍ന്റെ അപ്രതീക്ഷിത മരണം കുര്യന്‍ ജോണ്‍ എന്ന യുവാവില്‍ വരുത്തിയ മാറ്റങ്ങളും അദ്ദേഹത്തിലെ സംരംഭകനെ രൂപപ്പെടുത്തിയ ചരിത്രവുമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.

തന്റെ ആദ്യ സ്വപ്‌നമായ മേളം ഫൗണ്ടേഷനെ സാറ്റലൈറ്റിനോടും ആദ്യ സംരംഭമായ മേളം ബ്രാന്‍ഡിനെ റോക്കറ്റിനോടുമാണ് അദ്ദേഹം ഈ പുസ്തകത്തില്‍ ഉപമിക്കുന്നത്. എന്നും തനിക്ക് നേട്ടങ്ങള്‍ മാത്രം സമ്പാദിച്ചുനല്‍കിയ മേളം ബ്രാന്‍ഡിനെ എവിഎ ഗ്രൂപ്പിന് കൈമാറിയതുമായി ബന്ധപ്പെട്ട് അദ്ദേഹം കുറിക്കുന്നതിങ്ങനെ. – ‘ഒരുകാലത്ത് സാറ്റലൈറ്റിനെയും വഹിച്ച് ഉയരങ്ങളിലേക്ക് കുതിക്കുന്ന റോക്കറ്റായിരുന്നു മേളം. സാറ്റലൈറ്റ് ലക്ഷ്യ സ്ഥാനത്ത് എത്തുകയും സ്വയം പ്രവര്‍ത്തിക്കാന്‍ പര്യാപ്തത നേടുകയും ചെയ്തതോടെ റോക്കറ്റ് ഒരു ഭാരമായി മാറി. അതിനാലാണ് റോക്കറ്റിനെ കൈമാറുവാുള്ള തീരുമാനം കൈക്കൊണ്ടതും നടപ്പിലാക്കിയതും’-

 

വ്യക്തിപരമായ നേട്ടങ്ങള്‍ സ്വപ്നം കാണാതെ തന്റെ പ്രവര്‍ത്തനങ്ങളും സമ്പാദ്യത്തിന്റെ ഒരു വിഹിതവുമെല്ലാം സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരുകൂട്ടം ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ചികിത്സാ സഹായങ്ങള്‍ക്കുമായി മാറ്റിവച്ച് ഏവര്‍ക്കും മാതൃകയാക്കാവുന്ന ജീവിതമാണ് ഡോ. കുര്യന്‍ ജോണ്‍ മേളാമ്പറമ്പില്‍ നയിക്കുന്നത്. സാമൂഹിക സേവകനായും സംരംഭകനായും ഇന്ന് ഒരുപോലെ തിളങ്ങുന്ന അദ്ദേഹത്തിന്റെ സീറോ ടു സെനിത്ത് എന്ന പുസ്തകം അത് വായിക്കുന്ന ഏതൊരു വ്യക്തിക്കും, പ്രത്യേകിച്ച് സംരംഭകര്‍ക്കും സാമൂഹിക സേവകര്‍ക്കും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസവും പ്രചോദനവും നല്‍കുമെന്നത് തീര്‍ച്ച.

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സീറോ ടു സെനിത്ത് ലഭ്യമാണ്.വില – Rs – 350/-

Spread the love
Previous 'വേര്‍ ഈസ് മൈ ട്രെയിന്‍' ആപ്പ് ഗൂഗിള്‍ ഏറ്റെടുത്തു
Next ഭക്ഷ്യ സുരക്ഷാ നിയമം പാലിച്ചില്ല; പണികിട്ടിയത് 10,500 ഹോട്ടലുകള്‍ക്ക്

You might also like

SPECIAL STORY

അത്തി വളര്‍ത്തി ആദായം എടുക്കാം

കേരളത്തില്‍ പൂജ ആവശ്യങ്ങള്‍ക്കും ആയുര്‍വേദ മരുന്നുകള്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നാണ് അത്തി. അത്തിപ്പഴത്തിന്റെ മൂല്യങ്ങള്‍ വിപണനം ചെയ്യാന്‍ ഇന്നുവരെ ആരും തയാറാകാത്തത് അത്ഭുതമാണ്. വളരെ വേഗം മാര്‍ക്കറ്റില്‍ സ്ഥാനം നേടിയെടുത്ത് വളരെയേറെ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് അത്തിപ്പഴത്തിന്റെ ജാം.

Spread the love
Special Story

പരസ്യ ഏജന്‍സിയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെല്ലാം

പരസ്യങ്ങളാണ് പലപ്പോഴും ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വേറിട്ട മുഖം ഒരുക്കുന്നത്. പരസ്യങ്ങളെ ആശ്രയിച്ചാകും പല പ്രോഡക്ടുകളും വിറ്റഴിയപ്പെടുന്നത്. ഉപഭോക്താക്കള്‍ ഉള്‍പ്പന്നങ്ങളെ സ്വീകരിക്കുന്നതും പരസ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നത് ഒരു പരിധി വരെ സത്യമാണ്. അതുകൊണ്ട് ഒരു സംരംഭകന്‍ പരസ്യത്തെ വളരെ സീരിയസായി വേണം സമീപിക്കാന്‍.

Spread the love
SPECIAL STORY

പാരമ്പര്യത്തിന്റെ കരുത്തില്‍ വാക്കോ

സ്ഥാപനം – വാക്കോ സ്‌റ്റോണ്‍ മാര്‍ട്ട് ആസ്ഥാനം – കാക്കനാട് (എറണാകുളം) ലാന്‍ഡ് സ്‌കേപ്പിംഗ് പേവര്‍ ടൈല്‍ രംഗത്ത് 37 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനം, ജിനോ ജോണി എന്ന യുവ സംരംഭകനെ സംബന്ധിച്ച് അച്ഛന്റെയും മുത്തച്ഛന്‍ വാക്കോയുടെയും ബിസിനസാണ് വാക്കോ സ്റ്റോണ്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply