ഇന്ത്യ പിടിച്ചടക്കാന്‍ ബ്രിട്ടനില്‍ നിന്നും ‘ഹെക്ടര്‍’ വരുന്നു

ഇന്ത്യ പിടിച്ചടക്കാന്‍ ബ്രിട്ടനില്‍ നിന്നും ‘ഹെക്ടര്‍’ വരുന്നു

ബ്രിട്ടീഷ് പ്രീമിയം വാഹനനിര്‍മാതാക്കളായ എം ജി മോട്ടോഴ്‌സിന്റെ ആദ്യ വാഹനം ഇന്ത്യയിലേക്ക്. എം ജി മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ വിവിധ മോഡലുകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ മോഡലിന് ഹെക്ടര്‍ എന്ന പേര് നല്‍കി. 2019 മെയ് അവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

പോര്‍ഷെ മകാന്‍ എന്ന ലക്ഷ്വറി വാഹനത്തോട് ഏറെ രൂപസാദൃശ്യമുള്ള എസ് യുവി വാഹനമാണ് ഹെക്ടര്‍. 1930 കളില്‍ റോയല്‍ ബ്രിട്ടീഷ് എയര്‍ഫോഴ്‌സ് ഉപയോഗിച്ചിരുന്ന ഹെക്ടര്‍ എന്ന വിമാനത്തോടുള്ള ആദരസൂചകമായാണ് വാഹനത്തിന് ഹെക്ടര്‍ എന്ന പേര് നല്‍കിയിട്ടുള്ളത്. പൂര്‍ണമായി ഇന്ത്യന്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രൂപപ്പെടുത്തിയ വാഹനമാണ് ഹെക്ടര്‍. മെയ് മാസത്തോടെ 100 സെയില്‍സ്-സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഗുജറാത്തിലാണ് എം ജി മോട്ടോഴ്‌സിന്റെ ആദ്യ നിര്‍മാണപ്ലാന്റ് സജ്ജമാക്കിയിട്ടുള്ളത്.

Previous മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യം : ഫിഷറീസ് നയത്തിന് ക്യാബിനറ്റ് അംഗീകാരം
Next വെള്ളൂര്‍ക്കുന്നം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാവുന്നു

You might also like

Car

പുത്തന്‍ ഫീച്ചറുകളുമായി നിസാന്‍ മൈക്ര ഇന്ത്യയില്‍

ജപ്പാനീസ് കാര്‍ നിര്‍മ്മാതക്കളായ നിസാന്റെ പുതിയ ഫീച്ചറുകളുമായി 2018 നിസാന്‍ മൈക്ര, മൈക്ര ആക്ടിവ് ഹാച്ച്ബാക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 6.19 ലക്ഷം മുതല്‍ 7.90 ലക്ഷം രൂപ വരെയാണ്  മൈക്രയുടെ വില. അതേസമയം 5.03 ലക്ഷം മുതല്‍ 5.98 ലക്ഷം രൂപ

Car

ബിഎംഡബ്ല്യു എം5 സെഡാന്‍ എത്തി

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ ആറാം തലമുറയിലെ ബിഎംഡബ്ല്യു എം5 സെഡാന്‍ എത്തി. 1,43,90,000 രൂപയാണ് പെട്രോള്‍ വേരിയന്റിന്റെ വില. ട്വിന്‍ പവര്‍ ടര്‍ബോ 8 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായെത്തുന്ന എം 5 സെഡാന് 3.4 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.

AUTO

നിസ്സാന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആമിര്‍ ഖാന്‍

ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്സന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ആമിര്‍ ഖാന്‍. മാറ്റം അനുഭവിച്ചറിയാന്‍ ആഹ്വാനം ചെയ്യുന്ന എക്സ്പീരിയന്‍സ് ചേഞ്ച് എന്ന പുതിയ പ്രചാരണത്തിലാവും ആമിര്‍ ഖാന്‍ കമ്പനിക്കൊപ്പം ചേരുക. നവരാത്രി, ദീപാവലി ഉത്സവകാലം മുന്നില്‍ കണ്ടു

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply