തിരിച്ചടികളെ തിരിച്ചറിവുകളാക്കിയ സംരംഭക

തിരിച്ചടികളെ തിരിച്ചറിവുകളാക്കിയ സംരംഭക

ഒരു വനിതാസംരംഭക എത്താവുന്ന ദൂരത്തെ എപ്പോഴും പൊതുസമൂഹം മനസില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ ദൂരത്തിനപ്പുറത്തേക്കു വളരുമ്പോഴാണു അസാധ്യമായ ഉയര്‍ച്ചയെന്നു നാം മനസില്‍ പറയുന്നത്. തിരിച്ചടികളും വെല്ലുവിളികളും നിറഞ്ഞ പോയകാലത്തെ പോരാടി തോല്‍പ്പിച്ച വനിതയാകുമ്പോള്‍ ആ വിജയത്തിനു മാറ്റ് കൂടും. പട്ടു നെയ്യുന്ന ചാരുതയോടെ ഒരു സംരംഭത്തെ വിജയിപ്പിച്ചെടുത്ത കഥ കാലം രേഖപ്പെടുത്തി വയ്ക്കും. ഇത്തരത്തില്‍ അനേകം ബുദ്ധിമുട്ടുകളും കുറവുകളും അതിജീവിച്ച് വിജയക്കൊടി പാറിച്ച വനിതാസംരംഭകര്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന പേരുകളിലൊന്നാണ് നഫീസത്തുള്‍ മിസ്രിയ എന്ന തൃശൂര്‍ സ്വദേശിനിയുടേത്. കാരണം തന്റെ രണ്ടാം വയസില്‍ പോളിയോ ബാധിച്ച് ഒരു കാല്‍ തളര്‍ന്നുപോയ അവര്‍ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കൈമുതലാക്കി ഇന്നെത്തി നില്‍ക്കുന്നത് പുരുഷന്‍മാരും വന്‍കിട കോര്‍പ്പറേറ്റുകളും അടക്കിവാഴുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ്. കുറവുകളെ പഴിച്ച് ജീവിതത്തിലേക്ക് സ്വയം ഉള്‍വലിയുന്നവര്‍ അടുത്തറിയേണ്ട വ്യക്തിത്വമാണ് നഫീസത്തുള്‍ മിസ്രിയയുടേത്. ഒരു കാല്‍ തളര്‍ന്നെങ്കിലും സ്വയം തളരാന്‍ തയ്യാറാകാതെ വിജയവഴി തേടിപ്പോയ ഈ സംരംഭക ഇന്ന് മിന്‍ഹാജ് ബില്‍ഡേഴ്സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സാരഥിയാണ്. തിരിച്ചടികളെ തിരിച്ചറിവുകളാക്കി മുന്നേറിയ വനിതാസംരംഭകയുടെ കഥ.

 

ജീവിതത്തില്‍ പറന്നുതുടങ്ങിയപ്പോഴേ ചിറകൊടിഞ്ഞുപോയവരുടെ കഥകളില്‍ നിന്ന് വ്യത്യസ്തമാണ് നഫീസത്തുള്‍ മിസ്രിയയുടെ ജീവിതം. രണ്ടാം വയസില്‍ വില്ലന്റെ രൂപത്തിലെത്തി പോളിയോ ഇടതുകാലിനെ തളര്‍ത്തുമ്പോള്‍, പറക്കും മുന്‍പേ ചിറക് ഇല്ലാത്ത അവസ്ഥയായിരുന്നു കുഞ്ഞു മിസ്രി യയുടേത്. ദേശമംഗലം തലശ്ശേരിയില്‍ കുറുപ്പത്തുവളപ്പില്‍ അബ്ദുല്‍ ഖാദര്‍ ആയിഷക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളില്‍ അഞ്ചാമത്തെ സന്തതിയായ നഫീസത്തുള്‍ മിസ്രി യക്ക് ജീവിതത്തോട് പൊരുതി ജയിച്ചു കയറാന്‍ പ്രേരണയായത് പിതാവായിരുന്നു. തന്നെക്കുറിച്ചുള്ള പിതാവിന്റെ വ്യാകുലതകള്‍ ഇല്ലാതാക്കി താന്‍ എന്തിനുംപോന്ന ഒരാളാണെന്ന് കാട്ടിക്കൊടുക്കണമെന്ന ചിന്തകളും, അതിനനുസരിച്ചുള്ള പ്രവൃത്തികളും നഫീസത്തുള്‍ മിസ്രിയയുടെ ജീവിതത്തെ പാടെ മാറ്റാന്‍ തുടങ്ങി. ആ മാറ്റം ഇന്നെത്തി നില്‍ക്കുന്നത് പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ സാന്നിധ്യമുള്ള മിന്‍ഹാജ് ബില്‍ഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ്.

 

 

കരുത്തായത് പിതാവ്

ജീവിതത്തില്‍ എന്തെങ്കിലും ആകണം. കുറവുകളെയോര്‍ത്ത് നഷ്ടപ്പെടുത്താനുള്ളതല്ല ജീവിതം. ഈ തിരിച്ചറിവുകളായിരുന്നു നഫീസത്തുള്‍ മിസ്രി യക്കു കരുത്തായത്. ആ തിരിച്ചറിവുകളിലേക്ക് എത്തിയതാകട്ടെ പിതാവ് തന്നെയോര്‍ത്ത് വിഷമിക്കുന്നത് കണ്ടതിനെത്തുടര്‍ന്നാണ്. ജീവിതത്തില്‍ ഒരിക്കലും പിതാവ് വിഷമിക്കരുതെന്ന ദൃഢനിശ്ചയമെടുത്തു. കാലിന് സ്വാധീനമില്ലെന്ന ചിന്ത വിട്ട് സ്വന്തമായി നടക്കാനും പരസഹായമില്ലാതെ ദൂരസ്ഥലങ്ങളിലേക്കു പഠിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കായി പോകാനും തുടങ്ങി. സ്വന്തം കാലില്‍ നില്‍ക്കാന്‍ സര്‍ക്കാര്‍ ജോലി വേണമെന്ന ചിന്തയായിരുന്നു ആദ്യം.

 

പത്താം ക്ലാസിന് ശേഷം പ്രീഡിഗ്രിക്ക് പാലക്കാട് വിക്ടോറിയ കോളേജിലേക്ക്. രണ്ടാമത്തെ വര്‍ഷം ന്യുമോണിയ വന്ന് കോഴ്സ് മുടങ്ങി. അതിനു ശേഷം സിവില്‍ എന്‍ജിനീയറിങ് രണ്ട് വര്‍ഷത്തെ കോഴ്സ് ചെയ്തു. കോഴ്‌സ് കഴിഞ്ഞയുടനെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മുനിസിപ്പാലിറ്റി ജീവനക്കാരിയായി. ഇന്റര്‍വ്യൂവില്‍ നിരവധി പേരെ പിന്തള്ളിയാണ് ജോലിക്ക് കയറിയത്. പിന്നീട് തൃശൂര്‍ കോര്‍പ്പറേഷനിലും ജോലി ലഭിച്ചു. ഈ സാഹചര്യത്തിലാണ് ജോലിക്കൊപ്പം പാര്‍ട് ടൈമായി സിവില്‍ എന്‍ജിനീയറിംഗ് കോഴ്സിന് ചേരുന്നതും, പിന്നീട് വിവാഹം നടക്കുന്നതും.

 

സര്‍ക്കാരുദ്യോഗം വിട്ട് സ്വന്തം സംരംഭത്തിലേക്ക്

പ്രസവത്തോടെയാണ് നഫീസത്തുള്‍ സര്‍ക്കാരുദ്യോഗത്തിനോട് വിട പറയുന്നത്. സര്‍ക്കാര്‍ ജോലിയിലൂടെ നിശ്ചിതവരുമാനം മാത്രമേ ലഭിക്കൂ എന്ന ചിന്ത പണ്ടേ ഉണ്ടായിരുന്നു. സ്വന്തം സംരംഭത്തിലൂടെ കൂടുതല്‍ വരുമാനം നേടണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. ആ ആഗ്രഹത്തിലേക്കുള്ള ആദ്യദൂരം താണ്ടിയതു നാട്ടിലുള്ള വീടുകളുടെയും ബില്‍ഡിംഗുകളുടെയും പ്ലാന്‍ വരക്കുന്നതിലൂടെയും, വീട് നിര്‍മാണത്തിന് അളവെടുക്കുന്നതിലൂടെയുമാണ്. പ്ലാന്‍ വരയ്ക്കാനുള്ള മിടുക്ക് പതിയെ സ്വയം വീട് നിര്‍മിച്ച് നല്‍കുന്നതിലേക്ക് എത്തിച്ചു. അതൊരു തുടക്കമായി. തൃശൂര്‍ കുന്നംകുളത്തിനടുത്ത് വടുതല കേന്ദ്രീകരിച്ച് ഭര്‍തൃവീടിന് സമീപത്തായി ആദ്യ ഓഫീസ് തുറന്നു. വീടുകളുടെയും കെട്ടിടങ്ങളുടേയും നിര്‍മാണം നിശ്ചിതസമയത്തിനുള്ളില്‍ നൂറ് ശതമാനം ഉത്തരവാദിത്വത്തോടെയും ഗുണമേന്മയോടെയും ചെയ്തത് നഫീസത്തുള്‍ മിസ്രിയ തുടങ്ങിയ സ്ഥാപനത്തെ ജനകീയമാക്കി. ഏകമകന്റെ പേരായ മിന്‍ഹാജ് എന്നാണു സ്ഥാപനത്തിനും പേരു നല്‍കിയത്.

 

വാസ്തുശാസ്ത്രപരമായി വീടുകള്‍ ഡിസൈന്‍ ചെയ്തുനല്‍കുന്നുവെന്നതും ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. പതിനേഴ് വര്‍ഷക്കാലത്തെ സംരംഭക ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ രണ്ടായിരത്തിലധികം പ്ലാനുകളും അഞ്ഞൂറിലധികം പ്രോജക്ടുകളും നഫീസത്തുല്‍ മിസ്രിയയുടെ നേതൃത്വത്തില്‍ ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി രൂപ വരെയുള്ള പ്രോജക്ടുകള്‍ ഇതില്‍പ്പെടും. ഇതോടൊപ്പം തന്നെ ഫാക്ടറി ഷെഡുകള്‍, വീടുകള്‍, കല്യാണമണ്ഡപങ്ങള്‍, കടമുറികള്‍ തുടങ്ങി എല്ലാവിധ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും ചുക്കാന്‍ പിടിച്ചു. നിര്‍മാണങ്ങളുടെ
പെര്‍മിറ്റിന് ആവശ്യമായ ഫയലുകള്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്ക് സമര്‍പ്പിച്ച് വളരെ കുറഞ്ഞ സമയത്തില്‍ അനുമതി വാങ്ങി നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് പതിവ്. ബാങ്ക് ലോണിന് ആവശ്യമായ എസ്റ്റിമേറ്റും തയ്യാറാക്കി നല്‍കുന്നുണ്ട്. കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സോളിഡ് ബ്രിക്സ് എന്ന സ്ഥാപനവും സ്വന്തമായി തുടങ്ങി വിജയിപ്പിക്കാന്‍ ഈ വനിതാസംരംഭകയ്ക്ക് കഴിഞ്ഞു.

 

ഭര്‍ത്താവ് ഷാഫിയുടെയും കുടുംബത്തിന്റെയും പിന്തുണ

സ്വന്തം സംരംഭകവിജയത്തില്‍ പിതാവിനെപോലെ തന്നെ വലിയ പങ്കാണ് ഭര്‍ത്താവിനും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കുമുള്ളതെന്ന് നഫീസത്തുള്‍ പറയുന്നു. തന്റെ ഇഷ്ടങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും എതിര് നിന്നിട്ടില്ലെന്ന് മാത്രമല്ല, ഏത് പ്രോജക്ട് ആരംഭിക്കുമ്പോഴും കൂടുതല്‍ പിന്തുണ തന്ന് പ്രോത്സാഹിപ്പിച്ചിരുന്നത് ഇവരാണെന്നു നഫീസത്തുള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭിന്നശേഷിക്കാരിയാണെങ്കിലും ഇതുവരെയുള്ള ജീവിതത്തില്‍ ഒരു സാഹചര്യത്തിലും ആരും തന്നെ മാറ്റിനിര്‍ത്തിയിട്ടില്ലെന്നും, കാലിന് ശേഷിയില്ലെന്ന കുറവ് വ്യക്തിജീവിതത്തില്‍ ഒരിക്കലും പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലെന്നും നഫീസത്തുള്‍ ഓര്‍മിക്കുന്നു.

 

ഒരേ സമയം കൈകാര്യം ചെയ്യുന്നത് ഒന്നിലധികം സൈറ്റുകളിലെ നിര്‍മാണങ്ങള്‍. നിരവധിയടങ്ങളിലേക്ക് ഒരേസമയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസ്ഥ. ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനും നഫീസത്തുള്‍ വ്യക്തമായി ഉത്തരം നല്‍കുന്നു. അനുഭവത്തിന്റെ കരുത്തില്‍ പിറന്ന ഉത്തരം. ” ഞാന്‍
മനസുകൊണ്ടാണ് പോകുന്നത്. തന്റെ ശരീരം കൊണ്ടല്ല. സന്തോഷത്തോടെയും സംതൃപ്തിയോടെയും ജോലി ചെയ്യുന്നതിനാല്‍, കെട്ടിടത്തിന്റെ ഏത് നിലയിലേക്ക് കയറാനോ, വെയിലിലും പൊടിയിലും ജോലിസ്ഥലത്ത് പ്രവര്‍ത്തിക്കാനോ ഒരു ബുദ്ധിമുട്ടുമുണ്ടാകാറില്ല. എല്ലാ വര്‍ക്ക് സൈറ്റുകളിലും നേരിട്ട് പോയി അവിടെ തന്റെ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ടാണ് ഓരോ പ്രോജക്ടും ചെയ്ത് തീര്‍ക്കുന്നത്. ഒരിക്കലും ഇത് ചെയ്ത് വിജയിപ്പിക്കാന്‍ പറ്റുമോ എന്ന ആശങ്ക ഉണ്ടായിട്ടില്ല”.

 

ഇതാണ് നഫീസത്തുള്‍ മിസ്രിയയുടെ മറുപടി. പ്ലാന്‍ എലിവേഷന്‍, എസ്റ്റിമേഷന്‍, ത്രീഡി, കണ്‍സ്ട്രക്ഷന്‍, സൂപ്പര്‍വിഷന്‍ എന്നിവ ഗുണമേന്മയോടെയും ഉത്തരവാദിത്വത്തോടെയും ചെയ്യുന്ന മിന്‍ഹാജ് ബില്‍ഡേഴ്സിന് വടുതല, തലശ്ശേരി, പറക്കുളം എന്നിവിടങ്ങളിലായി മൂന്ന് ഓഫീസുകളുണ്ട്.

 

ഭാവിപദ്ധതികള്‍

നിലവില്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിരവധി പ്രോജക്ടുകളുമായി മുന്നേറുന്ന മിന്‍ഹാജ് ബില്‍ഡേഴ്സിനെ കേരളത്തിലുനീളം അറിയപ്പെടുന്ന ബ്രാന്‍ഡാക്കി മാറ്റുകയാണ് നഫീസത്തുള്‍ മിസ്രിയയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി മറ്റ് ജില്ലകളിലേക്കും പ്രോജക്ടുകള്‍ ചെയ്ത് ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പം തന്നെ കുറവുകള്‍ കാരണം ജീവിതത്തില്‍ എങ്ങുമെത്താതെ നില്‍ക്കുന്നവര്‍ക്കായി മോട്ടിവേഷണല്‍ ക്ലാസുകള്‍ നടത്താനുള്ള പദ്ധതിയും നല്ലൊരു സ്പീക്കറായ നഫീസത്തുള്‍ മിസ്രിയക്കുണ്ട്. നല്ല നാളെകള്‍ ഒരിക്കലും അകലെയല്ലെന്നും അത് നമുക്ക് സമീപമുണ്ടെന്നും അതിനെ നമ്മുടേതാക്കി മാറ്റാനുള്ള അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥതയും സത്യസന്ധവും നന്ദിയും മനസ്സില്‍ നിറച്ചുകൊണ്ടുള്ള സമീപനം ഏതു മേഖലയെയും ഉന്നത വിജയങ്ങളില്‍ എത്തിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ടയെന്നും ഈ ‘സക്സസ് സംരംഭക’ മറ്റുള്ളവരെ ഓര്‍മപ്പെടുത്തുന്നു, സ്വന്തം ജീവിതത്തിലൂടെ.

 

Spread the love
Previous ഭക്ഷണപ്രണയത്തില്‍ പിറന്ന കോട്ടയം കമ്പനി
Next ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ ടൊയോട്ട റഷ്

You might also like

NEWS

വാട്‌സ് ആപ്പിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം

അനുദിനം ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരുന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് വാട്‌സ് ആപ്പ്. വരാനിരിക്കുന്ന അടുത്ത പതിപ്പിലും വാട്‌സാപ്പ് ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി പുത്തന്‍ ഫീച്ചറുകളാണ്. വാട്‌സാപ്പ് ഉപയോക്താക്കള്‍ ഏറെ കാലമായി പ്രതീക്ഷിച്ചിരിക്കുന്ന ഫീച്ചറാണ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍, വിഡിയോ, വോയ്‌സ്

Spread the love
Business News

മുദ്രാ വായ്പ പദ്ധതി ബാങ്കിങ്ങ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് മേഖല അടുത്തതായി നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ വായ്പ പദ്ധതിയായിരിക്കുമെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജന്റെ മുന്നറിയിപ്പ്.

Spread the love
NEWS

എന്‍ഇടിസി ഫാസ്റ്റ്ടാഗ് ഇടപാടുകളുടെ എണ്ണം 31 ദശലക്ഷം കടന്നു

നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍ഇടിസി) പ്രോഗ്രാമിന്റെ കീഴിലുള്ള ഫാസ്റ്റ് ടാഗ് ഇടപാടുകളുടെ എണ്ണം 2019 ഒക്‌ടോബറില്‍ 31 ദശലക്ഷം കടന്നതായി  നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.                 വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഉറപ്പിക്കുന്ന ടാഗ് വഴി ലിങ്ക് ചെയ്യപ്പെട്ട  പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നോ  സേവിങ് അക്കൗണ്ടില്‍ നിന്നോ ടോള്‍ നിരക്ക് ഓട്ടോമാറ്റിക്കായി ഈടാക്കും.  ടാഗില്‍  നടന്ന എല്ലാ ഇടപാടുകളെ കുറിച്ചും ഉപഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം ലഭിക്കും. ഫാസ്റ്റ്ടാഗുള്ള വാഹനം ടോള്‍ പ്ലാസയില്‍ പണമിടപാടുകള്‍ക്കായി  നിര്‍ത്തേണ്ടതില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് സമയവും ഇന്ധനവും ലാഭിക്കാനാവും.                 2019 ഒക്‌ടോബറില്‍ ഫാസ്റ്റ്ടാഗ് ഇടപാടുകളുടെ എണ്ണം 31.46 ദശലക്ഷമായി ഉയര്‍ന്നു. 702.86 കോടി രൂപയാണ് ഇടപാട് മൂല്യം. 2019 സെപ്തംബറില്‍ 29.01 ദശലക്ഷം ഇടപാടുകള്‍ വഴി 658.94 കോടി രൂപ മൂല്യമുള്ള ഇടപാടുകളാണ് നടന്നത്.                 ഫാസ്റ്റ്ടാഗ് നല്‍കുന്ന 23  അംഗ ബാങ്കുകളും ടോള്‍ പ്ലാസയില്‍  ഫാസ്റ്റ്ടാഗ് ഇടപാടുകള്‍ നടത്താന്‍  പത്തംഗ ബാങ്കുകളും ഇന്ന് തങ്ങള്‍ക്കുണ്ട്. രാജ്യത്തൊട്ടാകെയുള്ള 528ല്‍ അധികം  ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ സംസ്ഥാന ഹൈവേകളിലും  സിറ്റി ടോള്‍ പ്ലാസകളിലും  പ്രാദേശിക, നഗര വാസികള്‍ക്കും ഡിജിറ്റല്‍ ടോള്‍ പേയ്‌മെന്റ് സൗകര്യം ഫാസ്റ്റ്ടാഗ് നല്‍കുന്നുണ്ടെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു.               2017 ഡിസംബര്‍ 1 മുതല്‍ എല്ലാ കാറുകളും പ്രീ ആക്റ്റിവേറ്റഡ് ഫാസ്റ്റ്ടാഗുകേളാടു കൂടിയാണ് പുറത്തിറക്കുന്നത്. തെരഞ്ഞെടുത്ത ടോള്‍ പ്ലാസകള്‍, ബാങ്ക് ശാഖകള്‍, റീട്ടെയില്‍ പി.ഒ.എസ് ലൊക്കേഷനുകള്‍, ഇഷ്യുവര്‍ ബാങ്ക് വെബ്‌സൈറ്റ്, മൈ ഫാസ്റ്റ്ടാഗ് ആപ്പ്, ഓണ്‍ലൈന്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴിയും  ഫാസ്റ്റ്ടാഗ്  വാങ്ങാം.  ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ്/എന്‍ഇഎഫ്ടി/ആര്‍ടിജിഎസ്/യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴി ടാഗ് റീചാര്‍ജ്ജ് ചെയ്യാം.                 പെട്രോള്‍ പമ്പുകളിലും  ഫാസ്റ്റാഗ് ഉടന്‍ ലഭ്യമാകും. പെട്രോള്‍ വാങ്ങുന്നതിനും പാര്‍ക്കിങ് ഫീസ് അടയ്ക്കുന്നതിനും പിന്നീട് ഇത് ഉപയോഗിക്കാനാവും. 2019 ഡിസംബര്‍ 1 മുതല്‍  എല്ലാ ദേശീയപാത ടോള്‍ പ്ലാസകളിലും ഫാസ്റ്റ്ടാഗ് നിര്‍ബന്ധമായിക്കും.     Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply