ദുരിതബാധിതര്‍ക്ക് ചീനവലയുടെ സഹായം

ദുരിതബാധിതര്‍ക്ക് ചീനവലയുടെ സഹായം

കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തെ ഏവരും ഒറ്റക്കെട്ടായി നേരിടുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി പേര്‍ സഹായഹസ്തവുമായി എത്തിക്കഴിഞ്ഞു. ഈ ശ്രേണിയിലേക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചീനവല റെസ്റ്റോറന്റും ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുകയാണ്. വരുന്ന രണ്ട് ആഴ്ചയിലെ വില്‍പ്പനയുടെ 15 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ചീനവല മാനേജ്‌മെന്റിന്റെ തീരുമാനം. മാനേജ്‌മെന്റിന്റെ തീരുമാനത്തിന് പൂര്‍ണപിന്തുണയുമായി ജീവനക്കാരും കൂടെയുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാജന്‍ ആന്റണി വ്യക്തമാക്കുന്നു. ചീനവലയുടെ ഈ മാതൃക മറ്റ് സ്ഥാപനങ്ങളും പിന്തുടരുകയാണെങ്കില്‍ ഈ ദുരിതക്കയത്തില്‍ നിന്നും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാന്‍ നമുക്ക് സാധിക്കും.

Previous 2020 ഓടെ ഇന്ത്യയിൽ 5G തരംഗം
Next മെഡൽ ഉറപ്പിച്ച് ദീപിക പള്ളിക്കൽ

You might also like

Entrepreneurship

സന്തോഷത്തിനൊപ്പം പണവും നല്‍കുന്ന നായ വളര്‍ത്തല്‍ ബിസിനസ്

മനുഷ്യനുണ്ടായ കാലം മുതല്‍ വിശ്വസ്ത അനുയായി എന്ന നിലയില്‍ കൂടെയുണ്ടായിരുന്നവരാണ് നായ്ക്കള്‍. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന നായ്ക്കള്‍ മനുഷ്യന്റെ ഏറ്റവുമടുത്ത സുഹൃത്തുകൂടിയാണ്. വീട്ടില്‍ മികച്ചയിനം നായ്കളെ വളര്‍ത്തുന്നത് പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. മികച്ച ബ്രീഡുകളിലുള്ള നായ്കുഞ്ഞുങ്ങളെ ആളുകള്‍ ധാരാളമായി അന്വേഷിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന്

Sports

ലൂക്കാ മോഡ്രിച്ച് ഫിഫ ഫുട്‌ബോളര്‍; മാര്‍ത്ത മികച്ച വനിത താരം

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫിഫ ഫുട്‌ബോള്‍ താരം ലൂക്കാ മോഡ്രിച്ച്. ക്രൊയേഷ്യക്ക് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും റയല്‍ മാഡ്രിഡിന് മൂന്നാം ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതുമാണ് ഈ പുരസ്‌ക്കാരത്തിന് ലൂക്കായെ അര്‍ഹനാക്കിയത്. 2008ന് ശേഷം ലോക

SPECIAL STORY

ലാഭം നേടാന്‍ ഡ്രാഗണ്‍ ഫ്രൂട്ട്

നമ്മുടെ വിപണിയില്‍ അത്ര കേട്ടുകേള്‍വിയില്ലാത്ത ഒരു പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം. കൊടുംചൂടില്‍ ശരീരത്തിനും മനസിനും ഉന്മേഷം നല്‍കുമെന്നതിനാല്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേറെയാണ്. ഡ്രാഗണ്‍ ഫ്രൂട്ട് ഇപ്പോള്‍ ഇന്ത്യയിലും കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. മധ്യ അമേരിക്കയില്‍ വ്യാപകമായി കണ്ടുവരുന്ന ഡ്രാഗണ്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply