മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ല

മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ല

പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമല്ല. പകരം വെര്‍ച്വല്‍ ഐഡി നല്‍കിയാല്‍ മതിയാകും. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ കെ.വൈ.സി ചട്ടങ്ങള്‍ പാലിച്ചുള്ള ഉപഭോക്താവിന്റെ ഐഡെന്റിറ്റി നിര്‍ണ്ണയത്തിന് ആധാര്‍ നിര്‍ബന്ധമായിരുന്നു. കമ്പിനികളോട് ജൂലൈ ഒന്നു മുതല്‍ വെര്‍ച്വല്‍ ഐഡി വഴിയുള്ള ലിമിറ്റഡ് കെ.വൈ.സി വെരിഫിക്കേഷനിലേക്ക് മാറാന്‍ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളുടെ സ്വകാര്യതയും , ആധാര്‍ നമ്പറിന്റെ സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം. ഉപഭോക്താക്കളുടെ ആധാര്‍ നമ്പറോ വെര്‍ച്വല്‍ ഐഡിയോ മൊബൈല്‍ കമ്പിനികള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ പാടുള്ളതല്ല. പകരം വെര്‍ച്വല്‍ ഐഡിയോ ആധാര്‍ നമ്പറോ ഉപയോഗിച്ചുള്ള കസ്റ്റമര്‍ ഓഥെന്റിക്കേഷനു ശേഷം ലഭിക്കുന്ന യു.ഐ.ഡി ടോക്കണ്‍ കമ്പിനികള്‍ക്ക് തങ്ങളുടെ ഡേറ്റാ ബേസില്‍ സേവ് ചെയ്ത് വെയ്ക്കാം.

Spread the love
Previous കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാം സ്മാര്‍ട് ഫോണ്‍
Next ചില്ലര്‍ ഇനി ട്രൂകോളറിന്റെ ഭാഗമാകുന്നു

You might also like

Business News

പി.എം.ഇ.ജി.പി: സംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷിക്കാം

പി.എം.ഇ.ജി.പി (പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോംഗ്രാം) പദ്ധതി വഴി നിശ്ചിത യോഗ്യതയുള്ള വ്യക്തികള്‍, സ്വയംസഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, സന്നദ്ധസംഘങ്ങള്‍  എന്നിവയ്ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രിയല്‍ ബോര്‍ഡ്, ഖാദി ആന്റ്

Spread the love
SPECIAL STORY

ഫാമിലി വെജിറ്റബിള്‍ ബാഗ്

അടുക്കളത്തോട്ടം എന്ന സങ്കല്‍പം പലപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അടുക്കളത്തോട്ടത്തിനു പകരമായി പ്ലാന്‍ ചെയ്യാവുന്ന ഒരു രീതിയാണ് ഫാമിലി വെജിറ്റബിള്‍ ബാഗ്. രണ്ടോ മൂന്നോ ഫാമിലി വെജിറ്റബിള്‍ ബാഗില്‍ കൃഷി ആരംഭിച്ചാല്‍ കുടുംബത്തിന് പച്ചക്കറിക്കായി മാര്‍ക്കറ്റിനെ ഒരിക്കലും ആശ്രയിക്കേണ്ടി

Spread the love
NEWS

പ്രളയത്തില്‍പ്പെട്ടവര്‍ക്കുള്ള ഉജ്ജീവന സഹായ പദ്ധതി: വായ്പാനടപടി ത്വരിതപ്പെടുത്തും

പ്രളയത്തിൽപ്പെട്ടവർക്ക് ബാങ്ക് വായ്പ വഴി ഉപജീവനമാർഗം പുനരാരംഭിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ‘ഉജ്ജീവന സഹായ പദ്ധതി’ സംബന്ധിച്ച് ബാങ്കുകൾ ഉന്നയിച്ച ആശങ്കകളിൽ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളിൽ ജില്ലാതലത്തിൽ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രളയാനന്തര

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply