മൊബൈല്‍ വാലറ്റുകള്‍ക്ക് താഴ് വീഴുന്നു!

മൊബൈല്‍ വാലറ്റുകള്‍ക്ക് താഴ് വീഴുന്നു!

ഓണ്‍ലൈന്‍ ഷോപ്പിംഗ് ലളിതമാക്കാന്‍ ഏറെ സഹായകരമായ മൊബൈല്‍ വാലറ്റുകള്‍ക്ക് താഴ് വീഴുമെന്ന് സൂചന. ഈ വര്‍ഷം മാര്‍ച്ചോടെ 95 ശതമാനം വാലറ്റ് കമ്പനികളും പൂട്ടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. 2019 ഫെബ്രുവരി അവസാനത്തോടെ ഗുണഭോക്താക്കളുടെ നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വാലറ്റ് കമ്പനികള്‍ പ്രതിസന്ധിയിലായത്. 2017 ഒക്ടോബറില്‍ ഈ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മിക്കവാറും കമ്പനികള്‍ ഈ നിര്‍ദ്ദേശം പാലിച്ചിട്ടില്ല.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആധാര്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനു കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുകയും ചെയ്തു. പേടിഎം, മൊബിക്വിക് തുടങ്ങി നിരവധി കമ്പനികളെ ഇത് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Previous യാത്ര ട്രെയിലര്‍ എത്തി : അമ്പരപ്പിച്ച് മമ്മൂട്ടി
Next ജനപ്രീതി വീണ്ടെടുക്കാന്‍ ബിഎസ്എന്‍എല്‍ 5ജിയിലേക്ക്

You might also like

NEWS

ഗൂഗിള്‍ വെലൊസ്‌ട്രേറ്റയെ ഏറ്റെടുക്കുന്നു

ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് മൈഗ്രേഷന്‍ എന്റര്‍പ്രൈസായ വെലൊസ്‌ട്രേറ്റയെ ഏറ്റെടുക്കും. സ്ഥാപനങ്ങള്‍ക്ക് ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്‌ഫോമിന്റെ ഉപയോഗം കൂടുതല്‍ സൗഹാര്‍ദ്യമാക്കുന്നതിന്റെ ഭാഗമായാണിത്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ആ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്യുവാനാണ് കമ്പനി

NEWS

ഇന്ധന വിലകളില്‍ നേരിയ താഴ്ച

ഉപയോക്താക്കള്‍ക്ക് നേരിയ ആശ്വാസം നല്‍കിക്കൊണ്ട് ഇന്ധന വിലകള്‍ നേരിയ തോതില്‍ താഴ്ന്നു. രാജ്യ തലസ്ഥാനത്ത് പെട്രോള്‍ വില 40 പൈസ കുറഞ്ഞ് 80.45 രൂപയിലും ഡീസല്‍ വില 35 പൈസ താഴ്ന്ന് 74.38 രൂപയിലുമാണ് ഇന്ന് വില്‍പ്പന നടക്കുന്നത്. എന്നാല്‍ മുംബൈയില്‍,

Business News

പ്രൊഫഷനലുകള്‍ക്ക് സ്റ്റാര്‍ട്ടപ് തുടങ്ങാന്‍ 20 ലക്ഷം വരെ വായ്പ

സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ് കമ്പനികള്‍ ആരംഭിക്കുന്നതിനായി പരമാവധി 20 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ തീരുമാനമായി. പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് ഇതിനായി അപേക്ഷ നല്‍കാം. അഞ്ച് ലക്ഷം

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply