നരേന്ദ്ര മോദിയുടെ ജീവിതം വെബ് സിരീസാവുന്നു

നരേന്ദ്ര മോദിയുടെ ജീവിതം വെബ് സിരീസാവുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം വെബ് സിരീസാവുന്നു. പത്ത് എപ്പിസോഡുള്ള ബയോപിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ ബാല്യവും യൗവനവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെയുള്ള ഭാഗവുമാണു വെബ് സിരീസില്‍ എത്തുന്നത്. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന സിരീസിന്റെ രചന നിര്‍വഹിക്കുന്നതു മിഹിറാണ്.

 

മോദി ജനിച്ചുവളര്‍ന്ന ഗുജറാത്തിലെ പ്രദേശങ്ങളില്‍ ഇപ്പോള്‍ സിരീസിന്റെ ചിത്രീകരണം തുടരുകയാണ്. മഹേഷ് താക്കുര്‍, ആശിഷ് ശര്‍മ തുടങ്ങിയവരാണു മോദിയുടെ വിവിധ കാലം അവതരിപ്പിക്കുന്നത്. രാഷ്ട്രീയമായി യാതൊന്നും സിരീസില്‍ പറയുന്നില്ലെന്നും, പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിരീസ് ഒരുക്കിയിരിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

Spread the love
Previous അഭ്രപാളിയില്‍ അമ്പത് വര്‍ഷം : ആശംസാപ്രളയത്തില്‍ ബിഗ് ബി
Next വനിതകള്‍ക്ക് തൊഴിലും വരുമാനവും : മാതൃകയാക്കാം തേന്‍ഗ്രാമം പദ്ധതിയെ

You might also like

MOVIES

ഷെയിന്‍ നിഗം-വെയില്‍ വിവാദം; പ്രതികരണവുമായി ഇഷ്‌ക് സംവിധായകന്‍

വെയില്‍ സിനിമയുമായി ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഇഷ്‌ക് സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹര്‍. ”പ്രശ്‌നങ്ങള്‍ ഒരു ടേബിളിന്റെ ഇരുവശത്തുമിരുന്ന് ബന്ധപ്പെട്ടവര്‍ രമ്യമായി പരിഹരിക്കും എന്ന് വിശ്വസിക്കുന്നു. സിനിമ ആയിരക്കണക്കിന് പേരുടെ ശ്വാസവായുവാണ്. വ്യക്തിപരമായ കോംപ്ലക്‌സുകള്‍ വെടിഞ്ഞ് ഇരു പക്ഷവും സിനിമയ്ക്ക്

Spread the love
Movie News

50 ലക്ഷം ലൈക്, റെക്കോഡുമായി ഡിക്യൂ

ഫെയ്‌സ്ബുക്ക് ലൈക്കിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 50 ലക്ഷം ലൈക്കാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മലയാള താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈക് നേടുന്ന താരമായി ദുല്‍ഖര്‍ മാറി. 45.8 ലക്ഷം ലൈക്കുകളുമായി നിവിന്‍ പോളിയാണ് രണ്ടാം സ്ഥാനത്ത്. 44.15

Spread the love
Movie News

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്നു തുടക്കം

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ഇന്നു മുതല്‍ നവംബര്‍ ഇരുപത്തെട്ടു വരെ പനാജിയിലാണു മേള നടക്കുന്നത്. ഏഴുപത്താറു രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മേള ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ഗാരന്‍ പാസ്‌കലേവിക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply