മലയാളിയുടെ മനസില്‍ വിരിഞ്ഞ പൂവ് : പിറന്നാള്‍നിറവില്‍ ലാലേട്ടന്‍

മലയാളിയുടെ മനസില്‍ വിരിഞ്ഞ പൂവ് : പിറന്നാള്‍നിറവില്‍ ലാലേട്ടന്‍

മലയാളിയുടെ അഭ്രകാമനകള്‍ക്ക് ആള്‍രൂപം നല്‍കിയ അഭിനേതാവ്. മുടവന്‍മുഗളിന്റെ വളഞ്ഞുപളഞ്ഞ വഴികളില്‍ നിന്നും മലയാള സിനിമയുടെ സിംഹാസനത്തിലേക്കും, മലയാളിയുടെ മനസിലേക്കും ചേക്കേറിയ നടന്‍.  അഭ്രപാളിയുടെ ആവേശക്കാഴ്ച്ചകളുടെ അവസാനവാക്കായിരുന്നു മോഹന്‍ലാല്‍. ഇപ്പോള്‍ അമ്പത്തൊമ്പതാം പിറന്നാളിന്റെ നിറവില്‍ എത്തിനില്‍ക്കുമ്പോഴും, ആരാധകരുടെ മനസില്‍ നിത്യഹരിതനായകനായി ഇദ്ദേഹം ശേഷിക്കുന്നു. മലയാള സിനിമയുടെ മഞ്ഞില്‍ വിരിഞ്ഞ പൂവ് എത്ര പെട്ടെന്നാണു മലയാളിയുടെ മനസില്‍ വിരിഞ്ഞ പൂവായി മാറിയത്.

 

പതിവു പ്രൊഫൈല്‍ ചട്ടക്കൂടുകളുടെ ചതുരങ്ങളിലൊതുങ്ങാതെ മോഹന്‍ലാല്‍ എന്നും മലയാളിക്കു പ്രിയപ്പെട്ടവനായിരുന്നു. ലാലേട്ടന്‍ എന്ന വിശേഷണത്തില്‍ നിന്നു തന്നെ വ്യക്തം. ദന്തഗോപുരത്തില്‍ നിറഞ്ഞു നിന്ന നടനായിരുന്നില്ല അദ്ദേഹം. അദ്ദേഹം ജീവന്‍ പകര്‍ന്ന അനേകം കഥാപാത്രങ്ങള്‍ പോലെ തന്നെ ഈ ലാല്‍ വിസ്മയം മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി.

 

വിജയത്തിന്റെ അളവുകോലില്‍ കോടിക്കിലുക്കങ്ങള്‍ മുഴങ്ങുന്നതിനു മുമ്പു തന്നെ മലയാള സിനിമയുടെ ബോക്‌സോഫീസ് താരമായിരുന്നു ലാലേട്ടന്‍. മോഹന്‍ലാല്‍ എന്ന ബോക്‌സോഫീസ് ഫോര്‍മുലയെ വിജയകരമായി ഉപയോഗിച്ച എത്രയോ സംവിധായകന്‍, എത്രയോ തിരക്കഥാകൃത്തുക്കള്‍. തമ്പി കണ്ണന്താനവും രഞ്ജിത്തുമൊക്കെ ഈ ബോക്‌സോഫീസ് ഫോര്‍മുലയെ വിദഗ്ധമായി ഉപയോഗിച്ചു. ഏറ്റവുമൊടുവില്‍ പൃഥ്വിരാജ് വരെ. സ്ഥിരം വിജയത്തിന്റെ ആവേശവഴികളില്‍ നിന്നിറങ്ങി വന്നപ്പോഴും ലാലേട്ടന്‍ വിസ്മയം സൃഷ്ടിച്ചു. ഭരതവും വാനപ്രസ്ഥവും രസതന്ത്രവുമൊക്കെ ആ അഭിനയവിസ്മയത്തിന്റെ വിരുന്നു തന്നെയായിരുന്നു.

 

അറുപതാം വയസിലേക്ക് അടുക്കുന്നു. ഇപ്പോള്‍ ബാറോസ് എന്നൊരു സിനിമയിലൂടെ സംവിധായകനാകാനും ലാലേട്ടന്‍ ഒരുങ്ങുകയാണ്. മലയാളിക്കു മോഹന്‍ലാലൊരു തുടര്‍ച്ചയാണ്‌.  അക്കക്കണക്കില്‍ രേഖപ്പെടുത്തുന്ന പ്രായത്തിന്റെ അളവുകോലിലൊന്നും ഒരുകാലത്തും തളച്ചിടാന്‍ കഴിയാത്ത സാന്നിധ്യം. അതുകൊണ്ടു തന്നെ നടനായും സംവിധായകനായും വിജയകരമായ ഒരു തുടര്‍ച്ചയുടെ കാലം തന്നെയാണ് മലയാളി കാത്തിരിക്കുന്നത്.

 

Spread the love
Previous വോട്ടെണ്ണല്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : വോട്ടെണ്ണല്‍ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങളിതാ
Next ക്യാന്‍ഡി നിര്‍മാണം രുചിയേറും സംരംഭം

You might also like

Movie News

ഒരേ ദിവസം ആറിലധികം രാജ്യങ്ങളില്‍ റിലീസിനൊരുങ്ങി ഒടിയന്‍

കൊച്ചി: ആരാധകര്‍ക്ക് ഇരട്ടിമധുരവുമായാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയന്‍ റിലീസിനൊരുങ്ങുന്നത്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ഒരേ ദിവസം ആറിലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നുത്. ഇന്ത്യക്ക് പുറമേ ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ജപ്പാനിലും സിനിമ എത്തും.

Spread the love
Movie News

കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായി

നിവിന്‍പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീലങ്കയിലായിരുന്നു സിനിമയുടെ അവസാന ചിത്രീകരണം. 161 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബോബി – സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ ചെലവ്

Spread the love
MOVIES

വിട്ടുവീഴ്ച്ചയ്ക്കില്ല, തുല്യവേതനം വേണം : ദീപിക പദുക്കോണ്‍

പ്രതിഫലത്തിന്റെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്നു വ്യക്തമാക്കി ദീപിക പദുക്കോണ്‍. ഇന്ത്യയിലെ അമ്പത്തൊന്നു വനിതാരത്‌നങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനത്തിന് എത്തിയപ്പോഴാണു ദീപിക നിലപാട് വ്യക്തമാക്കിയത്. ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള വേതനം ലഭിക്കണം, ഇക്കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസം ഒരു ഘടകമായി മാറരുത് ദീപിക പറയുന്നു.  

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply