‘പാവപ്പെട്ട പാട്ടുകാരന്റെ പിച്ചചട്ടിയിലും കൈയിട്ടു തുടങ്ങിയോ’; മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഗായകന്‍ വി.ടി മുരളി

‘പാവപ്പെട്ട പാട്ടുകാരന്റെ പിച്ചചട്ടിയിലും കൈയിട്ടു തുടങ്ങിയോ’; മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഗായകന്‍ വി.ടി മുരളി

മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഗായകന്‍ വി.ടി മുരളി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ ‘മാതളത്തേനുണ്ണാന്‍ പാറിപ്പറിന്നു വന്ന മാണിക്യകുയിലാളേ’ എന്ന പാട്ട് പാടിയത് താനാണെന്ന് അവകാശപ്പെട്ട മോഹന്‍ലാലിനെതിരെയാണ് വിമര്‍ശനവുമായി ഗായകന്‍ വി.ടി മുരളി രംഗത്തുവന്നിരിക്കുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ശനിയാഴ്ച്ച പുറത്ത് പോയ ധര്‍മ്മജനോടാണ് ഇത് താന്‍ പാടിയ പാട്ടാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍  ‘മാതളതേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ’ എന്ന പാട്ട് ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ‘ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തിന് വേണ്ടി താന്‍ പാടിയതാണെന്ന് വി.ടി മുരളി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ശനിയാഴ്ച്ച ബിഗ് ബോസ് ഷോയില്‍ നിന്നു പുറത്ത് പോയ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോട് പാട്ട് പാടാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ ധര്‍മ്മജന്‍ പാടിയതാണ് മാതളതേനുണ്ണാന്‍ എന്ന് തുടങ്ങുന്ന ഗാനം. ഇതിനു തുടര്‍ച്ചയായാണ് മോഹന്‍ ലാല്‍ ഈ ഗാനം താന്‍ പാടിയതാണെന്ന് അവകാശപ്പെട്ടത്. എന്നാല്‍ മോഹന്‍ ലാല്‍ പാടി അഭിനയിച്ചതാണ് എന്നായിരിക്കും ഉദ്ദേശിച്ചത് എന്ന് നിരവധി പേര്‍ വി.ടി മുരളിയുടെ ഫെയ്സ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തി.

Spread the love
Previous ബോബി ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിക്കും
Next കൈ പറയും നിങ്ങള്‍ കാന്‍സര്‍ രോഗിയാണോ എന്ന്

You might also like

NEWS

ചെക്കച്ചിവന്തവാനം ട്രെയിലറിന് ഗംഭീര വരവേല്‍പ്പ്

മണിരത്‌നത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘ചെക്കച്ചിവന്ത വാനം’ ട്രെയിലര്‍ തരംഗമാവുകയാണ്. ഇതുവരെ യൂട്യൂബില്‍ ആറ് മില്യണ്‍ വ്യൂസ് ആണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഒരു ഗ്യാംഗ്സ്റ്റര്‍ ഫാമിലിയുടെ കഥയാണ് ചെക്കച്ചിവന്തവാനം പറയുന്നത്. ‘ഗോഡ്ഫാദര്‍’ ടച്ചില്‍ മണിരത്‌നം ഒരുക്കിയിട്ടുള്ള സിനിമയില്‍ വന്‍ താരനിരയാണ് പ്രേക്ഷകരെ

Spread the love
MOVIES

പുതിയ ഹെയര്‍ സ്‌റ്റൈലില്‍ ഷെയ്ന്‍ നിഗം; പ്രതിസന്ധിയിലായി വെയില്‍ സിനിമ

വെയില്‍ സിനിമ പൂര്‍ത്തിയാക്കും മുന്‍പ് ഗെറ്റപ്പ് ചെയ്ഞ്ച് നടത്തി ചിത്രത്തെ വീണ്ടും പ്രതിസന്ധിയിലാക്കി ഷെയ്ന്‍ നിഗം. സിനിമയുടെ സെറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം ഷെയ്ന്‍ ഇറങ്ങിപ്പോയത് പിറകെയാണ് കഥാപാത്രത്തിനായി നീട്ടി വളര്‍ത്തിയ മുടി വെട്ടിയിരിക്കുന്നത്. ഷെയ്‌നിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിമിഷ

Spread the love
Movie News

എന്റെ മെഴുകുതിരി അത്താഴങ്ങള്‍ ഉടനെത്തും

അനൂപ് മേനോന്‍, മിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൂരജ് തോമസ് ഒരുക്കുന്ന ചിത്രമാണ് എന്റെ മെഴുകുതിരി അത്താഴങ്ങള്‍. അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ റീലിസിംഗ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 27 ന് ചിത്രം തീയറ്ററുകളിലെത്തും. ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ബൈജു എന്നിവര്‍ക്കൊപ്പം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply