ചുമരുകളെ രാജകീയമാക്കുന്ന മൊണാര്‍ക്ക് വിരുത്

ഒരു വീട് നിര്‍മിക്കുമ്പോള്‍ ഏറ്റവും ചെലവേറിയ കാര്യങ്ങളില്‍ ഒന്നാണ് അതിന്റെ ഭിത്തി തേക്കുന്നതും പുട്ടിയിടുന്നതും പെയിന്റിംഗുമെല്ലാം. എന്നാല്‍ അതിന് ബദലായി ഏത് ചുമരിനെയും വ്യത്യസ്തവും മനോഹരവുമാക്കുന്ന സ്റ്റോണ്‍ ടെക്‌സ്റ്റര്‍ വര്‍ക്കുകള്‍ക്ക് ഇന്ന് പ്രചാരമേറിക്കഴിഞ്ഞു. ഈ സാധ്യത കൈമുതലാക്കി ചുമരുകളെ രാജകീയ രീതിയില്‍ അന്‍പതിലധികം സ്റ്റോണ്‍ ടെക്സ്റ്റര്‍ ഡിസൈനുകളിലൂടെ ആകര്‍ഷകമാക്കുകയാണ് മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റ് എന്ന സ്ഥാപനം. കൂടാതെ ടെക്‌സറ്റര്‍ പുട്ടിയില്‍ വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം ഡിസൈനുകള്‍ ചെയ്യാന്‍ തക്ക മികവും ശേഷിയും ഈ സ്ഥാപനത്തിനുണ്ട്. ആര്‍ട്ടിസ്റ്റുകളടക്കം 25ഓളം ജീവനക്കാരുമായി നജീബ് നേതൃത്വം നല്‍കുന്ന മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റ് ഇന്ന് ടെക്‌സ്റ്റര്‍ രംഗത്തെ ബ്രാന്‍ഡ് ഇമേജ് സ്വന്തമാക്കി കഴിഞ്ഞു.

വീടിന്റെ ചുമരുകളെ ആകര്‍ഷകവും ആഢ്യത്വമുള്ളതുമാക്കുന്നതില്‍ ടെക്‌സ്റ്റര്‍വര്‍ക്കുകള്‍ക്കുള്ള പങ്ക് ചില്ലറയല്ല. അതും സ്‌റ്റോണ്‍ ബേസ്ഡ് ടെക്‌സ്റ്ററുകളാണെങ്കില്‍ ചുമരുകള്‍ക്ക് ഭംഗിയോടൊപ്പം തന്നെ ദൃഢതയും ദീര്‍ഘകാലം ഈടും ലഭിക്കുന്നു. ഈ അനുകൂല ഘടകങ്ങള്‍ക്കൊപ്പം മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങളിലൂടെ കരവിരുത് പ്രകടമാക്കാനായതാണ് സ്റ്റോണ്‍ ടെക്‌സ്റ്റര്‍ രംഗത്ത് മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റിനെ ശ്രദ്ധേയമാക്കിയത്. കേരളത്തിലുടനീളം ആയിരത്തിലധികം സ്റ്റോണ്‍ ടെക്‌സ്റ്റര്‍ വര്‍ക്കുകള്‍ ചെയ്തുകഴിഞ്ഞ മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റിന്റെ പ്രശസ്തി ഇന്ന് വിദേശ രാജ്യങ്ങളിലേക്കും പടര്‍ന്നു കഴിഞ്ഞു. ആവശ്യക്കാരുടെ കൂടുതല്‍ വിളികളെത്തിയതോടെ ഭാവിയില്‍ ഗള്‍ഫ് നാടുകളിലും സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റ്.

പ്രവാസലോകത്തു നിന്ന് എറണാകുളത്തേക്ക്

ചെറുപ്പം മുതലേ ചിത്രരചനയില്‍ തല്‍പ്പരനായിരുന്ന നജീബ് ഗള്‍ഫില്‍ ഒരു ഇന്റീരിയര്‍ സ്ഥാപനത്തിലെ ജോലിക്കാരനായിട്ടാണ് പ്രവാസ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഗള്‍ഫില്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും ആര്‍ട്ട് വര്‍ക്കും ഇന്റീരിയര്‍ വര്‍ക്കും ചെയ്ത് അവിടെ ഒരു കൂട്ടം ആര്‍ട്ടിസ്റ്റുമാരുടെ കീഴില്‍ ജോലി ചെയ്യാനായത് നജീബിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. പിന്നീട് സ്വന്തമായൊരു ടെക്സ്റ്റര്‍ ഡിസൈന്‍ വര്‍ക്ക് സ്ഥാപനം അവിടെ തുടങ്ങി വിജയിപ്പിക്കാനും ഈ യുവാവിന് സാധിച്ചു. എന്നാല്‍ നാട്ടില്‍ ഇത്തരമൊരു സംരംഭത്തിന് സാധ്യതയുണ്ടെന്ന് മനസിലാക്കി ഗള്‍ഫില്‍ സ്വന്തമായുണ്ടായിരുന്ന ഇന്റീരിയര്‍ സ്ഥാപനം നിര്‍ത്തി വിസ എക്‌സിറ്റ് ചെയ്താണ് നജീബ് എറണാകുളം കേന്ദ്രീകരിച്ച് മൊണാര്‍ക്ക് സിന്‍പ്ലാസ്റ്റിന് തുടക്കമിടുന്നത്. നിലമ്പൂര്‍ സ്വദേശിയായ നജീബിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ പ്രവാസലോകത്തു നിന്ന് ഞാന്‍ നേരെ എറണാകുളത്താണ് എത്തിയത്, പിന്നീട് പല ബില്‍ഡേഴ്‌സിനെയും ആര്‍ക്കിടെക്ടര്‍മാരെയും അവരുടെ ഓഫീസുകളില്‍ ചെന്ന് കണ്ട് ടെക്‌സ്റ്റര്‍ ഡിസൈന്‍ വര്‍ക്കുകളെപ്പറ്റിയും അതിന്റെ ഗുണഗണങ്ങളെപ്പറ്റിയും ധരിപ്പിച്ചു’. തീര്‍ച്ചയായും ഇത് ജനങ്ങള്‍ ഏറ്റെടുക്കുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് നജീവ് പറയുന്നു. ആ വിശ്വാസം തെറ്റിയില്ല; ഇന്ന് മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റിന്റെ ടെക്സ്റ്ററുകള്‍ക്ക് ആവശ്യക്കാരേറെയാണ്.

എന്താണ് മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റ്

വീടിന്റെയും ഓഫീസ് കെട്ടിടങ്ങളുടെയും മറ്റും ഭിത്തികളെ ടെക്സ്റ്ററുകള്‍കൊണ്ട് മനോഹരമാക്കുന്ന കേരളത്തിലെ വളരെ ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റ്. സാധാരണവും സ്റ്റോണ്‍ അടിസ്ഥാനവുമായ അന്‍പതോളം ടെക്‌സ്റ്റര്‍ ഡിസൈനുകളാണ് ഈ സ്ഥാപനത്തെ ശ്രദ്ധേയമാക്കുന്ന ഘടകം. മൊണാര്‍ക്കിന്റെ ടെക്സ്റ്ററുകള്‍ വുഡ്, ജിപ്‌സം ബോര്‍ഡ്, സിമന്റ്, മള്‍ട്ടിവുഡ്, എംഡിഎഫ്, കാല്‍സ്യം സിലിക്കേറ്റ്, പ്ലസ്റ്റിക് ബോര്‍ഡ്, ഫൈബര്‍ ഷീറ്റ് മുതലായ പ്രതലങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും.

ഇതുവരെ ചെറുതും വലുതുമായി ആയിരത്തിലധികം ടെക്‌സ്റ്റര്‍ വര്‍ക്കുകള്‍ മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റ് ചെയ്തുകഴിഞ്ഞിട്ടുണ്ട്. മികച്ച ഗുണമേന്മയോടെയും ഫിനിഷിംഗോടെയുമാണ് ഓരോ വര്‍ക്കുകളും. ചെയ്യുന്ന ഡിസൈനുകളും പാറ്റേണുകളെല്ലാം വ്യത്യസ്തം. കേരളത്തിലങ്ങോളമിങ്ങോളമുള്ള 65ഓളം പള്ളികളുടെ അള്‍ത്താരകളുടെ വര്‍ക്കും മൊണാര്‍ക്ക് കരവിരുത് പ്രകടമാക്കുന്നവയാണ്. ആര്‍ട്ടിസ്റ്റുകളടക്കം 25 ഓളം പേരിലൂടെയാണ് സ്ഥാപനത്തിന്റെ സഞ്ചാരം. ടെക്‌സ്റ്റര്‍ വര്‍ക്കുകള്‍ കൂടി വന്നതോടെ അതിന്റെ അസംസ്‌കൃത വസ്തുക്കളുടെ നിര്‍മാണത്തിലേക്കും മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റ് കടന്നു. സ്വന്തമായി അസംസ്‌കൃത വസ്തുക്കളുള്ളതിനാല്‍ ഉന്നത ഗുണമേന്മ ഉറപ്പാക്കാനാകുന്നുവെന്ന് നജീബ് പറയുന്നു. അതോടൊപ്പം പെയിന്റും മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റ് ബ്രാന്‍ഡില്‍ കമ്പനി പുറത്തിറക്കുന്നുണ്ട്.

മൊണാര്‍ക്ക് ടെക്സ്റ്ററുകളുടെ സവിശേഷതകള്‍

ചുമരുകളെ ആകര്‍ഷകമാക്കുക എന്നതിലുപരി നിരവധി ആനുകൂല്യങ്ങളും മേന്മകളും ടെക്‌സ്റ്ററുകള്‍ ചെയ്യുന്നതുകൊണ്ട് ഉപഭോക്താവിനുണ്ടാകുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട അസംസ്‌കൃത വസ്തുക്കളാല്‍ ടെക്സ്റ്റര്‍ ചെയ്യുന്നതിനാല്‍ അഴുക്കോ മറ്റോ പറ്റിയാല്‍ എളുപ്പത്തില്‍ കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്നു. വീടിനകത്തും പുറത്തും ചെയ്യാവുന്ന ടെക്സ്റ്ററുകള്‍ പായലിനേയും പൂപ്പലിനേയും പ്രതിരോധിക്കുന്നവയാണ്. പൂര്‍ണമായും പ്രകൃതിദത്ത സ്റ്റോണുകളാല്‍ ചെയ്യുന്നവയായതിനാല്‍ വര്‍ഷങ്ങളോളം നിറം മങ്ങാതെ നിലനില്‍ക്കുന്നു. ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച നിറങ്ങളില്‍ ലഭ്യമായ ഇവ ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നു.

ഭാവിപദ്ധതികള്‍

ഗള്‍ഫ് നാടുകളില്‍ നിന്ന് ടെക്സ്റ്റര്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനായി നിരന്തരം വിളികളെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ പ്രവര്‍ത്തനം അങ്ങോട്ടേക്കും വ്യാപിപ്പിക്കുമെന്ന് നജീബ് വ്യക്തമാക്കുന്നു. കൂടാതെ മൊണാര്‍ക്ക് സൈന്‍പ്ലാസ്റ്റ് ബ്രാന്‍ഡില്‍ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ എമല്‍ഷന്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.

 

Spread the love
Previous കാട വളര്‍ത്തല്‍ മുട്ടയ്ക്കും ഇറച്ചിക്കും
Next പുതുമ മാറാത്ത പഴയ വാഹനങ്ങള്‍ വിരല്‍ത്തുമ്പില്‍

You might also like

SPECIAL STORY

സാന്‍ഡല്‍ സോപ്പ് നിര്‍മ്മാണത്തിലൂടെ വരുമാനം ഉറപ്പാക്കാം

ബാഹ്യ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന നാടാണ് കേരളം. അതിനാല്‍ത്തന്നെ ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനുമായി എത്രപണം മുടക്കാനും മലയാളികള്‍ക്കു മടിയുണ്ടാവില്ല. സൗന്ദര്യ സംരക്ഷണ രംഗത്ത് ഏറ്റവും പ്രാധാന്യം സോപ്പിനുതന്നെയാണ്. കാരണം ദിവസവും കുറഞ്ഞത് രണ്ടു നേരമെങ്കിലും അതുപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനാല്‍ രംഗത്ത്

Spread the love
Special Story

നൈക്ക് ആഗോള ബ്രാന്‍ഡായ കഥ

ജപ്പാന്‍ കമ്പനിയായ ഒനിത്സുക ടൈഗര്‍ എന്ന കമ്പനിയുടെ ഷൂവിന്റെ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത് കൊണ്ട് കായികതാരമായിരുന്ന ഫിലിപ് നൈറ്റും അദ്ദേഹത്തിന്റെ കോച്ചായിരുന്ന ബില്‍ ബോവര്‍മാനും 1964 ല്‍ ബ്ലൂ റിബണ്‍ സ്‌പോര്‍ട്‌സ് (ബിആര്‍എസ്)എന്ന കമ്പനി ആരംഭിച്ചപ്പോള്‍ ആരും തന്നെ കരുതിയിരുന്നില്ല ഇത് ബഹുരാഷ്ട്ര

Spread the love
Special Story

വിപണിയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാല്‍ മുന്നേറാന്‍ സാധിക്കും

ബിജു പി.ജെ, മാനേജിങ്ങ് ഡയറക്ടര്‍, റോസ് കിച്ചണേഴ്സ്, പെരുമ്പാവൂര്‍ ഭൂലോകത്തിന്റെ നാനാദിക്കിലും അശാന്തിയുടെ തീക്കനലുകള്‍ വാരിവിതറിയിരിക്കുകയാണ് കോവിഡ് 19. സംരംഭക സാമ്രാജ്യങ്ങളുടെ തകര്‍ച്ച മുതല്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരും ഒരു സാധാരണ കാഴ്ചയായി മാറി. മനുഷ്യന്‍ പ്രതിരോധത്തിന്റെ ലോക്ക്ഡൗണിലേക്ക് ഉൾവലിഞ്ഞിരിക്കുന്നു. എന്നിരുന്നാലും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply