30 ദിവസത്തോളം സുഗന്ധം നിലനില്‍ക്കുന്ന പെര്‍ഫ്യൂം; വില വെറും 8 കോടി 50 ലക്ഷം

30 ദിവസത്തോളം സുഗന്ധം നിലനില്‍ക്കുന്ന പെര്‍ഫ്യൂം; വില വെറും 8 കോടി 50 ലക്ഷം

ഈ പെര്‍ഫ്യൂമിന്റെ വില കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഞെട്ടും. കാരണം മറ്റൊന്നുമല്ല. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂമിന്റെ വില 8 കോടി 50 ലക്ഷം രൂപയാണ്.  ദുബായിലാണ്  ഈ പെര്‍ഫ്യൂം  വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. യു.എ.ഇയിലെ പ്രശസ്ത പെര്‍ഫ്യൂം ബ്രാന്‍ഡായ നബീലാണ് ഷുമുഖ് എന്ന ലോകത്തെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം അവതരിപ്പിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇവര്‍  പെര്‍ഫ്യൂം മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നത്.

4.572 ബില്യണ്‍ ദിര്‍ഹം, അതായത് എട്ടുകോടി അന്‍പത്തിയെട്ടുലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തോളം രൂപ വിലയുള്ള പെര്‍ഫ്യൂം 3571 രത്‌നങ്ങളും  2,479 ഗ്രാം 18 കാരറ്റ് സ്വര്‍ണവും അഞ്ചു കിലോ വെള്ളിയും കൊണ്ട്  അലങ്കരിച്ചാണ് വില്‍ക്കുന്നത്. പന്ത്രണ്ടു മണിക്കൂറോളം ശരീരത്തിലും മുപ്പതു ദിവസത്തോളം വസ്ത്രങ്ങളിലും ഈ സുഗന്ധം നിലനില്‍ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് നബീല്‍ പെര്‍ഫ്യൂംസ് ചെയര്‍മാന്‍ അഷ്ഗര്‍ ആദം അലി പറയുന്നു.

മൂന്നു വര്‍ഷത്തോളം 494 പരീക്ഷണങ്ങള്‍ നടത്തിയാണ് അമൂല്യമായ സുഗന്ധക്കൂട്ട് തയ്യാറാക്കിയത്. പെര്‍ഫ്യൂം ബോട്ടിലിനു ഒരുമീറ്റര്‍ 97 സെന്റീമീറ്ററാണ് നീളം.  ദുബായ് മോളിലെ പാര്‍ക്ക് അവന്യൂവില്‍ ഈ മാസം മുപ്പതുവരെ ഷുമുഖ് പ്രദര്‍ശനത്തിനുണ്ടാകും. ഉപഭോക്താക്കളുടെ താല്‍പര്യമനുസരിച്ച് വിവിധ ഡിസൈനുകളില്‍ പെര്‍ഫ്യൂം നിര്‍മിച്ചുനല്‍കും. അതേസമയം, ഒരു ഇന്ത്യന്‍ വ്യവസായിയാണ് പെര്‍ഫ്യൂമിനു ആദ്യ ഓര്‍ഡര്‍ നല്‍കിയതെന്നു നബീല്‍ കമ്പനി വ്യക്തമാക്കി.

Spread the love
Previous പതിനെട്ടാം പടിയില്‍ മമ്മൂട്ടിയുടെ കിടിലന്‍ ലുക്ക് : ആഘോഷമാക്കി ഓണ്‍ലൈന്‍ ലോകം
Next സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി 'ഉദ്യംസമാഗം'

You might also like

Business News

പ്രവാസി ചിട്ടികള്‍ മെയ് മൂന്ന് മുതല്‍

പ്രവാസി ചിട്ടികള്‍ മേയ് മൂന്നു തുടങ്ങാന്‍ കിഫ്ബി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം ധനമന്ത്രി തോമസ് ഐസകാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്എഫ്ഇ ചിട്ടിക്ക് സര്‍ക്കാരിന്റെ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. അതുകൊണ്ട് പ്രവാസികള്‍ക്ക് ധൈര്യത്തോടെ ചിട്ടിയില്‍ ചേരാം. സമ്പൂര്‍ണ കോര്‍ ബാങ്കിങ് വന്നതോടെ

Spread the love
Business News

മുന്‍ യുകെ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക്ക് ക്ലെഗ് ഫെയ്‌സ്ബുക്ക് ടീമില്‍

സിലിക്കണ്‍വാലി: തങ്ങളുടെ ഗ്ലോബല്‍ പോളിസി ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടീമിലെ അംഗമായി മുന്‍ യുകെ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക്ക് ക്ലെഗിനെ ഫേസ്ബുക്ക് നിയമിച്ചു. അമ്പത്തൊന്നുകാരനായ ക്ലെഗ് ഫേസ്ബുക്കിന്റെ വൈസ് ചെയര്‍മാനുമാകുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് അറിയിച്ചു. Spread the love

Spread the love
Business News

നികുതി മുന്‍കൂറായി നല്‍കണം

ആദായനികുതി നിയമത്തിലെ 208 -ാം വകുപ്പനുസരിച്ച് 10,000 രൂപയില്‍ കൂടുതല്‍ നികുതി ബാധ്യത വരുന്ന എല്ലാ നികുതിദായകരും മുന്‍കൂറായി തന്നാണ്ടിലെ ആദായ നികുതി അടയ്ക്കണം. എന്നാല്‍ റെസിഡന്റ് ആയിട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമില്ലെങ്കിലും മറ്റു വരുമാനങ്ങള്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply