ഇനി ലൈസന്‍സിന് എച്ചും എട്ടും പോരാ; വരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ പുത്തന്‍ പരിഷ്‌കാരങ്ങള്‍

ഇനി ലൈസന്‍സിന് എച്ചും എട്ടും പോരാ; വരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ പുത്തന്‍ പരിഷ്‌കാരങ്ങള്‍

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും രീതിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി ഇതു മാത്രം പോരാ. ധാരണയും നിരീക്ഷണ പാടവവും ഉള്‍പ്പെടെയുള്ളവ വിലയിരുത്തി മാത്രം ലൈസന്‍സ് നല്‍കുന്ന പുതിയ രീതിയിലേക്കു മാറാനാണ് മോട്ടര്‍ വാഹനവകുപ്പിന്റെ നീക്കം.

ഡ്രൈവറുടെ നിരീക്ഷണപാടവം പരിശോധിക്കാനായി കമന്ററി ഡ്രൈവിങ്ങ് ടെസ്റ്റ് രീതിയാണ് കൊണ്ടുവരുന്നത്. മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണിത്. കണ്ണുകളുടെയും നിരീക്ഷണത്തിന്റെയും ക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം. ഈ പരീക്ഷയ്ക്കിടെ മുന്നോട്ട് ഓടിക്കുമ്പോള്‍ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്താന്‍ അധികൃതര്‍ക്ക് സാധിക്കും. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തുന്നവരെ പരാജയപ്പെടുത്തും. കണ്ണാടി നോക്കി വാഹനം ഓടിക്കാനുള്ള കഴിവും അളക്കാന്‍ നീക്കമുണ്ട്. വാഹനം നിര്‍ത്തുന്നതിനായി ക്ലച്ച് ചവിട്ടിയ ശേഷം ബ്രേക്ക് ചെയ്യുന്ന രീതി മാറ്റും. പകരം പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിനു പ്രാധാന്യം നല്‍കും. വാഹനം നിര്‍ത്തുന്നതിനു മുമ്പ് ആദ്യം ക്രമാനുഗതമായി ബ്രേക്കും തുടര്‍ന്നു ക്ലച്ചും അമര്‍ത്തുന്ന രീതിയാണിത്. ഇതാണ് വാഹനത്തിന്റെ ആയുസ്സിനും കാര്യക്ഷമതയ്ക്കും നല്ലതെന്നതാണു വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ രീതി പ്രോത്സാഹിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ 3500ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും എം വിഐമാര്‍ക്കും 5 ദിവസം വീതം നീളുന്ന ശാസ്ത്രീയ പരിശീലനം നല്‍കാനാണ് തീരുമാനം. കോഴ്‌സ് കഴിഞ്ഞവര്‍ക്ക് കടും നീല ഓവര്‍കോട്ടും ബാഡ്ജും നല്‍കും. പിന്നീട് ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോള്‍ ഈ ഓവര്‍ക്കോട്ടും ബാഡ്ജും ധരിക്കണം. 6000 രൂപയാണ് പരിശീലനത്തിനുള്ള ഫീസ്. ഇതില്‍ 3000 രൂപ റോഡ് സുരക്ഷാ നിധിയില്‍ നിന്നു നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Spread the love
Previous ബിഎസ്എന്‍എല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ നിന്നും ആധാര്‍ : സംവിധാനമൊരുങ്ങുന്നു
Next കേരളത്തിനായി കാവിന്‍ കെയറിന്റെ മീര ചെമ്പരത്തി താളി :  അജു വര്‍ഗീസ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു

You might also like

AUTO

പ്രീമിയം ടൂവീലറുകളിലൂടെ വിപണി കൊയ്യാന്‍ സുസുക്കി

ഫോര്‍ വീലര്‍ വിപണിയിലെ വിജയം ഇരുചക്ര വാഹന വിപണിയിലും കരസ്ഥമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി. ഇതിനായി പ്രീമിയം ബൈക്കുകളും സ്‌കൂട്ടറുകളും വളരെ പ്രാധാന്യത്തോടെ വിപണിയിലവതരിപ്പിക്കുവാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ജിഎസ്എക്‌സ് ബൈക്കിന്റെ ചെറിയ പതിപ്പും അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2020ഓടെ

Spread the love
AUTO

മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ വീണ്ടും വരുന്നു

പരാജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ വിപണി പിടിച്ചടക്കാന്‍ മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നു. ടൊയോട്ടൊ ഫോര്‍ച്യൂണറിന് വെല്ലുവിളി ഉയര്‍ത്തിയാണ് മിറ്റ്‌സുബിഷി അവരുടെ എസ്‌യുവി ഔട്ട്‌ലാന്‍ഡര്‍ വീണ്ടും അവതരിപ്പിക്കുന്നത്.   2008 ലാണ് ഔട്ട്‌ലാന്‍ഡര്‍ ആദ്യം എത്തിയത്. എന്നാല്‍ അധികം

Spread the love
AUTO

ടാറ്റയുടെ ലാഭം നഷ്ടമാക്കുന്നത് ജാഗ്വര്‍ & ലാന്‍ഡ്‌റോവര്‍

♦ ജെഎല്‍ആര്‍ വന്‍ പ്രതിസന്ധിയിലേക്ക് ടാറ്റയുടെ പ്രീമിയം സബ് ബ്രാന്‍ഡായ ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ്‌റോവര്‍ മൂലം ടാറ്റാ മോട്ടോഴ്‌സിന് റിക്കോര്‍ഡ് നഷ്ടം. ടാറ്റ മോട്ടോഴ്‌സിന്റെ വരുമാനം കൂടി നഷ്ടപ്പെടുത്തുകയാണ് ജെഎല്‍ആര്‍ എന്ന ജാഗ്വര്‍ & ലാന്‍ഡ്‌റോവര്‍ ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ടാറ്റാ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply