ഹരം തീര്‍ത്ത് മൗഗ്ലി, ലെജന്‍ഡ് ഓഫ് ദ ജംഗിളിന്റെ ട്രെയ് ലര്‍

ഹരം തീര്‍ത്ത് മൗഗ്ലി, ലെജന്‍ഡ് ഓഫ് ദ ജംഗിളിന്റെ ട്രെയ് ലര്‍

ആന്റി സെര്‍കിയുടെ മൗഗ്ലി, ലെജന്‍ഡ് ഓഫ് ദ ജംഗിളിന്റെ പുത്തന്‍ ട്രെയ് ലര്‍ പുറത്തിറങ്ങി. കാട്ടില്‍ വളരുന്ന മൗഗ്ലി തന്റെ സ്വതം തിരിച്ചറിയുന്നതും, മനുഷ്യരിലേക്ക് മടങ്ങുന്നതുമായാണ് ട്രെയ് ലറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പുറമേ കാണുന്ന സംഘട്ടനങ്ങള്‍ക്കപ്പുറത്തേക്ക് മൗഗ്ലിയിലുണ്ടാകുന്ന ചില ആന്തരിക സംഘട്ടനങ്ങള്‍ ട്രെയ് ല റില്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്.

നെറ്റഫ്ളിക്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രോഹന്‍ ചന്ദ് മൗഗ്ലിയായി എത്തുന്നു. ബഗീരയെ ക്രിസ്റ്റ്യന്‍ ബെയ്ലും, കായെ കെയ്റ്റ് ബ്ലാന്‍ചെറ്റും, ബാലുവിനെ ആന്റി സെര്‍കീസും, ഷേര്‍ഖാനെ ബെനഡിക്റ്റ് കമ്പര്‍ബാച്ചും അവതരിപ്പിക്കും. 2015ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം 2016 പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ ജോണ്‍ ഫാവ്രുവിന്റെ ദ ജംഗിള്‍ ബുക്കിന്റെ റിലീസ് കാരണം പിന്നീടത് മാറ്റിവെക്കുകയായിരുന്നു. നവംബര്‍ 29 തിയേറ്ററുകളിലെത്തുന്ന ചിത്രം ഡിസംബര്‍ 7 മുതല്‍ നെറ്റ്ഫ്ളിക്സിലുമെത്തും. പുതിയ മൗഗ്ലി ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Spread the love
Previous വില കൂട്ടി റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍
Next ആപ്പിള്‍ ഐഫോണിന് ഇന്ത്യയില്‍ വില്‍പ്പന കുറയുന്നു

You might also like

Movie News

അനിയന്‍കുഞ്ഞും തന്നാലായത്

രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ”അനിയന്‍കുഞ്ഞും തന്നാലായത്” എന്ന ചിത്രം അമേരിക്കയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. വിനു എബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും. പാലായില്‍ ലോക്കല്‍ രാഷ്ട്രീയം കളിച്ച് ജോളിയായി ജീവിച്ചിരുന്ന അനിയന്‍കുഞ്ഞ്, ഒരു ഘട്ടത്തില്‍ അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തില്‍

Spread the love
Others

റിസര്‍വ്വ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്ക് 6.5% തുടരും

  മുംബൈ: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണനയം പ്രഖ്യാപിച്ചു. പലിശ നിരക്കായ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ 6.5 ശതമാനം തുടരാനാണ് തീരുമാനം. റിസര്‍വ്വ് ബാങ്ക് മറ്റ് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പാതുകയുടെ പലിശ നിരക്കാണ് റിപ്പോ. റിവേഴ്സ് റിപ്പോ

Spread the love
NEWS

നിരക്കില്‍ ഇളവ് വരുത്തി ജെറ്റ് എയര്‍വേയ്‌സ്‌

പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച്‌ ഈ മാസം 17 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക്‌ എട്ടു ശതമാനം നിരക്കിളവ് ലഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു. ഇക്കോണമി, പ്രീമിയം വിഭാഗങ്ങളില്‍ ജെറ്റ് എയര്‍വേയ്‌സ് കോം മുഖേനയോ , മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനായി എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply