പേപ്പര്‍ ബാഗ് നിര്‍മാണത്തിലൂടെ അതിവേഗ വളര്‍ച്ച

പേപ്പര്‍ ബാഗ് നിര്‍മാണത്തിലൂടെ അതിവേഗ വളര്‍ച്ച

പേപ്പര്‍ ക്യാരി ബാഗ് നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ജനശ്രദ്ധയും സ്വീകാര്യതയും ഉറപ്പിക്കാന്‍ സാധിക്കുക എന്നത് നിസാര കാര്യമല്ല. മുല്ലശേ്ശരി എന്റര്‍പ്രൈസസ് ഈ നേട്ടം സ്വന്തമാക്കിയത് ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ടും ഗുണമേന്മയില്‍ ലവലേശം വിട്ടുവീഴ്ച ചെയ്യാതെയുമാണ്. വ്യക്തമായ വീക്ഷണത്തോടെ വളര്‍ന്നുകൊണ്ടിരിക്കുന്ന മുല്ലശ്ശേരി എന്റര്‍പ്രൈസസ് വിദേശ രാജ്യങ്ങളിലും തങ്ങളുടെ പേപ്പര്‍ ക്യാരി ബാഗുകളുടെ വിപണി കണ്ടെത്താനുള്ള ഒരുക്കത്തിലാണ്.

 

സ്ഥാപനം : മുല്ലശ്ശേരി എന്റര്‍പ്രൈസസ്
സ്ഥാപകര്‍ : ഷഹാബ് ഇലിയാസ് ഇക്ബാല്‍, സഫര്‍ ഇക്ബാല്‍, അനൂപ് അശോക്
തുടക്കം :2017
ആസ്ഥാനം : മുരുക്കുംപുഴ (തിരുവനന്തപുരം)

വിപണി അറിഞ്ഞ്

കേരളത്തിലുടനീളവും അന്യ സംസ്ഥാനങ്ങളിലും സഞ്ചരിച്ച് പേപ്പര്‍ ബാഗുകളുടെ നിര്‍മാണവും സാധ്യതയുമെല്ലാം എത്രത്തോളമുണ്ടെന്ന് പഠിച്ചും മനസിലാക്കിയുമാണ് ഷഹാബ്, സഫര്‍, അനൂപ് എന്നിവര്‍ സംരംഭപാതയിലേക്ക് ഇറങ്ങുന്നത്. രാത്രികാലത്ത് പേപ്പര്‍ ബാഗ് ഉണ്ടാക്കി പിറ്റേന്ന് കടകളില്‍ കയറിയിറങ്ങി വില്‍ക്കുകയായിരുന്നു ആദ്യ കാലത്ത് ഇവര്‍ ചെയ്തത്. പ്‌ളാസ്റ്റിക്കിനെ മാറ്റി നിര്‍ത്തണമെന്ന നിലപാട് സ്വീകരിച്ച് സുപ്രീം ബേക്കേഴ്‌സും ആസാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ബ്രഡ് ഫാക്ടറിയും മുല്ലശേ്ശരി എന്റ്രപ്രൈസസുമായി കൈകോര്‍ത്തതാണ് വളര്‍ച്ചയില്‍ വഴിത്തിരിവായത്. ഇത് മുല്ലശ്ശേരി എന്റര്‍പ്രൈസസിന്റെ പേപ്പര്‍ ബാഗുകള്‍ക്ക് സ്വീകാര്യതയും കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനും കാരണമായി. തിരുവനന്തപുരം മുരുക്കുംപുഴയില്‍ നാല് തൊഴിലാളികളുമായി പേപ്പര്‍ ബാഗ് യൂണിറ്റ് തുടങ്ങി. മികച്ച ഗുണനിലവാരമുള്ള പേപ്പര്‍ ബാഗുകള്‍ മറ്റുള്ളവരേക്കാള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കളിലെത്തിക്കുന്നു എന്നതാണ് മുല്ലശ്ശേരി പേപ്പര്‍ ക്യാരി ബാഗുകളുടെ പ്രത്യേകത. ഈ പ്രത്യേകതയാണ് വളര്‍ച്ചയുടെ കാതല്‍.

 

വേറിട്ട പാതയിലൂടെ

സമൂഹത്തിന് ഭീഷണിയായ പ്‌ളാസ്റ്റിക് ബാഗുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ടാണ് മുല്ലശ്ശേരി എന്റര്‍പ്രൈസസ് പേപ്പര്‍ ക്യാരി ബാഗ് നിര്‍മാണത്തിലേക്ക് കടക്കുന്നത്. ഗുണമേന്മയേറിയ പേപ്പര്‍ ബാഗുകള്‍ ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന മുല്ലശ്ശേരി എന്റര്‍പ്രൈസസിന്റെ പ്രവര്‍ത്തനം മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. സ്വന്തം യൂണിറ്റില്‍ മാത്രമല്ല മുല്ലശ്ശേരിയുടെ പേപ്പര്‍ ബാഗുകള്‍ രൂപപ്പെടുന്നത്. മറിച്ച് പരിസര പ്രദേശങ്ങളിലെ വീടുകളിലെ വീട്ടമ്മമാരിലേക്കും കുടുംബങ്ങളിലേക്കും ഉല്‍പ്പാദനം വളര്‍ത്തി വേറിട്ട ഉല്‍പ്പാദന രീതി പിന്തുടരുന്ന സ്ഥാപനമെന്ന വിശേഷണവും മുല്ലശ്ശേരിക്ക് അനുയോജ്യമാണ്. ഇവരെ പേപ്പര്‍ ബാഗ് നിര്‍മാണം പഠിപ്പിച്ചാണ് സ്ഥാപനത്തിന്റെ ഭാഗമാക്കിയത്. അതിന് തക്കതായ പ്രതിഫലം നല്‍കി സ്ത്രീശാക്തീകരണത്തില്‍ പങ്കാളിയാകാനും മുല്ലശ്ശേരി എന്റര്‍പ്രൈസസിനാകുന്നു.

ഉപഭോക്താക്കളിലൂടെ മുന്നോട്ട്

സംതൃപ്തരായ ഉപഭോക്താക്കള്‍ പറഞ്ഞറിഞ്ഞാണ് മുല്ലശ്ശേരി എന്റര്‍പ്രൈസസിലേക്ക് മറ്റുള്ളവര്‍ എത്തുന്നത്. തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ തിരുവനന്തപുരത്തെ സുപ്രീം ബേക്കേഴ്‌സ്, ആസാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കൊച്ചി റീജിയണ്‍ മാക്‌സ്, ചെറുതും വലുതുമായ വസ്ത്രാലയങ്ങള്‍, ബൂട്ടീക്കുകള്‍ എന്നുതുടങ്ങി മുപ്പതോളം ഉപഭോക്താക്കളുള്ള ബ്രാന്‍ഡായി മുല്ലശ്ശേരി എന്റര്‍പ്രൈസസ് വളര്‍ന്നിരിക്കുന്നു. ഉപഭോക്താവിന്റെ ഇഷ്ടവും താല്‍പ്പര്യവും തിരിച്ചറിഞ്ഞ് പേപ്പര്‍ ബാഗുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതാണ് മുല്ലശ്ശേരി എന്റര്‍പ്രൈസസ് പേപ്പര്‍ ബാഗുകള്‍ക്ക് പ്രിയം കൂടാന്‍ കാരണമായത്. കാലഘട്ടത്തിന്റെ ആവശ്യമറിഞ്ഞ് ട്രെന്‍ഡി ഡിസൈനുകളിലും, വിവിധ മോഡലുകളിലും, വലുപ്പത്തിലുമാണ് ഇവിടെ പേപ്പര്‍ ബാഗുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ മാസത്തില്‍ 75000 ബാഗുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് വര്‍ഷത്തില്‍ ആറ് ലക്ഷം വില്‍പ്പനയിലേക്കെത്തിക്കാനും വിദേശ വിപണി ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണ് മുല്ലശ്ശേരി എന്റര്‍പ്രൈസസ്.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ – +91 9946000155

Previous മല്യയെ കൈമാറാന്‍ ഉത്തരവായി; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരം
Next വീണ്ടുമൊരു 'ബിനാലെ' കാലം!

You might also like

Home Slider

കൊച്ചി മെട്രോ സൗജന്യ യാത്ര അവസാനിപ്പിച്ചു

കൊ​​ച്ചി: പ്ര​​ള​​യ​​ത്തെ​ത്തു​​ട​​ർ​​ന്ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സൗ​​ജ​​ന്യ​യാ​​ത്ര കൊച്ചി മെട്രോ അവസാനിപ്പിച്ചു.ഇതുവരെ മൂന്നു ലക്ഷത്തില്‍ അധികം യാത്രക്കാര്‍ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയതായി കൊ​​ച്ചി മെ​​ട്രോ റെ​​യി​​ൽ ലി​​മി​​റ്റ​​ഡ് എംഡി അറിയിച്ചു. 16 മു​​ത​​ല്‍ ആരംഭിച്ച സൗ​​ജ​​ന്യയാ​​ത്ര ഇന്നലെ രാത്രി വരെ നീണ്ടു നിന്നിരുന്നു. വെള്ളം

SPECIAL STORY

ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സ് യൂണിറ്റ് തുടങ്ങാന്‍ താല്‍പ്പര്യമുണ്ടോ ? ടഫി സഹായിക്കും…

ഒരു സംരംഭം തുടങ്ങുക എന്നത് പലരുടെയും വലിയ സ്വപ്‌നമാണ്. എന്ത് തുടങ്ങണം എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് ചിന്തയാകും പലരെയും പിന്നോട്ട് വലിക്കുന്നത്. തുടക്കം മുതല്‍ വളര്‍ച്ച വരെ ഒരാള്‍ സപ്പോര്‍ട്ട് ചെയ്യാനുണ്ടെങ്കില്‍ പിന്നെ എന്ത് ആലോചിക്കാന്‍. പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടഫി

Home Slider

പ്രളയം സിനിമയാകുന്നു ; കൊല്ലവർഷം 1193

കേരളം തകർത്തെറിഞ്ഞ പ്രളയം സിനിമയാകുന്നു. നവാഗതനായ അമൽ നൗഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവർഷം 1193 എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അമൽ തന്നെയാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തിരുവോണ ദിവസം അണിയറ പ്രവർത്തകർ പുറത്ത്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply