മൂന്നാറില്‍ മഞ്ഞ് പെയ്യുമ്പോള്‍,  വണ്‍ഡേ ട്രിപ്പുമായി ഡിടിപിസി

മൂന്നാറില്‍ മഞ്ഞ് പെയ്യുമ്പോള്‍, വണ്‍ഡേ ട്രിപ്പുമായി ഡിടിപിസി

കേരളത്തിന്റെ അതിശൈത്യ മേഖലയായ മൂന്നാറിലേക്കു മൈനസ് ഡിഗ്രി തണുപ്പനുഭവിക്കാന്‍ പോകാം. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് മൂന്നാര്‍. ഈ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാനായി എറണാകുളം ഡിടിപിസി യും ട്രാവല്‍ മേറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരളാ സിറ്റി ടൂര്‍ അവസരമൊരുക്കുന്നു. തണുപ്പിന്റെ ലഹരിയോടൊപ്പം  മഞ്ഞണിഞ്ഞ കാഴ്ചകള്‍ കാമറയിലൂടെ പകര്‍ത്താനും സഞ്ചാരികള്‍ക്കു യാത്ര ആസ്വദിക്കാനും സാധിക്കും. കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും   മഞ്ഞുപുതച്ച വഴികളിലൂടെയും  ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ അനുഭൂതി പകര്‍ന്നുകൊണ്ട് നീങ്ങുന്ന ഈ യാത്രയില്‍ വാളറ, ചിയാപാറ   വാട്ടര്‍ഫാള്‍സ്,  ഫോട്ടോപോയിന്റ്‌സ്, രാജമലയിലുള്ള ഇരവികുളം നാഷണല്‍ പാര്‍ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു.

 

മിസ്റ്റി മൂന്നാര്‍  രാജമല ഇരവികുളം പാക്കേജിനു  ഭക്ഷണവും മറ്റു  ചെലവുകളും സഹിതം ഒരാള്‍ക്ക്  1299 ( GST എക്‌സ്ട്രാ) രൂപയാണ് ചാര്‍ജ് ചെയ്യുന്നത്.  മൂന്നാര്‍  സൂര്യനെല്ലി കൊളുക്കുമല പാക്കേജുകള്‍ക്കു ഭക്ഷണവും മറ്റു  ചെലവുകളും സഹിതം  ഒരാള്‍ക്ക്  1499  (GST എക്‌സ്ട്രാ) രൂപയാണ്. രാവിലെ 6  മണിക്ക് എറണാകുളം വൈറ്റിലയില്‍ നിന്നും ആരംഭിക്കുന്ന പുഷ്ബാക് ഫെസിലിറ്റിയുള്ള വാഹനത്തിലുള്ള യാത്ര. എല്ലാ വിഭാഗം യാത്രക്കാര്‍ക്കും അനുയോജ്യമായ ടൂര്‍ ഏകോപനവും ഗൈഡ് സെര്‍വിസും, ഭക്ഷണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളിലൂടെ  ലഭ്യമാണ്.

 

ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും മറ്റെല്ലാ പാക്കേജുകളിതുപോലെ ഇതിലും ലഭ്യമാണ്.ഇതുകൂടാതെ ഗ്രുപ്പുകള്‍ക്കും ഫാമിലിക്കുമായി വൈവിധ്യമാര്‍ന്ന മറ്റു  പാക്കേജുകളും യാത്രികരുടെ ആവശ്യപ്രകാരം ലഭ്യമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ  ബന്ധപ്പെടുക.. വെബ്‌സൈറ്റ്: www.keralactiytour.com, ലാന്‍ഡ് ലൈന്‍  നമ്പര്‍: 0484 236 7334, ഫോണ്‍: +91 8893 99 8888, +91 8893 85 8888.

Spread the love
Previous കോച്ചാവാന്‍ പ്രത്യേക പരിശീലനം : ദളപതി 63യുടെ വിശേഷങ്ങള്‍
Next പ്രഥമ ജടായു സ്മൃതി പുരസ്‌കാരം നെടുമുടി വേണുവിന് സമ്മാനിക്കും

You might also like

SPECIAL STORY

മിനിമം ബാലന്‍സ് : തലവേദന മറികടക്കാം

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്നത് പലപ്പോഴും നമ്മളെ കുഴയ്ക്കുന്ന ഒന്നാണ്. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ഇത് നെഗറ്റീവ് ബാലന്‍സിലേക്ക് പോകുകയും ചെയ്യും. പിന്നീട് അക്കൗണ്ടിലേക്ക് കാശ് എത്തുമ്പോള്‍ ബാങ്ക് നെഗറ്റീവ് ബാലന്‍സ് ഈടാക്കുന്നതും സ്ഥിരം കാഴ്ചയാണ്. ഇത് ഏറെ ബാധിക്കുന്നത്

Spread the love
SPECIAL STORY

ആയുര്‍വേദ സോപ്പ് നിര്‍മാണത്തില്‍ ഒരു കൈ നോക്കണോ

സോപ്പ്, സോപ്പ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ മാര്‍ക്കറ്റ് എന്നും അതിവിപുലമാണ്. കുടുംബശ്രീ കേന്ദ്രീകരിച്ച് ഇപ്പോള്‍ ഇത്തരത്തിലുള്ള നിരവധി യൂണിറ്റുകള്‍ തുടങ്ങുന്നുണ്ട്. മികച്ച രീതിയില്‍ വ്യക്തമായ കണക്കുകൂട്ടലുകളോടെ മുന്നോട്ട് കൊണ്ടുപോയാല്‍ വിജയിപ്പിച്ചെടുക്കാവുന്ന ഒരു സംരംഭമാണ് ആയുര്‍വേദ സോപ്പ് നിര്‍മാണം. സോപ്പ് നിര്‍മാണ മേഖലയില്‍

Spread the love
Home Slider

ലോണുകളുടെ അവസാനവാക്ക് ലോണ്‍ഗുരു

ഒരിക്കലെങ്കിലും ഒരു ലോണിനു വേണ്ടി അലഞ്ഞു തിരിഞ്ഞിട്ടുള്ളവരാണോ നിങ്ങള്‍. ഒരിക്കലെടുത്ത ലോണിന്റെ കാണാമറയത്തെ ചാര്‍ജുകള്‍ അടച്ചു വലഞ്ഞിട്ടുണ്ടോ. അത്യാവശ്യമൊരു ഘട്ടം വരുമ്പോള്‍ ലോണിനു വേണ്ടി ഏതു ബാങ്കിനെ സമീപിക്കണം, എങ്ങനെ ലോണ്‍ എടുക്കണം എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ. മേല്‍പ്പറഞ്ഞ ഏതെങ്കിലുമൊരു അവസ്ഥയിലൂടെ കടന്നു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply