ഇരുമ്പാണി നിര്‍മിച്ച് മാസം 80,000 സ്വന്തമാക്കാം

ഇരുമ്പാണി നിര്‍മിച്ച് മാസം 80,000 സ്വന്തമാക്കാം

ലൈറ്റ് എന്‍ജിനീയറിംഗ് മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് തുടങ്ങാന്‍ സാധിക്കുന്ന ബിസിനസാണിത്. റോളുകളായി വാങ്ങാന്‍ കിട്ടുന്ന സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ചാണ് ഇരുമ്പാണികള്‍ നിര്‍മിക്കുന്നത്. ഗുജറാത്ത് രാജ്‌കോട്ടില്‍ നിന്ന് ഇതിന്റെ മെഷിനറികള്‍ ലഭിക്കും. സ്റ്റീല്‍ കമ്പികള്‍ റായ്പൂര്‍, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

വിപണിയില്‍ ഡിമാന്റ് ഏറെയുള്ള ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ഇരുമ്പാണി. നിലവില്‍ പ്രചാരമുള്ള പ്രമുഖ ബ്രാന്റുകളുടെ കിടമത്സരം ഉണ്ടെങ്കില്‍ തന്നെയും ഉയര്‍ന്ന ഗുണമേന്മയും താരതമ്യേന കുറഞ്ഞ വിലയും ആയുധമാക്കി ഒരു നിശ്ചിത വിപണി വിഹിതം നേടാന്‍ കഴിയും. സമീപ പ്രദേശങ്ങളിലെ ഹാര്‍ഡ്‌വെയര്‍ ഷോപ്പുകളില്‍ നേരിട്ട് വിപണനം നടത്താം.

മുതല്‍മുടക്ക്

ഇരുമ്പാണി നിര്‍മാണത്തിന് ആവശ്യമായ മെഷിനറികള്‍ക്ക് നാലര ലക്ഷം രൂപ മുതല്‍ വിലവരും. പത്ത് ലക്ഷം രൂപ മുതല്‍ മുടക്കി ഇരുമ്പാണി നിര്‍മാണം ആരംഭിക്കാന്‍ കഴിയും. ഇത്തരം ഒരു യൂണിറ്റില്‍ നിന്നും ചെലവുകള്‍ കഴിച്ച് 80,000 രൂപ മാസം ലാഭമായി ഉണ്ടാക്കാന്‍ കഴിയും. ഭാവിയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചും സമാനമായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയും യൂണിറ്റ് വിപുലീകരിക്കാം.

ശ്രദ്ധിക്കേണ്ടവ

ഗുണമേന്മ ഉറപ്പാക്കുക. വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് വിവിധ അളവുകളിലുള്ള ആണികള്‍ നിര്‍മിച്ച് നല്‍കുക. നിര്‍മാണത്തിനാവശ്യമായ സ്റ്റീല്‍ റോളുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും ലഭ്യമാകും. മെഷിനറികള്‍ക്ക് വ്യവസായ വകുപ്പില്‍ നിന്നും സബ്‌സിഡി ലഭിക്കും.

കടപ്പാട് – Business ideas in India

Spread the love
Previous ആഗോള ജനിതക ഉച്ചകോടിക്ക് ഇന്ത്യആദ്യമായി ആതിഥ്യമരുളും
Next കഷണ്ടിക്ക് മരുന്നില്ല : പക്ഷേ ഹെയര്‍ ബാങ്ക് തുറന്നിട്ടുണ്ട്

You might also like

Movie News

മലയാള സിനിമ നിയന്ത്രിക്കുന്നത് 15 പേരടങ്ങിയ ലോബി

നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താറുണ്ടെന്നും മലയാള സിനിമ നിയന്ത്രിക്കുന്നത് 15 പേരടങ്ങിയ ലോബിയാണെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. സിനിമ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ സുപ്രധാന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ആയിരക്കണക്കിന്

Spread the love
Entrepreneurship

പേപ്പര്‍ ബാഗ് നിര്‍മാണത്തിലൂടെ അതിവേഗ വളര്‍ച്ച

പേപ്പര്‍ ക്യാരി ബാഗ് നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ജനശ്രദ്ധയും സ്വീകാര്യതയും ഉറപ്പിക്കാന്‍ സാധിക്കുക എന്നത് നിസാര കാര്യമല്ല. മുല്ലശേ്ശരി എന്റര്‍പ്രൈസസ് ഈ നേട്ടം സ്വന്തമാക്കിയത് ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ടും ഗുണമേന്മയില്‍ ലവലേശം വിട്ടുവീഴ്ച ചെയ്യാതെയുമാണ്. വ്യക്തമായ വീക്ഷണത്തോടെ വളര്‍ന്നുകൊണ്ടിരിക്കുന്ന

Spread the love
SPECIAL STORY

ജീവിതത്തില്‍ വിജയം നേടാന്‍ 12 ടെക്‌നിക്കുകള്‍

ജീവിതത്തില്‍ വിജയം നേടാന്‍ 12 ടെക്‌നിക്കുകള്‍ മതിയെന്ന് നമുക്ക് പറഞ്ഞുതരുന്നത് മറ്റാരുമല്ല. ഒരു പുസ്തകമാണ് ഈ സാഹസത്തിനൊരുങ്ങുന്നത്. സതി അച്ചത്ത് രചിച്ച 12 ക്വാളിറ്റീസ് ഓഫ് ഹൈലി സക്‌സസ്ഫുള്‍ പീപ്പിള്‍ എന്ന തന്റെ പുസ്തകത്തിലാണ് , വിജയം നേടാനുള്ള വഴികള്‍ സതി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply