വിജ്ഞാനം വളര്‍ത്താന്‍ വഴിയൊരുക്കി നളന്ദ

വിജ്ഞാനം വളര്‍ത്താന്‍ വഴിയൊരുക്കി നളന്ദ

അടിമാലി എന്ന മലയോര ഗ്രാമത്തിന്റെ കലാസാംസ്‌കാരിക സംരംഭക മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകനാണ് സി.എസ്. റെജികുമാര്‍. നളന്ദ എന്ന പുസ്തകശാലയില്‍ നിന്നും നളന്ദ നോട്ട്ബുക്‌സ്, നളന്ദ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, നളന്ദ മാര്‍ക്കറ്റിംഗ് എന്നീ നിലകളിലേക്ക് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്ത റെജി തന്റെ ജീവിത വിജയയാത്ര തുടങ്ങുന്നത് 25 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. തുടക്കത്തില്‍ ഒരിക്കലും അതിനെ ഒരു വ്യാപാരസ്ഥാപനമായി റെജി കണ്ടിരുന്നില്ല. മറിച്ച് അത് ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ചിരുന്നു. അതുതന്നെയായിരുന്നു ഈ സംരംഭകന്റെ വിജയവും. ഒരു നാടിന്റെ ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ്, ആ ഗ്രാമത്തിനൊപ്പം വളരുകയായിരുന്നു റെജിയും തന്റെ പ്രസ്ഥാനവും.

നളന്ദ ബുക്സ്റ്റാള്‍

‘അറിവ് നേടാന്‍ ഏതൊരാളെയും പ്രാപ്തരാക്കുക അതിന് വഴിയൊരുക്കുക’ എന്ന ലക്ഷ്യത്തോടെയായിരുന്നു ഭാരതത്തിന്റെ വൈജാഞാനിക കേന്ദ്രമായ നളന്ദയുടെ പേര് തന്റെ സംരംഭക മേഖലയില്‍ റെജി കൂടെക്കൂട്ടുന്നത്. 1992ല്‍ വാടകയ്‌ക്കെടുത്ത വെറും 250 ചതുരശ്ര അടി മുറിയിലാണ് നളന്ദ ബുക്സ്റ്റാളിന് തുടക്കമിടുന്നത്. 42,000 രൂപയുടെ മുതല്‍മുടക്കില്‍ ആരംഭിച്ച സ്ഥാപനത്തില്‍ ബുക്കുകള്‍ക്കൊപ്പം സ്‌റ്റേഷനറി കൂടി ഉള്‍പ്പെടുത്തി റെജി വളര്‍ച്ചയുടെ ചവിട്ടുപടികളിലേക്ക് നടന്നുതുടങ്ങി. പിന്നീട് 3,600 സ്‌ക്വയര്‍ഫീറ്റില്‍ പുതിയ ഒരു ബുക്സ്റ്റാള്‍ കൂടി ആരംഭിച്ചു. ഹൈറേഞ്ചിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നളന്ദയുടെ സംഭാവനകള്‍ വളരെ വലുതാണ്. വര്‍ഷങ്ങള്‍ക്കുശേഷം വാടക കെട്ടിടത്തില്‍ നിന്നും നളന്ദയുടെ പ്രവര്‍ത്തനം സ്വന്തം കടമുറിയിലേക്ക് വ്യാപിപ്പിക്കാനും ഇക്കാലയളവില്‍ ഇദ്ദേഹത്തിന് സാധിച്ചു.

നളന്ദ നോട്ട് ബുക്ക്‌സ്

11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ‘നളന്ദ ബുക്‌സ്’ എന്ന പേരില്‍ നോട്ട്ബുക്ക് നിര്‍മാണം റെജി ആരംഭിക്കുന്നത്. നൂറ് ശതമാനം ഗുണമേ•-യിലൂടെ പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം നോട്ട്ബുക്കുകള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ നളന്ദ ബുക്‌സിന് കഴിയുന്നുണ്ട്. മികച്ച ഗുണനിലവാരത്തിലുള്ള നോട്ട്ബുക്കുകള്‍ കുറഞ്ഞ വിലയില്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് നളന്ദ നോട്ട് ബുക്‌സിന്റെ മാനുഫാക്ചറിംഗ് യൂണിറ്റിന് റെജി തുടക്കമിട്ടത്.

നളന്ദ മാര്‍ക്കറ്റിംഗ്

ഓഫീസ് സ്റ്റേഷനറി രംഗത്ത് ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ജില്ലയിലെ മൊത്തവിതരണക്കാര്‍ കൂടിയാണ് ഇന്ന് നളന്ദ. ജില്ലയിലാകമാനം വാഹനങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സ്ഥാപനങ്ങളിലെത്തിക്കാന്‍ നളന്ദ മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന് കഴിയുന്നുണ്ട്.

നളന്ദ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്

ഹൈറേഞ്ചിന്റെ കലാ-സാംസ്‌കാരികമേഖലകളില്‍ മികച്ച സംഭാവന നല്‍കാന്‍ നളന്ദ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഡാന്‍സ്, മ്യൂസിക്, ഗിത്താര്‍, തബല, വയലിന്‍, കീ ബോര്‍ഡ്, ഡ്രംസ്, ഡ്രോയിംഗ് & പെയിന്റിംഗ് തുടങ്ങി എല്ലാവിധ കലകള്‍ക്കും മികച്ച പരിശീലകരെ ഉള്‍പ്പെടുത്തി നളന്ദയില്‍ പരിശീലനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പരിശീലനവും നല്‍കിവരുന്നു.

ഒരു വിജയിച്ച സംരംഭകനെന്നതിനുപരി മികച്ചൊരു പരിശീലകന്‍ കൂടിയാണ് സി.എസ്.റെജികുമാര്‍. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഈസ്‌റ്റേണ്‍ ഗ്രൂപ്പ്, ഐസിഡിഎസ് തുടങ്ങിയ പല മേഖലകളിലായി 2000-ല്‍പരം പരിശീലനപരിപാടികള്‍ നാളിതുവരെ നടത്തിക്കഴിഞ്ഞു. വ്യാപാരി, വ്യവസായി, പരിശീലകന്‍ എന്നതിലുപരി ഒരെഴുത്തുകാരന്‍ കൂടിയാണ് സി.എസ്.റെജികുമാര്‍. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ‘പ്രഭാഷകന്റെ പണിപ്പുര’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഇതിനോടകം 30,000 ത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷക്കാലമായി സ്വാതന്ത്ര്യസമര സേനാനികളുടെ കഥ പറയുന്ന ‘പ്രയാണം’ എന്ന സ്വാതന്ത്ര്യസമരസന്ദേശയാത്രയുടെ ക്യാപ്റ്റന്‍ കൂടിയാണ് സി.എസ്. റെജികുമാര്‍. കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള 85,000-ല്‍ പരം കൗമാരമനസ്‌സുകളിലേയ്ക്ക് സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനികളുടെ ത്യാഗോജ്ജ്വലകഥകള്‍ എത്തിക്കാന്‍ റെജികുമാറിന് കഴിഞ്ഞിട്ടുണ്ട്. നല്ലൊരു സംരംഭകന് ഏതെല്ലാംവിധത്തില്‍ ഒരു പ്രദേശത്തിന്റെ സാമൂഹിക, സാംസ്‌കാരിക, കലാ മേഖലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ് സി.എസ്. റെജികുമാര്‍.

വിവരങ്ങള്‍ക്ക് – 9447223770

 

Previous കാടക്കോഴി വളര്‍ത്തലിന്റെ സാധ്യത കണ്ടെത്താം പുതിയകുന്നേല്‍ ഫാംസിലൂടെ...
Next വരുന്നു ഷോറൂം മാനേജറായി റോബോട്ടും

You might also like

Success Story

നഷ്ടങ്ങളില്‍ നിന്ന് ജീവിത വിജയം നെയ്ത് രാജ മഹേന്ദ്ര പ്രതാപ്‌

ജീവിതത്തില്‍ തോറ്റ് പോകുമെന്ന് പേടിയുണ്ടോ? എങ്കില്‍ വരൂ തോറ്റു തൊപ്പിയിട്ട് തിരിച്ച് തോല്‍പ്പിച്ച ഒരവനെ കാട്ടിത്തരാം. രാജ മഹേന്ദ്ര പ്രതാപ് … ആന്ധ്രാപ്രദേശ് സ്വദേശി.  ONGC, അഹമ്മദാബാദിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്നു . ഇനി നിങ്ങൾ അദ്ദേഹത്തിന്റെ ഫോട്ടോയിൽ

NEWS

പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം; എന്തൊക്കെയെന്നറിയാം

  പാന്‍ കാര്‍ഡ് നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍. നികുതി വെട്ടിപ്പുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പാന്‍കാര്‍ഡ് നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണട്ുവന്നത്. നവംബര്‍ 19ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഇറക്കിയ വിജ്ഞാപനത്തിനാണ് ആദായനികുതി ചട്ടത്തില്‍ (1962) ഭേദഗതി വരുത്തിയിട്ടുള്ളത്. പുതുക്കിയ

Success Story

ഉപ്പിലിട്ട ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റ്

ഉപ്പിലിട്ട ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ നല്ല മാര്‍ക്കറ്റുണ്ട്. ചെത്തുമാങ്ങ, മാങ്ങ, നെല്ലിക്ക, ക്യാരറ്റ്, മുളക്, വെള്ളരിക്ക, ചാമ്പക്ക തുടങ്ങി നിരവധി ഉപ്പിലിട്ട വിഭവങ്ങള്‍ ഇന്ന് ലഭ്യമാണ്. ഒറ്റയ്‌ക്കോ സുഹൃത്തുക്കളുമായി സഹകരിച്ചോ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ തുടങ്ങാവുന്നൊരു സംരംഭമാണ് ഉപ്പിലിട്ട ഉല്‍പ്പന്നങ്ങളുടെ വിപണി. വീട്ടില്‍ത്തന്നെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply