നാഫ്തലീന്‍ ബോള്‍ നിര്‍മാണത്തിലൂടെ വിജയം കൊയ്യാം

നാഫ്തലീന്‍ ബോള്‍ നിര്‍മാണത്തിലൂടെ വിജയം കൊയ്യാം

ബൈജു നെടുങ്കേരി

കേരളത്തിലെ ജനങ്ങള്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. അതുകൊണ്ടുതന്നെ ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍ക്കു വലിയ ഡിമാന്റാണ് വിപണിയില്‍. ഫിനോയിലും ഹാന്‍ഡ്‌വാഷും ടോയ്‌ലറ്റ് ക്ലീനറുമെല്ലാം വിപണിയില്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നു. ഇത്തരത്തില്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരു ഉല്‍പ്പന്നമാണ് നാഫ്തലീന്‍ ബോള്‍സ്. ടോയ്‌ലറ്റുകളിലും യൂറിനല്‍ കോംപ്ലക്‌സുകളിലും വാഷ്‌ബെയ്‌സനുകളിലും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരകളിലുമെല്ലാം ഇതുപയോഗിക്കുന്നു.

ഈ ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണ കുത്തക ഇപ്പോഴും തമിഴ്‌നാട്ടുകാര്‍ക്കാണ്. തമിഴ്‌നാട്ടിലെ പ്രധാന കുടില്‍ വ്യവസായങ്ങളിലൊന്നാണ് നാഫ്തലീന്‍ ബോള്‍ നിര്‍മ്മാണം. എന്നാല്‍ അവിടെ നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നം കൂടുതല്‍ വിറ്റഴിയുന്നത് കേരളത്തിലും. എന്തുകൊണ്ട് നാഫ്‌സലീന്‍ ബോല്‍ നമുക്ക് കേരളത്തില്‍ നിര്‍മ്മിച്ചുകൂടാ? പുതുതായി പ്രഖ്യാപിക്കുന്ന വ്യവസായ നയത്തില്‍ 5 എച്ച്പി വരെയുള്ള ഗാര്‍ഹിക വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിക്കഴിഞ്ഞു. ഈ സാധ്യത മുതലെടുത്ത് വീട്ടമ്മമാര്‍ക്ക് ആരംഭിക്കാവുന്ന ചെറുകിട വ്യവസായമാണ് നാഫ്തലീന്‍.

 

സാധ്യതകള്‍

ഒഴിവുസമയം ചിലവഴിച്ചു ചെയ്യാന്‍ കഴിയുന്ന വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ പ്രസക്തി ഏറെയാണ്. പ്രത്യേകിച്ചും വിപണി പ്രസക്തം കുറവുള്ളതും വില്‍പ്പന സാധ്യത ഏറെയുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം. വലിയ മുതല്‍മുടക്ക് ആവശശ്യമില്ലാത്തതും കുറഞ്ഞ ചിലവില്‍ കുടുംബ സംരംഭമായി ആരംഭിക്കാന്‍ കഴിയുന്നതും നാഫ്തലീന്‍ ബോള്‍ നിര്‍മ്മാണത്തെ സംരംഭ സൗഹൃദമാക്കുന്നു.

നാഫ്തലീന്‍ നിര്‍മ്മിക്കുന്നതിനുള്ള ഓട്ടോമാറ്റിക് യന്ത്രവും നിര്‍മ്മാണത്തിനാവശ്യമായ റെഡിമിക്‌സും ലഭ്യമാണ്. വലിയ സാങ്കേതിക വിദ്യയുടെ ആവശ്യമില്ല. ചെറിയ രീതിയിലുള്ള പരിശീലനം നേടിയാല്‍ വിജയകരമായി നടപ്പാക്കുവാനാകുന്ന സംരംങമാണ് നാഫ്തലീന്‍ ബോളുകളുടെ നിര്‍മ്മാണം.

മാര്‍ക്കറ്റിംഗ്

കേരളത്തില്‍ത്തന്നെ ഇതിന് വിപണിയുണ്ട്. ബള്‍ക്കായി 1 കിലോ ഗ്രാം പായ്ക്കുകളിലും ചെറിയ പായ്ക്കുകളിലും വില്‍പ്പന നടത്താം. വിതരണക്കാരെ നിയമിച്ചും നേരിട്ടുള്ള വിതരണവും പരീക്ഷിക്കാവുന്നതാണ്. ദീര്‍ഘ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നതിനാല്‍ സംരംഭത്തിന്റെ റിസ്‌ക് സാധ്യത തുലോം കുറവാണ്. ആകര്‍ഷകങ്ങളായ നിറങ്ങള്‍ ചേര്‍ത്തുള്ള ബോളുകള്‍ക്കും ഡിമാന്റുണ്ട്.

 

നിര്‍മ്മാണ രീതി

നാഫ്തലീന്‍ നിര്‍മ്മാണത്തിന് ഫുള്‍ ഓട്ടോമാറ്റിക് യന്ത്രം ലഭ്യമാണ്. റിഫൈന്‍ഡ് നാഫ്തലീന്‍ പൗഡര്‍ ആണ് പ്രധാന അസംസ്‌കൃത വസ്തു. നാഫ്തലീന്‍ നിര്‍മ്മാണ യന്ത്രത്തില്‍ ആവശ്യമായ വലിപ്പത്തിലുള്ള ഡൈ സെറ്റ് ചെയ്തതിനു ശേഷം റിഫൈന്‍ഡ് നാഫ്തലീന്‍ പൗഡര്‍ യന്ത്രത്തില്‍ ലോഡ് ചെയ്യുക. തുടര്‍ന്ന് വലുപ്പത്തിനനുസരിച്ച് മണിക്കൂറില്‍ 150 കിലോ ഗ്രാം വരെ നാഫ്തലീന്‍ ബോളുകള്‍ നിര്‍മ്മിക്കാവുന്നതാണ്. യിന്ത്രത്തില്‍ നിന്നും ലഭിക്കുന്ന ബോല്‍ രൂപത്തിലുള്ള നാഫ്തലീന്‍ പായ്ക്കുകളിലാക്കി വില്‍പ്പനയ്ക്ക് തയ്യാറാക്കാം.

മൂലധന നിക്ഷേപം

1. നാഫ്തലീന്‍ നിര്‍മ്മാണ യന്ത്രം 1.5 എച്ച്പി മോട്ടോര്‍ ഉല്‍പ്പടെ – 1,30,000.00
2. പായ്ക്കിങ് മെഷീന്‍ – 26,000.00
3. അനുബന്ധ ഉപകരണങ്ങള്‍ – 5000.00
ആകെ – 1,61,000.00

 

 

പ്രവര്‍ത്തന വരവ് ചെലവ് കണക്കുകള്‍
(പ്രതിദിനെ 300 കിലോ ഗ്രാം ബോളുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ചെലവ് )

1. നാഫ്തലീന്‍ പൗഡര്‍ 300 കിലോ ഗ്രാം X 85 – 1,30,000.00
2. ജോലിക്കാരുടെ വേതനം – 1000.00
3. പായ്ക്കിങ് ചാര്‍ജ്ജ് – 600.00
4. വൈദ്യുതി അനുബന്ധ ചെലവുകള്‍ – 400.00
ആകെ – 27,500.00

വരവ് (300 കിലോ ഗ്രാം നാഫ്തലീന്‍ ബോക്‌സുകള്‍ വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്നത്)

1. ഒരു കിലോ നാഫ്തലീന്‍ ബോള്‍ എംആര്‍പി – 200.00
2. 30 ശതമാനം കമ്മിഷന്‍ കിഴിച്ച് ഉല്‍പ്പാദകന് ലഭിക്കുന്നത് – 140.00/ കിലോ ഗ്രാം
300 X 140 – 42000.00

 

ലാഭം

42,000.00 – 27,500.00 = 14,500.00

സാങ്കേതിക വിദ്യ, പരിശീലനം

ചെറുകിട വ്യവസായ ഇന്‍ക്യുബേഷന്‍ സെന്ററായ അഗ്രോപാര്‍ക്ക് പിറവത്ത് നാഫ്തലീന്‍ നിര്‍മ്മാണത്തിനുള്ള സാങ്കേതിക വിദ്യ ലഭ്യമാണ്. ഫോണ്‍- 0485 2252310

ലൈസന്‍സുകള്‍

തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നും ലൈസന്‍സ് നേടിയിരിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയില്‍ നിന്നുള്ള ലൈസന്‍സുകളും ജിഎസ്ടിയും ആവശ്യമാണ്.

Spread the love
Previous ഇന്ത്യന്‍ വ്യോമമേഖല പ്രതിസന്ധിയില്‍; സര്‍വീസ് നിര്‍ത്തുന്നത് മൂന്ന് കമ്പനികള്‍
Next സിനിമാരംഗത്തുള്ളവര്‍  അവസരങ്ങളില്ലാതാക്കാന്‍ ശ്രമിക്കുന്നതായി ഗോകുല്‍ സുരേഷ്

You might also like

SPECIAL STORY

 സലിം നായരുടെ ഡിജിറ്റല്‍ ആര്‍ട് സംഗീതത്തിലലിഞ്ഞ് ചേര്‍ന്ന് കൊച്ചി

കൊച്ചി: പ്രമുഖ ജാസ് ഫഌട്ടിസ്റ്റ് സലിം നായരുടെ നേതൃത്വത്തിലുള്ള ദി സലീം നായര്‍ ബാന്‍ഡ് അവതരിപ്പിച്ച ഡിജിറ്റല്‍ ആര്‍ട്ട് സംഗീതപരിപാടി ‘ഡികോഹിയേഴ്ഡ്’ സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. പനമ്പിള്ളി നഗറിലെ ഫോര്‍പ്ലേയില്‍ നടന്ന പരിപാടിയില്‍ ഡിജിറ്റല്‍ ഈണം പകര്‍ന്ന കവിതകള്‍, ഏബ്ള്‍ടണ്‍ ലൈവും

Spread the love
Special Story

അതിരുകളില്ലാത്ത ആകാശങ്ങള്‍ സൃഷ്ട്ടിക്കപ്പെടട്ടെ…

സുധീര്‍ ബാബു ഒരു സംരംഭകത്വ സെമിനാറില്‍ വെച്ചാണ് ഞാന്‍ യൂസഫിക്കയെ പരിചയപ്പെടുന്നത്. വളരെ വര്‍ഷങ്ങളായി വിജയകരമായി ഏറണാകുളത്ത് ബിസിനസ് നടത്തുന്ന വ്യക്തിയാണ് യൂസഫിക്ക. സെമിനാറില്‍ ഞങ്ങള്‍ അടുത്തടുത്താണ് ഇരുന്നിരുന്നത്. യൂസഫിക്ക അന്ന് ഒരുപാട് സംസാരിച്ചു. കടന്നു പോന്ന വഴികളെക്കുറിച്ച്, നേരിടേണ്ടി വന്ന

Spread the love
Special Story

പേപ്പര്‍ ബാഗ് നിര്‍മാണത്തിന് സാധ്യതയേറുന്നു

ലോകം പ്ലാസ്റ്റിക്കിനെ ഉപേക്ഷിച്ച് പരിസ്ഥിതി സൗഹാര്‍ദ ഉല്‍പ്പന്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. അതിന്റെ ഭാഗമായി പരിസ്ഥിതിക്ക് ദോഷം വരുത്താത്ത പേപ്പര്‍ ബാഗിന് വിപണി സാധ്യത കൂടിയിരിക്കുകയാണ്. ആര്‍ട്ട് പേപ്പറില്‍ മികച്ച രൂപകല്‍പ്പനയോടെ നിര്‍മിക്കുന്ന പേപ്പര്‍ ബാഗ് സൂപ്പര്‍ മാര്‍ക്കറ്റുകളിലും റീട്ടെയ്ല്‍ ഷോപ്പുകളിലും മാര്‍ക്കറ്റ് ചെയ്യാവുന്നതാണ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply