നീരജ് മാധവ് സംവിധായകനാകുന്നു

നീരജ് മാധവ് സംവിധായകനാകുന്നു

ആദ്യം നടനായി. പിന്നെ കൊറിയോഗ്രാഫറായി തിളങ്ങി. ലവ കുശ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തുമായി. പറഞ്ഞുവരുന്നതു നീരജ് മാധവിനെക്കുറിച്ചാണ്. ഇപ്പോള്‍ പുതിയ വേഷത്തിലും നീരജ് എത്തുന്നു. സംവിധായകക്കുപ്പായത്തിലേക്കു ചേക്കാറാനുള്ള ഒരുക്കത്തിലാണു നീരജ് മാധവ്. നീരജും സഹോദരന്‍ നവനീതും ചേര്‍ന്നായിരിക്കും സിനിമയുടെ സംവിധാനം.

ഫേസ്ബുക്കിലൂടെയാണു തന്റെ സംവിധാനസംരംഭത്തെക്കുറിച്ചു നീരജ് അറിയിച്ചത്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നു നീരജ് വ്യക്തമാക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാനും അനിയനും കൂടെ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ! എന്നെ ഫോളോ ചെയുന്ന കുറച്ചു പേർക്കെങ്കിലും അറിയാം ഞാൻ സംവിധായകനാവാൻ ആഗ്രഹിച്ച് വന്ന് അഭിനയത്തിലേക്ക് തിരിഞ്ഞ ആളാണ്. വലിയ ഉത്തരവാദിത്തം ആണെന്നറിയാം, കഴിഞ്ഞ അഞ്ചുവർഷകാലയളവിൽ സിനിമയിൽ നിന്ന് മനസ്സിലാക്കിയതും പകർന്ന് കിട്ടിയതും കണ്ടതും കേട്ടതും പറ്റിയ തെറ്റുകളിൽ നിന്ന് പഠിച്ചതും എല്ലാം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഊർജം തരികയായിരുന്നു. എനിക്ക് മുൻപേ അഭിനേതാവായി ആദ്യം സിനിമയിൽ വന്ന അനിയൻ Navneeth Madhav അവന്റെ അനുഭവങ്ങളും ആശയങ്ങളുമായി ഈ സംരംഭത്തിൽ പങ്കാളിയായി കൂയെയുണ്ട് എന്നതാണ് മറ്റൊരു സന്തോഷം! ഇതുവരെ കാണിച്ച സപ്പോർട്ട് ഇനിയങ്ങോട്ടും ഉണ്ടാവണം🙏🏼 കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കാം✌🏻നന്ദി.

Spread the love
Previous പേര് വിക്കിപീഡിയ, പ്രായം പതിനെട്ട്‌
Next ശ്രീദേവി ബംഗ്ലാവിലൂടെ പ്രിയ വാര്യര്‍ ബോളിവുഡില്‍ : സംവിധാനം പ്രശാന്ത് മാമ്പുള്ളി

You might also like

NEWS

പ്രളയ ബാധിതർക്ക് ആശ്വാസമേകാൻ യമഹ RX 100 ലേലത്തിനൊരുങ്ങി തെലുങ്ക് സിനിമാലോകം

കേരളത്തിലേ പ്രളയ ദുരന്തത്തിന് ആശ്വാസമേകാൻ വേറിട്ട ധന സമാഹരണവുമായി വന്നിരിക്കുകയാണ് തെലുങ്ക് സിനിമ ലോകം. താൻ നായകനായ RX100 എന്ന ചിത്രത്തിലെ നായക പ്രാധ്യാന്യമുള്ള ഇളം നീല RX100 ബൈക്ക് ലേലത്തിന് വെക്കുന്ന കാര്യം കാർത്തികേയ തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്. അൻപതിനായിരം

Spread the love
MOVIES

ജീം ബൂം ബ : അസ്‌കര്‍ അലിയുടെ പുതിയ ചിത്രം : ടീസര്‍ കാണാം

അസ്‌കര്‍ അലി നായകനാകുന്ന ജീം ബൂം ബായുടെ ടീസര്‍ റിലീസ് ചെയ്തു. നവാഗതനായ രാഹുല്‍ രാമചന്ദ്രനാണു ചിത്രത്തിന്റെ സംവിധാനം. മിസ്റ്റിക് ഫ്രെയിംസിന്റെ ബാനറിലാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹണി ബീ 2, കാമുകി എന്നീ ചിത്രങ്ങള്‍ക്കു ശേഷം അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണിത്.

Spread the love
MOVIES

വിക്രമിന്റെ മഹാവീര്‍ കര്‍ണ്ണ തുടങ്ങി : സംവിധാനം ആര്‍ എസ് വിമല്‍

എന്ന് നിന്റെ മൊയ്തീനു ശേഷം ആര്‍. എസ് വിമല്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം മഹാവീര്‍ കര്‍ണ്ണയുടെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദിലാണു ചിത്രീകരണം തുടരുന്നത്. വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ വിക്രം ജോയ്ന്‍ ചെയ്തിട്ടുണ്ട്.നിരവധി ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply