പ്രേക്ഷകനെ കുന്തമുനയില്‍ നിര്‍ത്തുന്ന നീരാളി

പ്രേക്ഷകനെ കുന്തമുനയില്‍ നിര്‍ത്തുന്ന നീരാളി

Vinu V Nair

  വിനു വി നായര്‍

ങ്ങളേ രക്ഷിക്കൂ…
നായകന്റെ നിലവിളി തിയേറ്ററില്‍ മുഴങ്ങിയപ്പോള്‍ പ്രേക്ഷകരും ഒപ്പം നിലവിളിച്ചു… ഞങ്ങളേയും രക്ഷിക്കൂ ഈ നീരാളിപ്പിടുത്തതില്‍ നിന്നും…
മഹാനടനായിരുന്നു ഈ മനുഷ്യന്‍. സിനിമ കഴിഞ്ഞാലും തിയേറ്ററില്‍ നിന്നും ഇറങ്ങി പോരാന്‍ പ്രേക്ഷകന് തോന്നാത്ത തരത്തിലുള്ള പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഈ നടന് എന്താണ് സംഭവിക്കുന്നത് ?
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പിഴവ് സംഭവിക്കാം ആര്‍ക്കും. എങ്കില്‍ അതൊരു തുടര്‍കഥയായാലോ? പിഴവ് ആ നടന്‍ തന്നെ തിരുത്തിയാലേ ശരിയാകൂ.
അജോയ് വര്‍മ്മ എന്ന ചെറുപ്പക്കാരന്റെ സ്വപ്നം ആകാം നീരാളി എന്ന ചിത്രം. പക്ഷെ യുക്തിക്കു നിരക്കാത്ത തട്ടിക്കൂട്ട് കഥകള്‍ തിരഞ്ഞുപിടിച്ച് ഒരു വലിയനടന്റെ ഡേറ്റും ഒപ്പിച്ച് അയാളുടെ പേരില്‍ മാര്‍ക്കറ്റ് ചെയ്ത് പ്രേക്ഷകന് മുന്‍പില്‍ എത്തിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കണമായിരുന്നു. 150, 250 രൂപ മുടക്കി സിനിമാ കോട്ടക്കകത്തു കയറുന്ന സാധാരണക്കാരന്റെ യുക്തിബോധത്തെപ്പറ്റി. അതോ.. മലയാളിയുടെ ബോധമണ്ഡലം പാടേ നശിച്ചു എന്ന് ചിന്തിച്ചുവോ?…ശ്രീകുമാറും ഗേളിയും കാലങ്ങള്‍ക്കുമുന്‍പേ മലയാളിയുടെ മനസ്സില്‍ ചേക്കേറിയവര്‍ ആണ്. അവരുടെ പഴയ പ്രകടനം വച്ച് മാര്‍ക്കറ്റ് ചെയ്യപ്പെട്ട ഈ ചിത്രം പ്രേക്ഷകനെ അക്ഷരാര്‍ത്ഥത്തില്‍ കബളിപ്പിച്ചു.

കഥാതന്തു

ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം വയസ്സാന്‍കാലത്ത് (ഭാര്യയുടെ പ്രായം 35കഴിഞ്ഞു എന്ന് നായകന്‍ ഇടക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട്) പ്രസവ വേദനയെടുത്തു പുളയുന്ന ഭാര്യയെ കാണുവാന്‍ ബാംഗ്ലൂരില്‍നിന്നും കുതിക്കുന്ന ജെമ്മോളജിസ്റ്റായ നായകന്‍…തത്രപ്പെട്ട് പുറപ്പെടുന്ന നായകന്‍ ഓസിനുകിട്ടിയ കമ്പനി വക തട്ടുപൊളിപ്പന്‍ കാറില്‍ ഒറ്റക്കാലന്‍ ( എന്തിനാണോ അയാളെ ഒറ്റക്കാലന്‍ ആക്കിയത് ) ഡ്രൈവര്‍ വീരപ്പനൊപ്പം (സുരാജ് )യാത്ര പുറപ്പെടുന്നു . യാത്രാക്കൊപ്പം കഥയുടെ പിന്നാമ്പുറം ഇടയ്ക്കിടെ ഫ്‌ളാഷ് ബാക്കായി വരുന്ന ഇപ്പോഴത്തെ സ്ഥിരം പരുപാടി മുറക്കുണ്ട്. വഴിമധ്യേ ചുരത്തിലെ കൊടുംവളവില്‍ വഴിയാത്രികനെ രക്ഷിക്കാന്‍ വെട്ടിച്ച് തട്ടുപൊളിപ്പന്‍ വണ്ടി റോഡില്‍നിന്നും തെന്നിമാറി കൊക്കയിലേക്ക് വീഴാന്‍ തയ്യാറായി ഒരു ഒണക്ക കമ്പില്‍ തങ്ങി നില്‍ക്കുന്നിടത്തുതുടങ്ങി ഉദ്വേഗജനകമായ രംഗങ്ങള്‍…പോരേ പ്രേക്ഷകനെ ഇരിക്കുന്നിടത്തുനിന്നും ഒന്ന് ഇളക്കി പൊക്കി ഇരുത്താന്‍. ഇരുന്നു …. എന്നിട്ടോ ….

ശക്തമായ വീഴ്ചയില്‍ ഡ്രൈവര്‍ വീരപ്പന്‍ തന്റെ പൊയ്കാല്‍ ഉള്‍പ്പടെ പകുതി പുറത്തേക്കു തള്ളി നില്‍ക്കുന്നു. നായകന് എറെ മുറിവുകള്‍. ഒന്നനങ്ങിയാല്‍ വണ്ടി അഗാധ കൊക്കയിലേക്ക് പതിക്കും. പിക്കപ് വാന്‍ കണക്കെയുള്ള ടാറ്റ സഫാരിയുടെ പിന്നില്‍ നിറയെ പഴയ വീട്ടുപകരണങ്ങള്‍. 90-95 കിലോ ഭാരം വരുന്ന രണ്ടു മനുഷ്യര്‍ മുന്‍പില്‍. കുത്തനെ നില്‍ക്കുന്ന വണ്ടി. രക്ഷക്കായി വിളിക്കാമെന്ന് വച്ചാല്‍
ജെമ്മോളജിസ്റ്റായ നായകന്‍ മൊബൈല്‍ ബില്ലടയ്ക്കാന്‍ മറന്നുപോയതുകൊണ്ടു മൊബൈല്‍ ഔട്ട് ഗോയിങ് കട്ട്. കൂട്ടുകാരി ബില്ലടച്ചില്ല. ഡ്രൈവര്‍ വീരപ്പന്റെ മൊബൈല്‍ ആക്‌സിലേറ്ററിന്റെ താഴെ കിടക്കുന്നു. ആകെ കൂട്ടിന് ഒരു കുരങ്ങന്‍. നായകന്റെ നിലവിളി അലമുറ …(കൂട്ട കരച്ചില്‍ തിയേറ്ററില്‍ )… ഇടയ്ക്കു ഫാന്റസി ലോകത്തു ജീവിക്കുന്ന, നായകനെ വല്ലാതെ മോഹിക്കുന്ന സഹപ്രവര്‍ത്തകയുടെ ഭീഷണിയും പുച്ഛവും നിറഞ്ഞ ഫോണ്‍ വിളി. അവള്‍ നായകന്റെ നിലവിളിക്കുമുന്‍പില്‍ സൈതാന്തിക സിദ്ധാന്തം വിളമ്പുമ്പോള്‍ നായകന്റെ ഉപദേശം. ചാവാന്‍ കിടക്കുന്നവന്റെ രോദനം… പേറ്റുനോവില്‍ ചുഴലുന്ന നായിക ഇടയ്ക്കു രണ്ടുവട്ടം വിളിച്ചു. കുറ്റം പറയരുതല്ലോ. ഭാര്യയുടെ പൊട്ടത്തരം വിളി ഒരല്‍പ്പം ആശ്വാസം പ്രേക്ഷകന് നല്‍കുന്നുണ്ട്.

എത്ര പറഞ്ഞിട്ടും ഫോണ്‍ ഡോക്ടര്‍ക്കോ നഴ്‌സിനോ കൈമാറാന്‍ തയ്യാറാകാത്ത ഭാര്യ ഒരുവട്ടം സമ്മതിച്ചപ്പോള്‍ ദാ വരുന്നു ഒരു മൂര്‍ഖന്‍ പാമ്പ്… സ്തബ്ധനായ നായകന്‍. അപ്പോളെല്ലാം വീരപ്പന്‍ പാതി ബോധത്തില്‍. കമ്പിളിപുതപ്പ്.. കമ്പിളിപുതപ്പ്… എന്ന് മുകേഷ് വിളിച്ചപോലെ ഡോക്ടറുടെ അലര്‍ച്ചകേട്ടാണോ എന്നറിയില്ല പാമ്പ് തനിയെ ഇഴഞ്ഞുപോയി. പ്രേക്ഷകര്‍ മൂത്രമൊഴിച്ചു വന്നപ്പോള്‍
അടുത്ത ഊഴം നേരത്തെ പറഞ്ഞ കുരങ്ങാനുമായിട്ടായി. ( ഇതിനിടയില്‍ എല്ലാം വീരപ്പന്റെയും നായകന്റെയും ജീവിതം ഫ്‌ളാഷ് ബാക്കുണ്ട് ). വീരപ്പന്‍ കൊച്ചിന് വാങ്ങിവെച്ച ബെര്‍ത്‌ഡേ കേക്ക് എറിഞ്ഞുകൊടുത്തു കുരങ്ങനെക്കൊണ്ട് ആക്‌സിലേറ്ററിന്റെ അടിയില്‍ കിടക്കുന്ന ഫോണ്‍ എടുപ്പിക്കാന്‍ പാടുപെടുന്ന നായകന്റെ പെടാപ്പാടുകണ്ട് പ്രേക്ഷകന്‍ സ്‌ക്രീനിലേക്ക് ഒരു മൊബൈല്‍ ഫോണ്‍ എറിഞ്ഞുകൊടുക്കാഞ്ഞത് ഭാഗ്യം. കുരങ്ങന്റെ പ്രകടനം മൂലം വീരപ്പന്റെ പൊയ്കാല്‍ കൊക്കയുടെ താഴെക്കൂടെ ഒഴുകുന്ന അരുവിയില്‍ ഊരി വീഴുന്നു. നായകന്റെ കൈ തട്ടി വീരപ്പന്റെ സീറ്റ്‌ബെല്‍റ്റ് ഊരി അയാളും കൊക്കയിലേക്ക്. പിന്നെ നോക്കാനുണ്ടോ. രണ്ടും കല്‍പ്പിച്ചു നായകന്‍ വണ്ടിയില്‍നിന്നും അതിസാഹസികമായി പുറത്തു മലയില്‍ അള്ളി പിടിച്ചു കിടക്കുന്നു. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് പിറക്കാന്‍ പോകുന്ന ഇരട്ടകുട്ടികളോട് മാപ്പിരന്ന് വിടപറയാന്‍ തയ്യാറായി നില്‍ക്കുന്ന നായകന്റെ കൈയിലേക്ക് ഒരൊറ്റപിടുത്തം… പഴയ ഫാന്റസി കൂട്ടുകാരി പറഞ്ഞുവിട്ട ഫോറെസ്‌റ് ആപ്പീസര്‍ ….ഹോ …,പ്രേക്ഷകന് ശ്വാസം വീണു. പോപ്‌കോണിന്റെ പൊടിതട്ടികളഞ്ഞ് പോകാന്‍ വരട്ടെ. നായകന്‍ മുഖത്തെ രണ്ടു സ്റ്റിക്കറും ഒട്ടിച്ചു ഇരട്ടകുഞ്ഞുങ്ങളെ കാണുന്നു. പൊട്ടത്തരം വിളിച്ചുകൂവുന്ന ഭാര്യ ശാന്തം. പിന്നെയോ … വീരപ്പന്റെ മോളുടെ ഉത്തരവാദിത്തം ആരേല്‍ക്കും ? നായകന്‍ അല്ലാതെ പിന്നാര് ?..

ഇങ്ങനെ പ്രേക്ഷകനെ മുള്‍മുനയില്‍… അല്ല… കുന്ത മുനയില്‍ നിര്‍ത്തിയ ഈ നീരാളിയെ എന്തുകരുതിയാ പ്രിയ സംവിധായകാ നിങ്ങള്‍ പുറത്തേക്കു വിട്ടത്. ഇതെല്ലം എഴുതിപിടിപ്പിച്ച ആ മഹാനും പ്രശംസ അര്‍ഹിക്കുന്നു. ആദ്യ സിനിമാ പടം പിടിക്കല്‍ പഠിക്കാന്‍ നല്ല നാല് സംവിധായകര്‍ക്കു ശിഷ്യപെടൂ. എന്നിട്ട് പ്രേക്ഷകന്റെ സാമാന്യ യുക്തിക്കു നിരക്കുന്ന കഥയും തിരക്കഥയും തിരഞ്ഞെടുക്കൂ. നിങ്ങളിലെ നല്ല സംവിധായക സ്വപ്നം പൂവണിയും…പൂവണിയട്ടേയെന്ന് ആശംസിക്കുന്നു…

Spread the love
Previous ഇന്റീരിയര്‍, കിച്ചന്‍ രംഗത്തെ മാര്‍ഗദര്‍ശിയായി വേമാന്‍സ്
Next പ്രവര്‍ത്തനമികവ് കരുത്താക്കി ഏറാമല ബാങ്ക്

You might also like

Movie News

പരോള്‍ 31ന്

ഈ മാസം 31ന് തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം പരോളിന്റെ സ്റ്റില്ലുകള്‍ പുറത്ത്. കമ്യൂണിസ്റ്റായ കര്‍ഷകന്‍ അലക്‌സിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങുന്ന അലക്‌സിന്റെ കഥയാണിത്. ബംഗളൂരുവിലും തൊടുപുഴയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമയുടെ സംവിധായകന്‍ ശരത്

Spread the love
Movie News

കല്യാണ വീഡിയോഗ്രാഫിയില്‍ നിന്നും സിനിമയിലേക്ക് രണ്ടുപേര്‍…

സിനിമയിലേക്ക് കടക്കാന്‍ ഇന്ന് കല്യാണ വീഡിയോഗ്രാഫി ഫോട്ടോഗ്രാഫിക്കും വളരെയേറെ പ്രാധാന്യമുണ്ട്. കാട്ടാക്കട എന്ന സ്ഥലത്തുനിന്നും കല്യാണ വീഡിയോഗ്രാഫിയില്‍ നിന്ന് സിനിമയിലേക്ക് വരുന്ന രണ്ടു കുട്ടുക്കാര്‍ ആണ് അബി റെജിയും ആന്‍ പ്രഭാതും. ഇതില്‍ അബി സ്‌കൂളില്‍ പഠിക്കുമ്പോഴേ ലൈറ്റ് ബോയിയായി വെഡിങ്

Spread the love
MOVIES

പ്രഥമ ജടായു സ്മൃതി പുരസ്‌കാരം നെടുമുടി വേണുവിന് സമ്മാനിക്കും

പ്രഥമ ജടായു സ്മൃതി പുരസ്‌കാരം നടന്‍ നെടുമുടി വേണുവിന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സമ്മാനിക്കും. ജനുവരി പതിമൂന്നു വൈകിട്ട് 5.30നാണ് പുരസ്‌കാര ദാനം. ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററില്‍ കാര്‍ണിവല്‍ തുടരുകയാണ്. ഡിസംബര്‍ ഇരുപത്തിരണ്ടിന് ആരംഭിച്ച കാര്‍ണിവല്‍ ജനുവരി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply