രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷമാകാമോ ? പുതിയ സോഷ്യല്‍ മീഡിയ ചലഞ്ച് വലയ്ക്കുന്നത് പൊലീസിനെ

രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷമാകാമോ ? പുതിയ സോഷ്യല്‍ മീഡിയ ചലഞ്ച് വലയ്ക്കുന്നത് പൊലീസിനെ

ദിവസത്തില്‍ ഒരുനേരമെങ്കിലും സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. സോഷ്യല്‍മീഡിയകളുടെ പ്രചാരണത്തോടെ ഏറെ ശ്രദ്ധനേടിയതാണ് ഓണ്‍ലൈന്‍ ചാലഞ്ചുകള്‍. രസകരമായ ചാലഞ്ചുകള്‍ ഉണ്ടെങ്കിലും അപകടകരമായ ചാലഞ്ചുകളാണ് കൂടുതലും. ഇതാ പുതിയൊരു ചാലഞ്ചാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

രണ്ട് ദിവസത്തേക്ക് പൂര്‍ണമായും അപ്രത്യക്ഷമാകണമെന്നതാണ് ചാലഞ്ച്. സോഷ്യല്‍ മീഡിയയില്‍ നിന്നു മാത്രമല്ല, പൂര്‍ണമായി അപ്രത്യക്ഷമാകണം. 48 മണിക്കൂര്‍ ഒരാളെ കാണാതാകുമ്പോള്‍ അയാള്‍ക്ക് എത്രമാത്രം റിയാക്ഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു ലഭിക്കും എന്നതിനെ അിസ്ഥാനപ്പെടുത്തിയാണ് വിജയം നിര്‍ണയിക്കുന്നത്. അപ്രത്യക്ഷമാകുന്നത് മറ്റാരും അറിയാനും പാടില്ല.

ഈ ചാലഞ്ച് അമേരിക്കയിലെ ചെറു നഗരങ്ങളിലെ ചില പോലീസ് സംവിധാനങ്ങളുടെ സമയവും മെനക്കെടുത്തുന്നുണ്ട്. കാണാതാകുന്നവരെ തിരഞ്ഞ് പോലീസ് എത്തുമ്പോള്‍ ആണ് ഇത് ചാലഞ്ച് ആണെന്ന് മനസിലാകുക. ഇനി കാണാനാകില്ലെന്ന് ധരിക്കുന്നവരെ ശരിക്കും കാണാതായാല്‍ അത് അതിലും വലിയ പൊല്ലാപ്പാകും എന്നതാണ് വിമര്‍ശകര്‍ പറയുന്നത്.

Spread the love
Previous പതിമൂന്നുകാരിയുടെ പ്രതിദിന വരുമാനം 70,000 രൂപ : യുട്യൂബിലൂടെ കാശ് കൊയ്യുന്ന വഴികള്‍
Next ഈസിയായി തുടങ്ങാവുന്ന സംരംഭത്തിലൂടെ വീട്ടമ്മമാർക്കും വരുമാനം

You might also like

LIFE STYLE

രാജസ്ഥാനിലിപ്പോഴും ബാധയൊഴിപ്പിച്ചുകൊണ്ടേയിരിക്കുന്നു…

മരൂഭുവിലും കാര്‍ഷിക സമൃദ്ധിയാല്‍ സമ്പന്നമായ ജനതയുടെ ജീവിതം പൂക്കുന്ന ഒരിടമാണ് രാജസ്ഥാന്‍. കൃഷിയധിഷ്ടിതമായ ദിനചര്യകളുടെയും വിശ്വാസവും അവിശ്വാസവും കൂടിക്കലര്‍ന്ന ചുറ്റുപാടുകളുടെയും ഒരു കലര്‍പ്പാണിത്. പെയ്തൊഴിയാത്ത വിശ്വാസം കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്കും ബിജെപിക്കും മാറി മാറി കുത്തുന്ന ഒരിടം. ആ കുത്തുകളുടെ രാഷ്ട്രീയം

Spread the love
LIFE STYLE

ഇന്റര്‍വ്യൂ ഒരു ചെറിയ ‘കളിയല്ല’

ഒരു ജോലിയുടെ ആവശ്യമായി ഒരിക്കലെങ്കിലും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്തവരുണ്ടാകില്ല. ഇന്റര്‍വ്യൂ എന്നു കേള്‍ക്കുമ്പോള്‍ തന്നെ തലകറങ്ങുന്നവരുണ്ടാകും. എന്നാല്‍ രമ്യമായി ഒരു ചെറിയ പുനഃക്രമീകരണം നടത്തിയാല്‍ വളരെ രസകരമായ പ്രക്രിയയാണ് ഇന്റര്‍വ്യൂ എന്നു മനസിലാക്കാന്‍ സാധിക്കും. ഇന്റര്‍വ്യൂ എന്ന കടമ്പ കടക്കാന്‍ ശ്രമിച്ചിട്ടും പരാജയം

Spread the love
LIFE STYLE

ബ്രഡ് ഫ്രൂട്ട്; സൂപ്പര്‍ ഫുഡ്

നമ്മുടെ ഗ്രാമ പ്രദേശങ്ങളില്‍ ധാരാളമായി ലഭിച്ചിരുന്നതും എന്നാല്‍ ഇന്ന് അത്രകണ്ട് കാണപ്പെടാത്തതുമായ ഒന്നാണ് കടച്ചക്ക എന്ന ബ്രഡ് ഫ്രൂട്ട്. ഹവായി, സമോവ, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ഈ പഴം ധാരാളമായി കാണപ്പെടുന്നത്. കേരളത്തിലും ഇത് ലഭ്യമാണ്. പണ്ടുകാലങ്ങളില്‍ കറിവയ്ക്കുവാനും മറ്റുമായി കടച്ചക്ക

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply