നെസ്‌ലെയുടെ ചരിത്രവഴികളിലേക്ക്…

നെസ്‌ലെയുടെ ചരിത്രവഴികളിലേക്ക്…

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോല്‍പ്പാദക കമ്പനിയായ നെസ്‌ലെ ശരീരത്തിന് ഗുണകരമാകുന്ന പോഷകഗുണങ്ങളുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഒരു മികച്ച ബ്രാന്‍ഡ് വാല്യു നേടിയെടുത്തത്. ഗുഡ് ഫുഡ് ഗുഡ് ലൈഫ് എന്ന മിഷന്‍ ലക്ഷ്യമാക്കിക്കൊണ്ട് മുന്നേറുന്ന നെസ്‌ലെ ഇക്കാലമത്രയും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളിലൂടെ ഗുണകരമായ ആരോഗ്യമാണ് പ്രദാനം ചെയ്തിട്ടുള്ളത്. മികച്ച പോഷകഗുണങ്ങളുള്ള വിവിധ തരത്തിലുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നെസ്റ്റലെയുടേതായി ലോകവിപണിയില്‍ അപ്രമാദിത്വം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. 147 വര്‍ഷങ്ങളായി മാഗി, കിറ്റ്കാറ്റ്, മൈലോ, നെസ്‌കഫെ, നിഡോ തുടങ്ങിയ വിവിധതരം ബ്രാന്‍ഡ്‌സുകളിലൂടെ ജനമനസുകളില്‍ തങ്ങിനില്‍ക്കുന്നു. എല്ലാത്തരം ഫുഡ്‌സ് ആന്‍ഡ് ബിവറേജസ് ഉല്‍പ്പന്നങ്ങളും കൈകാര്യം ചെയ്യുന്ന നെസ്‌ലെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡെന്നതിലുപരി സാമൂഹിക ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു.

ഭക്ഷ്യോല്‍പ്പന്നങ്ങളിലെ വൈവിധ്യവും നാവില്‍ വെള്ളമൂറുന്ന തരത്തിലുള്ള സ്വാദുമാണ് നെസ്‌ലെയെ ലോകജനതയ്ക്കിടയില്‍ പ്രിയങ്കരമാക്കിയതെന്ന് ഒറ്റ വാക്കില്‍ പറയാം. ബേബി ഫുഡ്‌സ്, കോഫി, ഡയറി ഉല്‍പ്പന്നങ്ങള്‍, ബ്രേക്ക്ഫാസ്റ്റ് ഫുഡ്‌സ്, ഐസ് ക്രീം എന്തിനേറെ പറയുന്നു പെറ്റ് ഫുഡ്‌സ് വരെ നെസ്‌ലെയുടേതായുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്ന നെസ്‌ലെയ്ക്ക് കീഴില്‍ മൂന്നര ലക്ഷത്തോളം ജീവനക്കാരാണ് തൊഴിലെടുക്കുന്നത്.

 

നെസ്‌ലെ

1866ല്‍ സ്വിസ്റ്റര്‍ലന്‍ഡിലെ ചാം എന്ന സ്ഥലത്ത് ആംഗ്ലോ സ്വിസ് കണ്ടന്‍സ്ഡ് മില്‍ക് കമ്പനി കണ്ടന്‍സ്ഡ് മില്‍ക്ക് ഫാക്ടറി ആരംഭിക്കുന്നിടത്താണ് നെസ്‌ലെയുടെ ചരിത്രം തുടങ്ങുന്നത്. 1867ല്‍ ഹെന്റി നെസ്‌ലെ എന്ന ജര്‍മ്മന്‍ ഫാര്‍മസിസ്റ്റ് പശുവിന്‍ പാലില്‍ നിന്ന് പോഷക സമൃദ്ധമായ ബേബി ഫുഡ് ഉണ്ടാക്കിയതോടെ കമ്പനിയുടെ ചരിത്ര പ്രയാണം ആരംഭിച്ചു. ഇതേ സമയത്ത് ഡാനിയേല്‍ പീറ്റര്‍ എന്ന വ്യക്തി പാലുപയോഗിച്ച് ചോക്ലേറ്റ് ഉണ്ടാക്കുവാനുള്ള തീവ്ര പരീക്ഷണത്തിലായിരുന്നു. എന്നാല്‍ പാലില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ സാധിക്കുന്നില്ല എന്ന സമസ്യക്ക് ഉത്തരം ലഭിക്കാതെ കുഴുങ്ങുകയായിരുന്നു ഇദ്ദേഹം. ആ സമസ്യക്ക് കൂടി ഹെന്റി നെസ്‌ലെയുടെ സഹായം ലഭച്ചതോടെ കമ്പനി ചോക്ലേറ്റ് രംഗത്തേക്കു കൂടി കടക്കുകയായിരുന്നു. അങ്ങനെ കമ്പനിയെ വൈവിധ്യവത്ക്കരണത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തിക്കൊണ്ട് ഹെന്റി കമ്പനിയില്‍ നിന്ന് 1875 ല്‍ പടിയിറിങ്ങി. 1905ഓടെ നെസ്‌ലെയും ആംഗ്ലോ സ്വിസ് കണ്ടന്‍സ്ഡ് മില്‍ക് കമ്പനിയും കൂടിച്ചേരുകയായിരുന്നു. 1977ലാണ് നെസ്‌ലെയെന്ന ഇപ്പോഴത്തെ ബ്രാന്‍ഡ് നെയിം കമ്പനി സ്വീകരിച്ചത്. ആദ്യ ലോക മഹായുദ്ധത്തോടെ നെസ്‌ലെ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും കമ്പനി ലോകശ്രദ്ധയാകര്‍ഷിക്കുകയുമായിരുന്നു.

 

സാമൂഹിക ഉന്നമനത്തിന് വേണ്ടി പത്ത് തത്വങ്ങള്‍

പത്ത് തത്വങ്ങളനുസരിച്ചാണ് നെസ്‌ലെ അവരുടെ ബ്രാന്‍ഡിനെ ജനകീയമാക്കിയത്. അതില്‍ പ്രധാനം ആരോഗ്യവും ഉന്മേഷവും നല്‍കുന്ന പോഷകഗുണത്തോട് കൂടിയ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നല്‍കുകയെന്നത് തന്നെയായിരുന്നു. കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയാണ് മറ്റൊരു ഘടകം. കൂടാതെ ഉപഭോക്താക്കളുമായുള്ള ആശയവിനിമയം, മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍, മികച്ച നേതൃത്വപാടവവും പേഴ്‌സണല്‍ റെസ്‌പോണ്‍സിബിലിറ്റിയും, സുരക്ഷിതവും ആരോഗ്യകരമായ ജോലി, സപ്ലെയര്‍ കസ്റ്റമര്‍ റിലേഷന്‍, കൃഷിയും ഗ്രാമവികസനവും, ശുതിത്വമായ വെള്ളം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയെല്ലാം കമ്പനിയുടെ പ്രധാന തത്വങ്ങളില്‍പ്പെടുന്നു. ഈ തത്വങ്ങളിലൂടെ ഉപഭോക്താക്കളോടും തൊഴിലാളികളോടും പുലര്‍ത്തേണ്ട പ്രതിബദ്ധത പോലെ തന്നെയാണ് സമൂഹത്തോടുമുള്ളതെന്ന് നെസ്‌ലെ ചൂണ്ടിക്കാണിക്കുന്നു. തത്വങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തനങ്ങള്‍ നെസ്‌ലെയുടെ ബ്രാന്‍ഡ് ബില്‍ഡിംഗില്‍ വഹിച്ച പങ്ക് ചില്ലറയല്ല.

Previous കരണ്‍ജിത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ട്രെയിലര്‍ കാണാം
Next സംരംഭം ഗോഡ്സ് ഓൺ ബ്രാൻഡ് ആൻഡ് എമർജിങ് എൻട്രപ്രണർ അവാർഡ് നിശ നാളെ കൊച്ചിയിൽ

You might also like

SPECIAL STORY

ആന്തൂറിയം വളര്‍ത്തി ലാഭം നേടാം

കയറ്റുമതി സാധ്യത ഏറെയുളള ഒരു അലങ്കാരപുഷ്പ ചെടിയാണ് ആന്തൂറിയം. ആന്തൂറിയം ആന്‍ഡ്രിയാനം, ആന്തൂറിയം വെയ്റ്റ്ചി, ആന്തൂറിയം ഷെര്‍സേറിയാനം എന്നിവയാണ് പ്രധാനമായി കയറ്റുമതി സാദ്ധ്യത കൂടുതലുളള ഇനങ്ങള്‍. ഇവയില്‍ ഭൂരിഭാഗവും ഭാഗികവുമായി അന്തരീക്ഷത്തില്‍ വളരുന്ന ഇനങ്ങളാണ്. ഈ ചെടികള്‍ തണല്‍ ഇഷ്ടപ്പെടുന്നു. ഉഷ്ണ

SPECIAL STORY

‘വിശപ്പകറ്റാന്‍ കൈകോര്‍ക്കാം ‘ എന്ന ആശയവുമായി കൊച്ചിന്‍ ഫുഡിസ്

ഭക്ഷണപ്രിയരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ കൊച്ചിന്‍ ഫുഡിസിന്റെ ആദ്യ സൗഹൃദസംഗമം 8/4/2018 ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ എറണാകുളം, ചെറായി ബീച്ചില്‍ നടന്നു. പ്രശസ്ത ചലച്ചിത്രതാരം സാധിക വേണുഗോപാല്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. എണ്‍പതോളം അംഗങ്ങള്‍ പങ്കെടുത്തു. ഗ്രൂപ്പ് അഡ്മിന്‍

SPECIAL STORY

തോട്ടം നനയ്ക്കാന്‍ പ്ലാസ്റ്റിക് ബോട്ടില്‍

വേനല്‍ക്കാലം കടുത്തതോടെ പച്ചക്കറി തോട്ടവും വീട്ടിലെ പൂന്തോട്ടവുമെല്ലാം നനയ്ക്കാന്‍ മോട്ടറും മറ്റു വില കൂടിയ വസ്തുക്കളും വാങ്ങി വന്‍ തുക ചെലവാക്കേണ്ട കാര്യമില്ല. ചെറിയ തുകയില്‍ വന്‍ മുതല്‍മുടക്കൊഴിവാക്കാന്‍ ചില പൊടിക്കൈകളുണ്ട്. നാം ഉപയോഗിക്കുന്ന മിനറല്‍ വാട്ടറിന്റെ ബോട്ടിലുകളും സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply