നെസ്റ്റ്‌ലെ; ലോകജനതയ്ക്ക് പ്രയങ്കരമായ ബ്രാന്‍ഡ്

നെസ്റ്റ്‌ലെ; ലോകജനതയ്ക്ക് പ്രയങ്കരമായ ബ്രാന്‍ഡ്

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോല്‍പ്പാദക കമ്പനിയായ നെസ്റ്റ്‌ലെ ശരീരത്തിന് ഗുണകരമാകുന്ന പോഷകഗുണങ്ങളുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഒരു മികച്ച ബ്രാന്‍ഡ് വാല്യു നേടിയെടുത്തത്. ഗുഡ് ഫുഡ് ഗുഡ് ലൈഫ് എന്ന മിഷന്‍ ലക്ഷ്യമാക്കിക്കൊണ്ട് മുന്നേറുന്ന നെസ്റ്റ്‌ലെ ഇക്കാലമത്രയും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളിലൂടെ ഗുണകരമായ ആരോഗ്യമാണ് പ്രദാനം ചെയ്തിട്ടുള്ളത്. മികച്ച പോഷകഗുണങ്ങളുള്ള വിവിധ തരത്തിലുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നെസ്റ്റ്‌ലെയുടേതായി ലോകവിപണിയില്‍ അപ്രമാദിത്വം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. 147 വര്‍ഷങ്ങളായി മാഗി, കിറ്റ്കാറ്റ്, മൈലോ, നെസ്‌കഫെ, നിഡോ തുടങ്ങിയ വിവിധതരം ബ്രാന്‍ഡ്‌സുകളിലൂടെ ജനമനസുകളില്‍ തങ്ങിനില്‍ക്കുന്നു. എല്ലാത്തരം ഫുഡ്‌സ് ആന്‍ഡ് ബിവറേജസ് ഉല്‍പ്പന്നങ്ങളും കൈകാര്യം ചെയ്യുന്ന നെസ്റ്റ്‌ലെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡെന്നതിലുപരി സാമൂഹിക ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു.

 

ഭക്ഷ്യോല്‍പ്പന്നങ്ങളിലെ വൈവിധ്യവും നാവില്‍ വെള്ളമൂറുന്ന തരത്തിലുള്ള സ്വാദുമാണ് നെസ്റ്റ്‌ലെയെ ലോകജനതയ്ക്കിടയില്‍ പ്രിയങ്കിരമാക്കിയതെന്ന് ഒറ്റ വാക്കില്‍ പറയാം. ബേബി ഫുഡ്‌സ്, കോഫി, ഡയറി ഉല്‍പ്പന്നങ്ങള്‍, ബ്രേക്ക്ഫാസ്റ്റ് ഫുഡ്‌സ്, ഐസ് ക്രീം എന്തിനേറെ പറയുന്നു പെറ്റ് ഫുഡ്‌സ് വരെ നെസ്റ്റ്‌ലെയുടേതായുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് നെസ്റ്റ്‌ലെ.

 

നെസ്റ്റ്‌ലെ

1866ല്‍ സ്വിസ്റ്റര്‍ലന്‍ഡിലെ ചാം എന്ന സ്ഥലത്ത് ആംഗ്ലോ സ്വിസ് കണ്ടന്‍സ്ഡ് മില്‍ക് കമ്പനി കണ്ടന്‍സ്ഡ് മില്‍ക്ക് ഫാക്ടറി ആരംഭിക്കുന്നിടത്താണ് നെസ്റ്റ്‌ലെയുടെ ചരിത്രം തുടങ്ങുന്നത്. 1867ല്‍ ഹെന്റി നെസ്‌ലെ എന്ന ജര്‍മ്മന്‍ ഫാര്‍മസിസ്റ്റ് പശുവിന്‍ പാലില്‍ നിന്ന് പോഷക സമൃദ്ധമായ ബേബി ഫുഡ് ഉണ്ടാക്കിയതോടെ കമ്പനിയുടെ ചരിത്ര പ്രയാണം ആരംഭിച്ചു. ഇതേ സമയത്ത് ഡാനിയേല്‍ പീറ്റര്‍ എന്ന വ്യക്തി പാലുപയോഗിച്ച് ചോക്ലേറ്റ് ഉണ്ടാക്കുവാനുള്ള തീവ്ര പരീക്ഷണത്തിലായിരുന്നു. എന്നാല്‍ പാലില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ സാധിക്കുന്നില്ല എന്ന സമസ്യക്ക് ഉത്തരം ലഭിക്കാതെ കുഴുങ്ങുകയായിരുന്നു ഇദ്ദേഹം. ആ സമസ്യക്ക് കൂടി ഹെന്റി നെസ്റ്റ്‌ലെയുടെ സഹായം ലഭിച്ചതോടെ കമ്പനി ചോക്ലേറ്റ് രംഗത്തേക്കു കൂടി കടക്കുകയായിരുന്നു. അങ്ങനെ കമ്പനിയെ വൈവിധ്യവത്ക്കരണത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തിക്കൊണ്ട് ഹെന്റി കമ്പനിയില്‍ നിന്ന് 1875 ല്‍ പടിയിറിങ്ങി. 1905ഓടെ നെസ്റ്റ്‌ലെയും ആംഗ്ലോ സ്വിസ് കണ്ടന്‍സ്ഡ് മില്‍ക് കമ്പനിയും കൂടിച്ചേരുകയായിരുന്നു. 1977ലാണ് നെസ്റ്റ്‌ലെയെന്ന ഇപ്പോഴത്തെ ബ്രാന്‍ഡ് നെയിം കമ്പനി സ്വീകരിച്ചത്. ആദ്യ ലോക മഹായുദ്ധത്തോടെ നെസ്റ്റ്‌ലെ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും കമ്പനി ലോകശ്രദ്ധയാകര്‍ഷിക്കുകയുമായിരുന്നു.

 

സാമൂഹിക ഉന്നമനത്തിന് വേണ്ടി പത്ത് തത്വങ്ങള്‍

പത്ത് തത്വങ്ങളനുസരിച്ചാണ് നെസ്‌ലെ അവരുടെ ബ്രാന്‍ഡിനെ ജനകീയമാക്കിയത്. അതില്‍ പ്രധാനം ആരോഗ്യവും ഉന്മേഷവും നല്‍കുന്ന പോഷകഗുണത്തോട് കൂടിയ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നല്‍കുകയെന്നത് തന്നെയായിരുന്നു. കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയാണ് മറ്റൊരു ഘടകം. കൂടാതെ ഉപഭോക്താക്കളുമായുള്ള ആശയവിനിമയം, മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍, മികച്ച നേതൃത്വപാടവവും പേഴ്‌സണല്‍ റെസ്‌പോണ്‍സിബിലിറ്റിയും, സുരക്ഷിതവും ആരോഗ്യകരമായ ജോലി, സപ്ലെയര്‍ കസ്റ്റമര്‍ റിലേഷന്‍, കൃഷിയും ഗ്രാമവികസനവും, ശുതിത്വമായ വെള്ളം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയെല്ലാം കമ്പനിയുടെ പ്രധാന തത്വങ്ങളില്‍പ്പെടുന്നു. ഈ തത്വങ്ങളിലൂടെ ഉപഭോക്താക്കളോടും തൊഴിലാളികളോടും പുലര്‍ത്തേണ്ട പ്രതിബദ്ധത പോലെ തന്നെയാണ് സമൂഹത്തോടുമുള്ളതെന്ന് നെസ്റ്റ്‌ലെ ചൂണ്ടിക്കാണിക്കുന്നു. തത്വങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തനങ്ങള്‍ നെസ്റ്റ്‌ലെയുടെ ബ്രാന്‍ഡ് ബില്‍ഡിംഗില്‍ വഹിച്ച പങ്ക് ചില്ലറയല്ല.

Spread the love
Previous മണിക്കൂറില്‍ 1500 അച്ചപ്പം ലെപ്ടന്‍സിലൂടെ......
Next ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് : ഒരു സോപ്പ് കഥ

You might also like

Success Story

ജോലി ദോശക്കച്ചവടം; ആസ്ഥി 30 കോടി

പതിനേഴാമത്തെ വയസ്സിലാണ് പ്രേം ഗണപതി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ടത്. അവിടെ ഒരു സുഹൃത്ത് പ്രേമിനു ജോലിയുമായി കാത്തിരിപ്പുണ്ടായിരുന്നു.അങ്ങനെയൊരു ജീവിതമാര്‍ഗ്ഗം തേടി അവന്‍ മുംബൈയിലെത്തി. എന്നാല്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, മുംബൈയിലെത്തിയ പ്രേമിന് ആ പരിചിതനെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. പക്ഷേ അവന്‍ തളര്‍ന്നില്ല,

Spread the love
SPECIAL STORY

കൊച്ചിന്‍ ടസ്‌കേഴ്‌സിന് ലോട്ടറി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ കൊച്ചി ടസ്‌കേഴ്‌സിനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയതിന് നഷ്ടപരിഹാരമായി 550 കോടി രൂപയും 18 ശതമാനം പലിശയും ബിസിസിഐ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏകദേശം 800 കോടി രൂപ ബിസിസിഐ ടസ്‌കേഴ്‌സിന് നല്‍കേണ്ടിവരും.

Spread the love
NEWS

ഇരട്ടലാഭം നേടാന്‍ ജാതികൃഷി

കേരളത്തിന്റെ സാമ്പത്തിക നേട്ടത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നും നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. ഉത്തര- മധ്യ- ദക്ഷിണ മേഖലകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷി മണ്ണിന്റെ വ്യത്യാസത്തിനനുസരിച്ച് വിവിധങ്ങളാണ്. കേരളത്തിന്റെ കാലാവസ്ഥയും മണ്ണും യോജിക്കുന്ന ഒരു പ്രധാന കൃഷിയാണ് ജാതി കൃഷി. തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായി ചെയ്യാവുന്ന ഒരു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply