സെയിൽസ്മാനും കാഷ്യറും ഇല്ലാതെ ഒരു കട കൊച്ചിയിൽ

ക്യൂ ഇല്ലാത്ത ബില്ലിന് വേണ്ടി കാത്തുനിൽക്കണ്ടാത്ത ഒരു കട കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. “വാട്ട്എസെയിൽ” എന്ന് പേര് നൽകിയിരിക്കുന്ന ഓട്ടോണോമസ് ഷോപ്പ് ആരംഭിച്ചിരിക്കുന്നത് വൈറ്റില ഗോൾഡ് സൂഖ് മാളിൽ ആണ്.

സെൻസറുകൾ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലൂടെയാണ് സ്റ്റോറിന്റെ പ്രവർത്തനം. ഷോപ്പിലെ റാക്കിൽ നിന്നും എടുക്കുന്ന സാധനങ്ങളും അവയുടെ വിലയും സെൻസറിന്റെ സഹായത്തോടെ കാർഡിൽ നിന്നതും ഈടാക്കും.  ഷോപ്പിന്റെ അപ്ലിക്കേഷൻ വഴി എടുക്കുന്ന സാധനങ്ങളുടെ വില കാർഡിൽ ചേർക്കും, തിരിച്ചു വെച്ചാൽ കുറയും.

ജീവനക്കുടെ ആവശ്യം ഇല്ലാത്തതിനാൽ കട എപ്പോളും തുറന്നു പ്രവർത്തിക്കും. ക്യുആർ കോഡിലൂടെ മാത്രമേ കടയിൽ പ്രവേശിക്കൻ സാധിക്കുകയുള്ളു.  വിദേശത്ത് റീറ്റെയ്ൽ മേഖലയിൽ പ്രവൃത്തി പരിചയം ഉള്ള കുറച്ചു ടെക്കികൾ ചേർന്നാണ് മലയാളിക്ക് സുപരിചിതം അല്ലാതെ കട കൊച്ചിയിൽ തുടങ്ങിയിരിക്കുന്നത്.

Previous രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്
Next പാസ്പോർട്ട്‌ നഷ്ടപെട്ടവർക്കായി പ്രത്യേക ക്യാമ്പ്

You might also like

Business News

ന്യൂസ് 18 ചാനല്‍ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം : മലയാളത്തിലെ നവ വാര്‍ത്താ ചാനലായ ന്യൂസ് 18 ലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. മാധ്യമ പ്രവര്‍ത്തകനും അവതാരകനുമായ സനീഷിനെതിരെ ആരോപണം ഉന്നയിച്ചാണ് അത്മഹത്യശ്രമമെന്ന് പറയപ്പെടുന്നു. സനീഷ് അശ്ലീലം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പറഞ്ഞ് ചാനല്‍ മാനേജ്‌മെന്റിന് മാധ്യമ

Business News

അശോക് ചൗള രാജിവെച്ചു; യെസ് ബാങ്കിന്റെ ഓഹരിവില ഇടിയുന്നു

  ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ കുറ്റാരോപിതനായ യെസ് ബാങ്കിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അശോക് ചൗള രാജിവെച്ചു. രാജിക്കു പിന്നാലെ യെസ് ബാങ്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. എട്ട് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ചൗളയുടെ രാജിയിലൂടെ നിരവധി അനിശ്ചിതത്വങ്ങള്‍ക്ക് കൂടി

Business News

ഖത്തര്‍ എയര്‍വെയ്‌സ് തകര്‍ച്ചയിലേക്ക്

നാല് രാജ്യങ്ങള്‍ ചേര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഖത്തര്‍ എയര്‍വെയ്‌സ് തകര്‍ച്ചയിലേക്കെന്ന് സിഇഒ അക്ബര്‍ അല്‍ ബക്കര്‍. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചതോടെ ഇവരുടെ വ്യോമപാത ഉപയോഗിക്കാന്‍ സാധിക്കാതെയായി. ഇപ്പോള്‍ ഇറാന്‍ വഴിയാണ് സര്‍വീസ്. ഇത്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply