കേരളാ പൊലീസിന് പുതിയ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍; ചെലവ് 1.10 കോടി രൂപ

കേരളാ പൊലീസിന് പുതിയ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍; ചെലവ് 1.10 കോടി രൂപ

ഇസെഡ് പ്ലസ് സുരക്ഷ ആവശ്യമുള്ള അതിഥികള്‍ക്കായി കേരളാ പൊലീസ് പുതിയ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ കൂടി വാങ്ങുന്നു. 1.10 കോടി രൂപ ചെലവില്‍ മിത്സുബിഷിയുടെ എസ് യുവിയായ പജേറോ സ്‌പോര്‍ട് വാങ്ങാനാണ് അനുമതി നല്‍കിയിട്ടുള്ളത്. നിലവില്‍ ഇത്തരത്തില്‍ മൂന്ന് വാഹനങ്ങള്‍ കേരള പൊലീസിനുണ്ട്.

ഹിന്ദുസ്ഥാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും നേരിട്ടാണ് വാഹനം വാങ്ങുന്നത്. ഓപ്പണ്‍ ടെന്‍ഡറില്ലാതെ വാഹനങ്ങള്‍ വാങ്ങാനുള്ള അനുമതിയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ പ്രത്യേകതകള്‍ പുറത്തുവിടാന്‍ പാടില്ല എന്നതിനാലാണ് ഓപ്പണ്‍ ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാതിരിക്കുന്നതിനു കാരണം.

ഓര്‍ഡറിന്റെ ആദ്യഘട്ടം എന്ന നിലയില്‍ വാഹനങ്ങളുടെ 30 ശതമാനം തുക കമ്പനിക്ക് മുന്‍കൂറായി നല്‍കി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ വളരെ വിരളമാണ്. അന്യരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനും കുറഞ്ഞ വിലയില്‍ ഇവിടെ നിര്‍മിക്കാന്‍ സാധിക്കുമെന്നതിനാലാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍ കോര്‍പ്പറേഷന് ഓര്‍ഡര്‍ നല്‍കിയത്.

നിലവിലുള്ള മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ രണ്ടെണ്ണം കൊച്ചിയിലും ഒന്ന് തിരുവനന്തപുരത്തുമാണ്. അടിയന്തരഘട്ടങ്ങളില്‍ വാഹനങ്ങളുടെ അഭാവം മൂലം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ സര്‍ക്കാരിനും പൊലീസിനും വന്നിരുന്നു.

Previous എറണാകുളം മെഗാ ജോബ്‌ഫെസ്റ്റ് ജനുവരി 19ന്‌
Next വെളിച്ചെണ്ണ വില വീണ്ടും സൂപ്പര്‍ഫാസ്റ്റ്; തമിഴ്‌നാട്ടില്‍ നിന്നും വ്യാജന്‍ ഒഴുകുമെന്ന് ആശങ്ക

You might also like

Business News

ഐസിഐസിഐ ബാങ്ക് സ്വതന്ത്ര ഡയറക്ടറായി രാധാകൃഷ്ണന്‍ നായര്‍

ഐസിഐസിഐ ബാങ്ക് അഡിഷ്ണല്‍ (ഇന്‍ഡിപെന്‍ഡന്റ്) ഡയറക്ടറായി രാധാകൃഷ്ണന്‍ നായരെ നിയമിക്കും. നിയമനം സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടി അനുമതി ലഭിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഐസിഐസിഐ ബാങ്ക് പ്രൊഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, പ്രൊഡന്‍ഷ്യല്‍ ട്രസ്റ്റ്, ഐസിഐസിഐ സെക്യൂരിറ്റീസ് പ്രൈമറി ഡീലര്‍ഷിപ്പ് എന്നീ

NEWS

എല്ലാ ഗ്രാമങ്ങളിലും വൈഫൈയുമായി സര്‍ക്കാര്‍

2019 മാര്‍ച്ചിനകം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുവാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഈ മാസം രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ വൈഫൈ എത്തിക്കാനുള്ള അറിയിച്ചു. 3700 കോടി രൂപ ചെലവിട്ട് അഞ്ചര ലക്ഷം ഗ്രാമങ്ങളിലും വൈഫൈ എത്തിക്കാനാണു

NEWS

മധുവിന്റെ അമ്മയ്ക്കു സഹായവുമായി വീരു

നരാധമന്മാരുടെ ക്രൂരമര്‍ദനത്തിനു വിധേയമായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്.   ഒന്നര ലക്ഷം രൂപയാണ് വീരേന്ദര്‍ സേവാഗ് ഫൗണ്ടേഷന്‍ മധുവിന്റെ അമ്മ മല്ലിക്ക് സഹായമായി എത്തിക്കുക. മാധ്യമപ്രവര്‍ത്തകന്‍ അമൃതാശു ഗുപ്ത രാഹുല്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply