മുതല്‍മുടക്കില്ലാതെ ബിസിനസ്സ്; ആര്‍ക്കും തുടങ്ങാവുന്ന സംരംഭങ്ങള്‍

മുതല്‍മുടക്കില്ലാതെ ബിസിനസ്സ്; ആര്‍ക്കും തുടങ്ങാവുന്ന സംരംഭങ്ങള്‍

ഒരു ബിസിനസ്സ് തുടങ്ങാന്‍ ഭാരിച്ച നിക്ഷേപം ആവശ്യമായി വരും എന്ന ധാരണ നമുക്കെല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ എല്ലാ ബിസിനസ്സിനും വലിയ മുതല്‍മുടക്ക് വേണ്ടി വരുന്നില്ല. അതിനാല്‍ പണം കൈവശമില്ലെങ്കിലും ബിസിനസ്സ് ആരംഭിക്കുന്നതിനെപ്പറ്റി ആകുലപ്പെടേണ്ടതില്ല. പണച്ചിലവില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന ബിസിനസുകള്‍ ഏറെയാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ചെയ്യാവുന്നവ. ഏത് ബിസിനസാണ് നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ ബിസിനസിനെപ്പറ്റി നല്ല അറിവും അതിനനുസരിച്ചുള്ള പ്ലാനും ആത്മവിശ്വാസവും വേണം. എന്നാല്‍ ബിസിനസുകളില്‍ നിങ്ങള്‍ക്ക് ശോഭിക്കാനാകും.

ബ്യൂട്ടീഷന്‍
ഒരു സിറ്റിയില്‍ തന്നെ എത്ര ബ്യൂട്ടി പാര്‍ലറുകളാണ് ഉള്ളത്. എന്നിട്ടുപോലും അവിടെയൊന്നും തിരക്കൊഴിഞ്ഞ നേരമില്ല.  തിരക്ക് കാരണം പിന്നെയാകാമെന്ന് കരുതി പല കസ്റ്റമേഴ്‌സും പിരിഞ്ഞ് പോകും. എന്നാല്‍ ബ്യൂട്ടീഷന്‍മാര്‍ ക്ലയിന്റ്‌സിന്റെ വീടുകളില്‍ നേരിട്ടെത്തി സേവനങ്ങള്‍ നല്‍കുന്ന രീതി പരീക്ഷിച്ചാലോ?  ബ്യൂട്ടീഷന്‍ അറിയുന്നവര്‍ക്ക് വീട്ടിലിരുന്നുംചെയ്യാം.  പണച്ചിലവില്ലാതെ നല്ല വരുമാനം നേടാന്‍ ഇത് മികച്ച ഒരു മാര്‍ഗ്ഗമാണ്.

 

 

 

 

 

 

 

 

 

ഫ്രീലാന്‍സര്‍

ഇന്ന് ഫ്രീലാന്‍സായി മാസികകളില്‍ ജോലി ചെയ്യുന്നവര്‍ നിരവധിയാണ്. എഴുതാനോ വരക്കാനോ ഡിസൈനിംഗോ അറിയുമെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്ത് സമ്പാദിക്കാം. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ വളരെയധികം ഓഫറുകള്‍ ലഭിക്കുന്ന മേഖലയാണിത്.

ടിഫിന്‍ സര്‍വ്വീസും പാചക ക്ലാസും
പാചകത്തില്‍ നിങ്ങള്‍ വിദഗ്ദയാണെങ്കില്‍ ഇതുപയോഗിച്ച് എളുപ്പം പണമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ഒഴിവ് സമയത്തുമാത്രം പാചക ക്ലാസുകള്‍ നടത്തി നല്ല വരുമാനമുണ്ടാക്കാനാവും. മുതല്‍മുടക്ക് വളരെ തുച്ഛമാണ്.

 

 

 

 

 

 

 

 

കൂടാതെ ടിഫിന്‍ സര്‍വീസും ഒന്ന് പരീക്ഷിക്കാം. വീട്ടിലുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്ന രീതിയാണിത്. വീട്ടില്‍ നിന്ന് ചെയ്യാവുന്നതിനാല്‍ മൂലധനത്തിന്റെ ആവശ്യവുമില്ല.

ഡാന്‍സും എയറോബിക്‌സും
ഡാന്‍സറാണെങ്കില്‍ പഴയ കഴിവുകളെല്ലാം ഒന്നു പൊടിതട്ടിയെടുത്ത് നിങ്ങള്‍ക്ക് സമ്പാദിക്കാനാവും. എയറോബിക്‌സ് പഠിച്ചെടുക്കാന്‍ ഒരു ഡാന്‍സര്‍ക്ക് വളരെ വേഗത്തില്‍ സാധിക്കും.

 

 

 

 

 

 

 

 

 

 

ബേബി സിറ്റിംഗ്
ജീവിത ശൈലികളില്‍ എത്ര പെട്ടന്നാണ് മാറ്റങ്ങള്‍ സംഭംവിച്ചിരിക്കുന്നത്. നഗരവല്‍ക്കരണം ബേബിസിറ്റിംഗ് ബിസിനസില്‍ വന്‍ കുതിപ്പാണുണ്ടാക്കിയിട്ടുണ്ട്. നല്ല രീതിയില്‍ നോക്കാന്‍ കഴിയുമെങ്കില്‍ എളുപ്പം പണമുണ്ടാക്കാനാവുന്ന വഴിയാണിത്.

ട്യൂഷന്‍
ഇന്ന് വിദ്യഭ്യാസമുണ്ടായിട്ടും ജോലിക്കൊന്നും പോകാതെ വീട്ടു ജോലി മാത്രം ചെയ്തു ജീവിക്കുന്ന കുറെ സ്ത്രീകളുണ്ട്. അവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ വേഗത്തില്‍ പണമുണ്ടാക്കാന്‍ മികച്ച മാര്‍ഗമാണ് ട്യൂഷന്‍. വിഷയങ്ങളില്‍ അവഗാഹം ഉണ്ടാക്കിയെടുക്കാവുന്നതാണ്.

Spread the love
Previous മാതൃകാ പെരുമാറ്റചട്ടം : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
Next കീടങ്ങളെ തുരത്താന്‍ മഞ്ഞള്‍ പുക

You might also like

Business News

ഒറ്റ പാസില്‍ ദുബായ് മുഴുവന്‍ കാണാം

ദുബായിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ‘ദുബായ് പാസ്’ എന്ന പുതിയ സംവിധാനത്തിന് ടൂറിസം വകുപ്പ് തുടക്കമിട്ടു. ഇത് ഉപയോഗിച്ച് ദുബായിലെ പ്രധാനപ്പെട്ട 33 ആകര്‍ഷണങ്ങള്‍ സന്ദര്‍ശിക്കാം. ഇക്കാര്യം ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു.

Spread the love
NEWS

ഭവന വായ്പ രംഗത്ത് ചുവട് വെച്ച് ജിയോ വിപിഎല്‍

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ഭവന വായ്പാ രംഗത്ത് ചുവട് വെച്ച് പ്രമുഖ ബാങ്കേതര ധനകാര്യ സ്ഥാപനമായ ജിയോ വി.പി.എല്‍. പ്രാരംഭ ഘട്ടം മുതല്‍ 3 ലക്ഷം രൂപ വരെയുള്ള വായ്പകളായിരിക്കും നല്‍കുക. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം സ്വര്‍ണ്ണ വായ്പാ പദ്ധതിയും കമ്പിനി ആരംഭിക്കുന്നുണ്ട്. നിലവില്‍

Spread the love
Business News

സെപ്റ്റംബര്‍ 30 വരെ സര്‍വീസ് ചാര്‍ജുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഫെഡറല്‍ ബാങ്ക്

കൊച്ചി: ഫെഡറല്‍ ബാങ്ക് സര്‍വീസ് ചാര്‍ജുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഫെഡറല്‍ ബാങ്കിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും എത്ര തവണ വേണമെങ്കിലും സൗജന്യമായി പണം പിന്‍വലിക്കാം. പണം അടയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ചാര്‍ജുകള്‍ ഈടാക്കില്ല. മിനിമം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply