‘മൂന്നാം പ്രളയം’ പ്രളയ പശ്ചാത്തലത്തില്‍ ഒരു ഗംഭീര ചിത്രം

‘മൂന്നാം പ്രളയം’ പ്രളയ പശ്ചാത്തലത്തില്‍ ഒരു ഗംഭീര ചിത്രം

കേരളത്തെ നടുക്കിയ പ്രളയം പ്രമേയമായി സിനിമ വരുന്നു. ‘മൂന്നാം പ്രളയം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രതീഷ് രാജു എം ആറാണ് സംവിധാനം ചെയ്യുന്നത്. പ്രളയകാലത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ. എസ് കെ വില്വന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്ത് നടന്നു. ജയറാമാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. സംവിധായകന്‍ കണ്ണന്‍ താമരക്കുളം മുഖ്യാതിഥി ആയിരുന്നു.

അഷ്‌കര്‍ സൗദാന്‍ നായകനാവുന്ന ചിത്രത്തില്‍ സായ്കുമാര്‍, അനില്‍ മുരളി, അരിസ്റ്റോ സുരേഷ്, സദാനന്ദന്‍ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കര്‍, സാന്ദ്ര നായര്‍, കുളപ്പുളി ലീല, ബേസില്‍ മാത്യു, അനീഷ് ആനന്ദ്, അനില്‍ ഭാസ്‌കര്‍, മഞ്ജു സുഭാഷ് തുടങ്ങിയവര്‍ക്കൊപ്പം അറുപതോളം അഭിനേതാക്കളും വേഷമിടുന്നുണ്ട്.

നയാഗ്ര മൂവീസിന്റെ ബാനറില്‍ ദേവസ്യ കുര്യാക്കോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റസാഖ് കുന്നത്ത് ആണ്. സംഗീതം നിര്‍വഹിക്കുന്നത് രഘുപതി. എഡിറ്റിംഗ് ഗ്രെയ്സണ്‍. പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും.

Spread the love
Previous വിശേഷങ്ങള്‍ തീരാതെ തമാശ; പോസ്റ്ററില്‍ അണിയറ പ്രവര്‍ത്തകരും
Next ജീവിതവിജയത്തിന് മാർഗദർശിയായി സ്വപ്നവ്യാപാരം

You might also like

MOVIES

അമ്മൂമ്മയെ കാണാന്‍ അക്വാമാന്‍ എത്തി : ചിത്രങ്ങള്‍ വൈറല്‍

അക്വാമാന്‍ എന്ന ചിത്രത്തിലൂടെ അതിര്‍ത്തികള്‍ കടന്നും പ്രശസ്തിയുടെ കൊടുമുടിയിലേക്കു കയറിയ നടനാണു ജേസണ്‍ മോമോ. പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ട് ഇപ്പോഴും അക്വാമാന്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്നു. ആഴങ്ങളിലെ ലോകത്തെ അക്വാമാനിലൂടെ ലോകം കണ്ടപ്പോള്‍ ജേസണ്‍ മോമോയുടെ പേരും പലരുടെയും നെഞ്ചില്‍ പതിഞ്ഞു. ഇപ്പോള്‍

Spread the love
Movie News

ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍ക്കാനാകില്ല; പോലീസ്

നടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് ഒത്തുതീര്‍ക്കാനാകില്ലെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മാത്രമേ ഒത്തുതീര്‍ക്കാനാകൂവെന്നും അശ്ലീല സംഭാഷണവും ബോഡി ഡബിളിംഗും ക്രിമിനല്‍ കുറ്റമാണെന്നും അതിനാല്‍ കേസ് നിലനില്‍ക്കുമെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഹണീബി

Spread the love
Movie News

പതിനെട്ടാം പടിയില്‍ മമ്മൂട്ടിയുടെ കിടിലന്‍ ലുക്ക് : ആഘോഷമാക്കി ഓണ്‍ലൈന്‍ ലോകം

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് കഴിഞ്ഞദിവസമാണു പുറത്തുവിട്ടത്. മാസ് ലുക്കിലാണു ചിത്രത്തില്‍ താരം എത്തുന്നത്. അതിഥി താരമായാണു മമ്മൂട്ടി പതിനെട്ടാം പടിയില്‍ പ്രത്യക്ഷപ്പെടുന്നത്. പുതിയ ലുക്ക് ഓണ്‍ലൈന്‍ ലോകം ആഘോഷമാക്കിക്കഴിഞ്ഞു.   ആഗസ്റ്റ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply