ഷെയ്ന്‍ നിഗത്തിന്റെ ”ഇഷ്‌ക്” ഉടന്‍ പ്രദര്‍ശനത്തിന്

ഷെയ്ന്‍ നിഗത്തിന്റെ ”ഇഷ്‌ക്” ഉടന്‍ പ്രദര്‍ശനത്തിന്

യുവ താരം ഷെയ്ന്‍ നിഗം നായകനാവുന്ന ”ഇഷ്‌ക്” പ്രദര്‍ശനത്തിനൊരുങ്ങുന്നു. കുമ്പളങ്ങി നൈറ്റ്സിന് ശേഷം പുറത്തിറങ്ങുന്ന ഷെയ്‌നിന്റെ പുതിയ ചിത്രമാണ് ”ഇഷ്‌ക്” . സച്ചി എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌ക് ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.

പുതുമുഖ താരം ആന്‍ ശീതള്‍ ആണ് നായിക. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു താരങ്ങള്‍. ഇഷ്‌കിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ജെയ്ക്സ് ബിജോയ്. ചിത്രത്തിലെ ആദ്യ ഗാനമായ ‘പറയുവാന്‍’ യൂട്യൂബില്‍ ട്രെന്‍ഡിങ് ആണ്.

സിനിമയുടെ പേര് പറയുന്ന പോലെയല്ല കഥാഗതി എന്ന് സൂചിപ്പിക്കുന്ന ‘നോട്ട് എ ലവ് സ്റ്റോറി’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. മുകേഷ് ആര്‍ മെഹ്ത , എ വി അനൂപ് , സി വി സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Spread the love
Previous പുതിയ എന്‍ജിനുമായി പ്ലഷര്‍ പ്ലസ് വിപണിയിലേക്ക്
Next കാര്‍ഷിക ഗ്രാമങ്ങള്‍ തയ്യാറാക്കാനൊരുങ്ങി കുടുംബശ്രീ

You might also like

MOVIES

പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ : കാപ്പാന്‍ ടീസര്‍ കാണാം

മോഹന്‍ലാലും സൂര്യയും ഒരുമിക്കുന്ന കാപ്പാന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ കഥാപാത്രമാണു മോഹന്‍ലാലിന്റേത്. വിവിധ ഗെറ്റപ്പുകളില്‍ സൂര്യയും ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.   ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ വി ആനന്ദാണ്. സമുദ്രക്കനി, പ്രേംശങ്കര്‍,

Spread the love
MOVIES

നജീബായി പൃഥ്വി; ആടുജീവിതം രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങി

പ്രശസ്ത എഴുത്തുകാരന്‍ ബന്യാമിന്റെ ഹിറ്റ് നോവല്‍ ആടുജീവിതത്തെ അടിസ്ഥാനപ്പെടുത്ത ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ചിത്രീകരണം ആരംഭിച്ചു. നോവലിലെ നായകകഥാപാത്രം നജീബായി പൃഥ്വിരാജ്. ജോര്‍ദ്ദാനില്‍ ചിത്രീകരണം നടക്കുന്ന ലൊക്കേഷനില്‍ നിന്നും പുറത്തെത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമ്പരപ്പിക്കുന്ന മേക്കോവറിലാണ് പൃഥ്വി.

Spread the love
MOVIES

‘അമ്മ’ യ്‌ക്കെതിരെ താരങ്ങള്‍, നടിമാര്‍ കൂട്ടത്തോടെ രാജിവെച്ചു

നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തുമായി ബന്ധപ്പെട്ട് നടിമാര്‍ ഒന്നടങ്കം രാജിവെച്ചു. ആക്രമിക്കപ്പെട്ട നടിയടക്കം നാലു പേരാണ് അമ്മയില്‍ നിന്ന് രാജിവെച്ചത്. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഭാവന, ഗീതു മോഹന്‍ദാസ് എന്നിവരൊന്നടങ്കം അമ്മയില്‍ നിന്ന്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply