അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരംക്ഷണം ഉറപ്പ്; ജാക്കറ്റ് ശ്രദ്ധേയമാകുന്നു

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരംക്ഷണം ഉറപ്പ്; ജാക്കറ്റ് ശ്രദ്ധേയമാകുന്നു

പ്രകൃതിയിലെ ഏത് വസ്തുവിനുമുണ്ട് എന്തെങ്കിലുമൊക്കെ സവിശേഷത. നമ്മള്‍ പലപ്പോഴും അത് തിരിച്ചറിയുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാല്‍ പുതുമയുള്ളതും മൗലികമായവയും തേടിപ്പോകുന്നവര്‍ക്ക് അവസരങ്ങള്‍ അനവധിയാണ്. ഇപ്പോള്‍ താരമായിരിക്കുന്നത് അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലുള്ള കോളാട്രീ എന്ന കമ്പിനിയും അവര്‍ നിര്‍മ്മിക്കുന്ന വസ്തങ്ങളുമാണ്. കാരണം ഈ ഉല്‍പ്പന്നത്തിന് ഏറെ പ്രത്യേകതകളുണ്ട്. നമ്മള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഒരു ഉപയോഗവുമില്ലെന്ന് നമ്മള്‍ കരുതുന്ന കാപ്പികുരുവിന്റെ തൊണ്ടും ഉപയോഗിച്ചാണ് ഇവര്‍ വസ്ത്രങ്ങള്‍ നിര്‍മിക്കുന്നത്. അതിനുള്ള സാങ്കേതിക വിദ്യ കമ്പിനി വികസിപ്പിച്ചു കഴിഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉരുക്കി അവയില്‍ കാപ്പിക്കുരിവിന്റെ തൊണ്ട് പൊടിച്ച് ചേര്‍ത്താണ് ജാക്കറ്റ് നിര്‍മിക്കുന്നതിനുള്ള നൂല് തയാറാക്കുന്നത്. ഒരു ജാക്കറ്റ് ഉണ്ടാക്കണമെങ്കില്‍ ് മൂന്ന് കപ്പ് കാപ്പിക്കുരുവും പത്തു പ്ലാസ്റ്റിക് കുപ്പികളും വേണം. ജാക്കറ്റിന് കാപ്പിയുടെ മണമൊന്നും ഉണ്ടാവില്ല. ലൈറ്റ്വെയ്റ്റായ ഈ ജാക്കറ്റുകള്‍ വേഗത്തില്‍ ഉണങ്ങുന്നവയും അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാന്‍ കഴിയുന്നവയുമാണെന്ന് കമ്പിനി ഉറപ്പുനല്‍കുന്നു.

 

പച്ച, ചുവപ്പ് , കറുപ്പ് തുടങ്ങി പല നിറങ്ങളില്‍ ഈ ജാക്കറ്റ് ലഭ്യമാണ്. സ്‌കോട്ടിഷ് കമ്പനിയായ ഫിന്‍ദ്രയും സമാനമായ ജാക്കറ്റ് നിര്‍മിച്ചിട്ടുണ്ട്. ഇപ്പോള്‍ കമ്പിനി വെബ് സൈറ്റിലൂടെ മാത്രം വില്‍പ്പന നടത്തുന്ന ഈ ജാക്കറ്റുകള്‍ താമസിക്കാതെ ഓഫ്ലൈന്‍ മാര്‍ക്കറ്റുകളിലും എത്തുമെന്നാണ് കരുതുന്നത്.

Spread the love
Previous സൂര്യാഘാതം ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം
Next കാശുണ്ടാക്കാം... ആട് വളര്‍ത്തലിലൂടെ...

You might also like

Business News

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസകരമായി ജിഎസ്ടി ഇളവുകള്‍

ജിഎസ്ടി (ചരക്ക്-സേവന നികുതി) സംവിധാനത്തില്‍ ഇളവുകള്‍ നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ തീരുമാനമായി. ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ഏറെ ആശ്വാസകരമാകും ഈ ഇളവുകള്‍. അനുമാന നികുതി തിരഞ്ഞെടുത്ത് ജിഎസ്ടിയില്‍ നിന്നും ഒഴിവാകാവുന്ന സംരംഭങ്ങളുടെ കുറഞ്ഞ പരിധി 20 ലക്ഷത്തില്‍ നിന്നും 40 ലക്ഷമാക്കി.

Spread the love
Business News

നൂതന ആശയങ്ങള്‍ വാണിജ്യപരമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം

നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളും വാണിജ്യപരമായി വികസിപ്പിക്കുന്നതിനുള്ള സഹായവുമായി നീതി ആയോഗ്. ‘ഇന്നൊവേറ്റ് ഇന്ത്യ’ എന്നാണ് ഈ പദ്ധതിക്കു നല്‍കിയിരിക്കുന്ന പേര്. ഈ പദ്ധതിക്കായി ആരംഭിച്ചിരിക്കുന്ന mygov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും ഏതൊരു വ്യക്തിക്കും പങ്കുവയ്ക്കാം. ആശയങ്ങള്‍

Spread the love
NEWS

എസ്ബിഐയില്‍ 13000 രൂപയുടെ കാര്‍ഡ് ഉപയോഗിച്ച് ഒമ്പതു കോടിയുടെ തട്ടിപ്പ്

എസ്ബിഐയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. 13,000 രൂപ ഇടപാട് പരിധിയുള്ള ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് എസ്ബിഐയില്‍ 9.1 കോടി രൂപയാണ് ഇത്തവണ തട്ടിച്ചത്. തട്ടിപ്പ് നടത്തിയ സന്ദീപ് കുമാര്‍ രഘു പൂജാരിയെ സിബിഐ അറസ്റ്റ് ചെയ്തു. സംഭവം വാര്‍ത്തയായതോടെ ഇടപാടുകാര്‍ ആശങ്കയിലാണ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply