സൗദിയിലെ യാമ്പുവിൽ ഷോപ്പിങ് മാൾ തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

സൗദിയിലെ യാമ്പുവിൽ ഷോപ്പിങ് മാൾ തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

സൗദിയിലെ യാമ്പുവിൽ പുതിയ ഷോപ്പിങ് മാൾ തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. സൗദി റോയൽ കമ്മിഷന്റെ ടെൻഡർ ലഭിച്ചതോടെയാണ് പദ്ധതിയുമായി ലുലു ഗ്രൂപ്പ് മുന്നോട്ട് വരുന്നത്. ഇത് സംബന്ധിച്ച കരാറിൽ യാമ്പു റോയൽ കമ്മിഷൻ സി.ഇ.ഒ. അദ്നാൻ ബിൻ ആയേഷ് അൽ വാനിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കരാറിൽ ഒപ്പുവെച്ചു.

വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. യാമ്പുവിൽ അനുവദിച്ച 10 ഏക്കർ സ്ഥലത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടുന്ന വിശാലമായ ഷോപ്പിങ് സമുച്ചയം ഉയരുന്നത്. 300 ദശലക്ഷം സൗദി റിയാലാണ് പദ്ധതിക്കായി ലുലു നിക്ഷേപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സിനിമാ ഓപ്പറേറ്ററായ എം.എം.സി.യുടെ സാന്നിധ്യവും യാമ്പു മാളിന്റെ സവിശേഷതയാണ്.

പദ്ധതി പൂർത്തിയാകുന്നതോടെ അഞ്ഞൂറിലേറെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിൽ പതിനേഴ് ഹൈപ്പർമാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായി 191 ഹൈപ്പർമാർക്കറ്റുകളാണുള്ളത്.

Spread the love
Previous തായ്ലൻഡിലെ ഏറ്റവും വലിയ എൽഇഡി ടിവി നിർമ്മാതാക്കളായ ട്രീവ്യൂ, ക്യുത്രീ വെഞ്ച്വർസുമായി ചേർന്ന് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു
Next സിനിമാ തിയേറ്ററുകൾ തുറന്നേക്കും; ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകാനും ആലോചന

You might also like

NEWS

എയര്‍ടെല്‍ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

ജിയോയുടെ 98 രൂപയുടെ പ്ലാനിന് പകരമായി എയര്‍ടെല്‍ നല്‍കി വന്നിരുന്ന 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് 99 രൂപയ്ക്ക് രണ്ട് ജിബിയും, അണ്‍ലിമിറ്റഡ് കോളുകളും, ദിവസേനെ 100 എസ്. എം.എസും ലഭിക്കും. നേരെത്തെ ഈ പ്ലാനില്‍

Spread the love
Business News

അമേരിക്കന്‍ സൂചിക ഇടിഞ്ഞു; വിപണയില്‍ വന്‍ തകര്‍ച്ച

മുംബൈ: അമേരിക്കന്‍ സൂചിക ഡൌ ജോണ്‍സ് തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളില്‍ കനത്ത തകര്‍ച്ച. സെന്‍സെക​്സ് 1,250 പോയിന്‍റ് താഴ്ന്ന് 33,482ലും നിഫ്റ്റി 306 പോയിന്‍റ് താഴ്ന്ന് 10,300ലുമാണ് വ്യാപാരം തുടങ്ങിയത്. ഡൌ ജോണ്‍സ് 1600 പോയിന്‍റ് (4.6 %) ഇടിവാണു

Spread the love
Entrepreneurship

ഡിജിറ്റല്‍ ചതികള്‍ മറികടക്കാം ഡിജിറ്റല്‍ സബ്മിറ്റിലൂടെ…

എല്ലാം ഡിജിറ്റലാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഏതൊരു സ്ഥാപനം തുടങ്ങണമെങ്കിലും ഒരു വെബ് പേജും, സോഷ്യല്‍ മീഡിയ ക്യംപെയ്നും അത്യാവശ്യമാണ്. എല്ലാം എല്ലാവരെയും അറിയിക്കുന്ന മാധ്യമങ്ങള്‍ പോലും ഡിജിറ്റല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ യുദ്ധത്തിലെ ചതികളും തന്ത്രങ്ങളും ഏതെന്ന് വ്യക്തമാക്കി സംരംഭകരെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply