വിപണി കീഴടക്കാന്‍ പുത്തന്‍  രൂപത്തില്‍ ഡസ്റ്റര്‍

വിപണി കീഴടക്കാന്‍ പുത്തന്‍  രൂപത്തില്‍ ഡസ്റ്റര്‍

നവീകരിച്ച ഡസ്റ്റര്‍ വിപണിയിലെത്തിച്ചു. കാഴ്ചയിലും കരുത്തിലും സുരക്ഷയിലും മറ്റ് സൗകര്യങ്ങളിലെല്ലാം തന്നെ ആധുനിക ഫീച്ചറുകളുമായാണ് ഡസ്റ്ററിന്റെ വരവ്. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് പുത്തന്‍ ഡസ്റ്റര്‍ പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ സിസ്റ്റവും ആപ്പിള്‍ കാര്‍ പ്ലേയുമാണ് ഡസ്റ്ററിന്റെ  പ്രത്യേകത. കാര്‍ ഡീസല്‍, പെട്രോള്‍ മോഡലുകളില്‍ നവീകരിച്ച ഡസ്റ്റര്‍ ലഭ്യമാണ്. എട്ട് ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് പുതിയ മോഡലുകളുടെ ഷോറൂം വില.

പുത്തന്‍ മോഡലിലെ പ്രധാന മാറ്റം പരിഷ്‌കരിച്ച 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ്. കൂടാതെ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ മോഡലില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പുതിയ മോഡല്‍ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനും ഡസ്റ്റര്‍ വകഭേദങ്ങളില്‍ സുരക്ഷക്കായി എത്തും.

Spread the love
Previous എന്റെ സംരംഭം ' ഹാറ്റ് അവാര്‍ഡ്‌സ് 2019 '' ന് അരങ്ങൊരുങ്ങുന്നു
Next കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം; OJOY A1 സ്മാര്‍ട്ട് വാച്ച്

You might also like

AUTO

വാഹനത്തില്‍ വെള്ളം കയറിയാല്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നഷ്ടങ്ങളുടെ ഒരു പ്രളയം കൂടി കടന്നു പോകുന്നു. ജീവനും സമ്പാദ്യവുമെല്ലാം കവര്‍ന്ന പ്രളയം നഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയാക്കിയത്. പ്രളയവും പേമാരിയും കാര്യമാക്കാതെ കാറുമെടുത്ത് പുറത്തുപോയവര്‍ക്കെല്ലാം പാതിവഴിയില്‍ അവരുടെ വാഹനത്തെ ഉപേക്ഷിക്കേണ്ടി വന്നു. വാഹനത്തില്‍ വെള്ളം കയറിയും ഒഴുക്കില്‍പ്പെട്ടും നഷ്ടമായത് എണ്ണമറ്റ കാറുകളാണ്.

Spread the love
AUTO

ടെസ്‌ല ഇനി ഏറ്റവും വിപണിമൂല്യമുള്ള വണ്ടിക്കമ്പനി

വിപണിമൂല്യത്തില്‍ ജനറല്‍ മോട്ടോഴ്‌സിനെ പിന്തള്ളി ടെസ്‌ല. ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള വാഹന കമ്പനിയെന്ന സ്ഥാനമാണ് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമനായ ടെസ്‌ല സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി വില 17 ശതമാനം കുതിച്ചുയര്‍ന്നിരുന്നു. ഇതോടെയാണ് വിപണിമൂല്യത്തില്‍ ജനറല്‍ മോട്ടോഴ്സിനെ പിന്തള്ളി ടെസ്‌ല

Spread the love
AUTO

പുതുമ മാറാത്ത പഴയ വാഹനങ്ങള്‍ വിരല്‍ത്തുമ്പില്‍

ഓട്ടോമൊബൈല്‍ ബിസിനസിനു വേണ്ടിയുള്ള നൂതനമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന കാഴ്ചപ്പാടോടെയാണ് 2013-ല്‍ A4 auto കടന്നുവരുന്നത്. ഉപയോഗിച്ച കാര്‍, ബൈക്ക് എന്നിവ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് A4 auto. സുതാര്യത, വിശ്വസിനീയത എന്നീ ഘടകങ്ങളാണ് ഇതര സൈറ്റുകളില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply