കൊഡിയാക്കിന്റെ പുത്തന്‍ മോഡലുമായി സ്‌കോഡ

കൊഡിയാക്കിന്റെ പുത്തന്‍ മോഡലുമായി സ്‌കോഡ

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയാണ് കൊഡിയാക്കിന്റെ് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് വകഭേദത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്്. 35.99 ലക്ഷം രൂപ വിലവരുന്ന പുതിയ കൊഡിയാക്ക് മോഡല്‍ അഞ്ചു നിറഭേദങ്ങളിലാണ് എത്തുന്നത്. ലാവ ബ്ലൂ, ക്വാര്‍ട്ട്സ് ഗ്രെയ്, മൂണ്‍ വൈറ്റ്, മാജിക് ബ്ലാക്, മാഗ്നെറ്റിക് ബ്രൗണ്‍ എന്നിങ്ങനെയാണ് നിറങ്ങള്‍. കറുപ്പും ബീജും ഇടകലര്‍ന്ന ഇരട്ടനിറത്തിലാണ് അകത്തളം.

148 bhp കരുത്തും 340 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് കൊഡിയാക്കിലെ മറ്റ് സംവിധാനങ്ങള്‍.ഒമ്പതു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ആന്റി സ്ലിപ്പ് റെഗുലേഷന്‍, അഡാപ്റ്റീവ് മുന്‍ ലൈറ്റ് തുടങ്ങിയവ വളരെ കൃത്യതയോടെയാണ് ചെയ്തിരിക്കുന്നത്.

ഡാഷ്ബോര്‍ഡില്‍ ക്രോം അലങ്കാരങ്ങള്‍ ധാരാളമായുണ്ട്. ലൊറന്‍ ആന്‍ഡ് ക്ലെമന്റ് ബ്രാന്‍ഡിംഗുള്ള സീറ്റുകളും ഡാഷ്ബോര്‍ഡും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയുണ്ട് . സറൗണ്ട് ഏരിയ വ്യൂ ഉറപ്പുവരുത്തുന്ന 360 ഡിഗ്രി ക്യാമറകളും വാഹനത്തിന്റെ സവിശേഷതയാണ്്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് കണക്ടിവി ഓപ്ഷനുകളുള്ളതാണ് 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.പിന്‍ ബമ്പറിന് താഴെയുള്ള ക്രോം ആവരണവും സില്‍വര്‍ റൂഫ് റെയിലുകളും പുതിയ കൊഡിയാക്ക് മോഡലിന്റെ വേറിട്ടതാക്കുന്നു.

Previous ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പമെന്ന് നടി പാര്‍വ്വതി
Next പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ടാറ്റയുടെ നെക്സോണ്‍ JTPയും

You might also like

Home Slider

സൗദി സ്വദേശിവൽക്കരണം വാണിജ്യ മേഖലയിലേക്കും വ്യാപിപ്പിക്കും

സൗദിയിൽ വാണിജ്യ മേഖലകളിലെ സ്വദേശിവൽക്കരണം അടുത്ത മാസം ൧൧ ന് തുടങ്ങും. ആദ്യ ഘട്ടത്തിൽ വസ്ത്രം, വാഹനം, ഫർണിച്ചർ വിപണന മേഖലകളിലാണ് പദ്ധതി പ്രാബല്യത്തിലാക്കുന്നത്. സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം വിപണിയിൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് 12 വിഭാഗങ്ങളിൽ തൊഴിൽ മന്ത്രാലയം സ്വദേശി വൽക്കരണം

Home Slider

ഊബര്‍ മാത്രമല്ല ഒലയും തുടങ്ങി ഫുഡ് ഡെലിവറി

ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ് ആഗോള ഭീമന്മാരായ ഒലക്കും ഊബറിനും മത്സരത്തിനായി മറ്റൊരു കളം കൂടി ഒരുങ്ങിക്കഴിഞ്ഞു. ഊബറിനു പിന്നാലെ ഓലയും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവച്ചിരിക്കുന്നു. നേരത്തെതന്നെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് ഊബര്‍ സ്ഥാനം

Home Slider

കടല്‍വിഭവങ്ങളുടെ കലവറ

സീഫുഡ് രുചിയുടെ ചീനവല കൊച്ചിയിലെ ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീ ഫുഡ് റെസ്റ്റോറന്റാണ് ചീനവല. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വലിയൊരു ബ്രാന്‍ഡ് ഇമേജ് നേടിയെടുക്കുവാന്‍ ചീനവല റെസ്റ്റോറന്റിന് സാധിച്ചിട്ടുണ്ട്. ആഴക്കടലില്‍ നിന്നുള്ള വിഭവങ്ങള്‍ തീന്‍മേശയിലേക്ക് നേരിട്ടെത്തിച്ച രുചി വൈഭവമാണ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply