പുത്തന്‍ ഫീച്ചറുകളുമായി നിസാന്‍ മൈക്ര ഇന്ത്യയില്‍

പുത്തന്‍ ഫീച്ചറുകളുമായി നിസാന്‍ മൈക്ര ഇന്ത്യയില്‍

ജപ്പാനീസ് കാര്‍ നിര്‍മ്മാതക്കളായ നിസാന്റെ പുതിയ ഫീച്ചറുകളുമായി 2018 നിസാന്‍ മൈക്ര, മൈക്ര ആക്ടിവ് ഹാച്ച്ബാക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 6.19 ലക്ഷം മുതല്‍ 7.90 ലക്ഷം രൂപ വരെയാണ്  മൈക്രയുടെ വില. അതേസമയം 5.03 ലക്ഷം മുതല്‍ 5.98 ലക്ഷം രൂപ വരെയാണ് മൈക്ര ആക്ടിവിന് വിപണിയില്‍ വില. നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ സുഖസൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളോടെയാണ് മൈക്ര ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, മാനുവല്‍ എസി തുടങ്ങിയവ നിസാന്‍ മൈക്രയുടെ പ്രത്യേകതയാണ്‌. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് മൈക്രയിലുള്ളത്. 1.2 ലിറ്റര്‍ എഞ്ചിന് 76 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കാനാവും.
ഇരട്ട എയര്‍ബാഗുകള്‍ പുതിയ മൈക്ര നിരയുടെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എന്നാല്‍ പ്രാരംഭ വകഭേദത്തില്‍ ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം നല്‍കാന്‍ ഇത്തവണയും കമ്പനി തയ്യാറായിട്ടില്ല. ഡ്രൈവര്‍ സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, എന്നിവയും മൈക്രയ്ക്ക് ലഭിച്ച പുതുഫീച്ചറുകളാണ്. മറ്റൊരു മുഖ്യാകര്‍ഷണം  6.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ്.

നാവിഗേഷന് വേണ്ടിയുള്ള മിറര്‍ലിങ്ക് കണക്ടിവിറ്റി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ലഭ്യമാണ്. അതേസമയം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി മോഡല്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും കാറിലുണ്ട്.
നാവിഗേഷന് വേണ്ടിയുള്ള മിറര്‍ലിങ്ക് കണക്ടിവിറ്റി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാറില്‍ റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

Spread the love
Previous ഫ്‌ളിപ്കാര്‍ട്ട് വാങ്ങാനായി വാള്‍മാര്‍ട്ട്
Next ഓണം-ബക്രീദിനായി ഓണചന്ത 20ന് തുറക്കും: വി.എസ്. സുനില്‍കുമാര്‍

You might also like

AUTO

ഹോണ്ട എക്‌സ് ബ്ലേഡ് വിപണിയില്‍

160 സിസി എന്‍ജിനുമായി ഹോണ്ടയുടെ സ്‌പോര്‍ട്ടി സ്‌റ്റൈലിഷ് കമ്യൂട്ടര്‍ ബൈക്ക് ഹോണ്ട എക്‌സ് ബ്ലേഡ് വിപണിയില്‍. 78500 രൂപയാണ് ഡെല്‍ഹിയില്‍ എക്‌സ് ഷോറൂം വില. സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന് 8500 ആര്‍പിഎമ്മില്‍ 13.93 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍

Spread the love
Car

പുതു പുത്തന്‍ ട്രെന്‍ഡില്‍ ഹോണ്ട അമേസ

കെട്ടിലും മട്ടിലും മാറ്റം വരുത്തി ഹോണ്ട അമേസ വിപണിയിലെത്തി. ഷാസി, ഇന്റീരിയര്‍ ഡിസൈന്‍, ഫീച്ചറുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ , ട്രാന്‍സ് മിഷന്‍ തുടങ്ങി എല്ലാ വിധത്തിലും മാറ്റം വരുത്തി പുറത്തിറക്കിയ ഹോണ്ട ഇത്തവണ ഇന്ത്യന്‍ വിപണി കീഴടക്കുമെന്നാണ് കമ്പിനി പ്രതീക്ഷിക്കുന്നത്. ഓള്‍

Spread the love
AUTO

ഔഡി ക്യു2 ഇന്ത്യയിലേക്ക്

ഏറ്റവും വില കുറഞ്ഞ ആഢംബര കാറുമായി ഔഡി ഇന്ത്യയിലേക്ക്. 22 മുതല്‍ 25 ലക്ഷത്തിനുള്ളിലായിരിക്കും ഔഡിയുടെ എസ്‌യുവി ഇന്ത്യയില്‍ എത്തിക്കുക.   ഔഡി എ3, ക്യു3 എന്നീ മോഡലുകള്‍ക്കു താഴെ എ1, ക്യു2 എന്നീ കാറുകള്‍ ഔഡി വിപണിയിലിറക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply