വസ്ത്ര വിപണിയിലെ സാധ്യത മുതലാക്കി നിധി യാദവ്, മൂന്നര ലക്ഷം മൂലധനത്തില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ ഇന്നത്തെ വിറ്റുവരവ് നൂറ് കോടി

വസ്ത്ര വിപണിയിലെ സാധ്യത മുതലാക്കി നിധി യാദവ്, മൂന്നര ലക്ഷം മൂലധനത്തില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ ഇന്നത്തെ വിറ്റുവരവ് നൂറ് കോടി

വിവാഹവും കുടുംബവും ആഗ്രഹങ്ങള്‍ക്ക് തടസമാകുന്നില്ലെന്ന് തെളിയിക്കുകയാണ് ഇന്‍ഡോര്‍ സ്വദേശിയായ നിധി യാദവ് എന്ന സംരംഭക. വസ്ത്ര വിപണിയില്‍ ആരും കാണാത്ത ബിസിനസ് സാധ്യതകളുണ്ടെന്ന് മനസിലാക്കി ഉല്‍പ്പന്നങ്ങള്‍ വിപണിവത്കരിച്ചതാണ് നിധിയെ കോടികള്‍ വിറ്റുവരവുള്ള എകെഎസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ അധിപയാക്കിയത്. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ നിധി 3.50 ലക്ഷം രൂപയും കൊണ്ടാണ് എകെഎസ് എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിക്കുന്നത്. കണ്ടംപ്രററി എത്‌നിക് വസ്ത്രങ്ങള്‍ താങ്ങാവുന്ന വിലയില്‍ നില്‍കുക എന്നതായിരുന്നു നിധി മുന്നോട്ട് വെച്ച ബിസിനസ് മോഡല്‍. 18നും 35നും ഇടയിലുള്ള സ്ത്രീകളെയാണ് ഫോക്കസ് ചെയ്തത്.

 

ഈ ബിസിനസ് മോഡല്‍ വളരെ വേഗം സ്വീകാര്യത നേടുന്ന കാഴ്ചയായിരുന്നു പിന്നീട്. ഇന്ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ മിന്ത്ര, ജബോങ്, ഫ്‌ളിപ്കാര്‍ട്ട് എന്നിവ വഴി നിധിയുടെ എകെഎസ് ബ്രാന്‍ഡ് വസ്ത്രങ്ങള്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇന്ത്യ കൂടാതെ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കും എകെഎസ് വസ്ത്രങ്ങള്‍ കറ്റി അയക്കുന്നുണ്ട്. 2014ല്‍ 1.60 കോടി രൂപ വിറ്റുവരവ് നേടിയ എകെഎസ്‌ന്റെ വളര്‍ച്ചയുടെ ശമാനക്കണക്ക് 200ന് അടുത്ത് വരും. 2019ലെത്തി നില്‍ക്കുമ്പോള്‍ നൂറ് കോടി വിറ്റുവരവ് സ്വന്തമാക്കാനും കൈക്കുഞ്ഞിനെയും കൊണ്ട് സംരംഭം തുടങ്ങിയ നിധിക്ക് ആയെന്നത് ഏവര്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ്.

Spread the love
Previous ആലപ്പുഴയില്‍ കാടൊരുക്കിയ ദേവകിയമ്മ : ജില്ലയിലെ ഹരിത സ്വീപ്പ് ഐക്കണ്‍
Next ഡ്രോണ്‍ ക്യാമറ : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം : പൊലീസിന്റെ മുന്നറിയിപ്പ്‌

You might also like

Home Slider

സൗരോര്‍ജ്ജ രംഗത്തെ സാധ്യതകളറിഞ്ഞ് സണ്‍ടെക്

പരമ്പരാഗതജല വൈദ്യുതി ഉല്‍പ്പാദനം കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്തില്‍ വരും കാലഘട്ടത്തില്‍ സാധ്യമാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിരപ്പിള്ളി പദ്ധതി തന്നെ ഇതിന് ഉദാഹരണം. ഇതുമാത്രമല്ല ഇന്നുള്ള താപ വൈദ്യുത നിലയങ്ങളും, നൂക്‌ളിയര്‍ നിലയങ്ങളും ലാഭകരമല്ലതാനും. ഇതെല്ലാമുണ്ടാക്കുന്ന മലിനീകരണ പ്രശ്‌നങ്ങളും ചെറുതല്ല.

Spread the love
Special Story

ഒരു ലക്ഷം രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ നിര്‍മാണം ആരംഭിക്കാം

ബിസിനസ് തുടങ്ങുന്നവരെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഉയര്‍ന്ന മൂലധനം. കുറഞ്ഞ മൂലധനത്തില്‍ ഉയര്‍ന്ന വരുമാനം നേടാവുന്ന ബിസിനസുകള്‍ ഏതൊക്കെയെന്ന ചിന്തയാണ് ഇന്നത്തെ സംരംഭമോഹികള്‍ക്കുള്ളത്. അവിടെയാണ് ഒരു ലക്ഷം രൂപയ്ക്ക് തുടങ്ങി വിജയിപ്പിക്കാവുന്ന സാനിറ്ററി നാപ്കിന്‍ നിര്‍മാണത്തിന്റെ സാധ്യത ഉയരുന്നത്.

Spread the love
SPECIAL STORY

ഹോംമെയ്ഡ് ബിസ്‌കറ്റിലൂടെ നേടാം ദിവസവും ആയിരം രൂപ

ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഇന്ന് മലയാളികള്‍ രൂപപ്പെടുത്തിവരുന്ന ഒരു സംസ്‌കാരം. ബ്രാന്‍ഡഡ് ഉത്പന്നങ്ങളെക്കാളുപരി മികച്ച ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒരു രീതിയിലേക്ക് ഇന്ന് മലയാളി മാറിക്കഴിഞ്ഞു. ഒരുപാട് ഉത്പന്നങ്ങള്‍ മായം ചേര്‍ത്ത് ലഭിക്കുന്ന ഇക്കാലത്ത് ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണുള്ളത്.   നിത്യേന ആയിരക്കണക്കിന്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply