പൊതു ഇടം എന്റേതും : രാത്രിനടത്തത്തില്‍ വന്‍ സ്ത്രീപങ്കാളിത്തം

പൊതു ഇടം എന്റേതും : രാത്രിനടത്തത്തില്‍ വന്‍ സ്ത്രീപങ്കാളിത്തം

പൊതു ഇടം എന്റേതും എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതു നിരവധി സ്ത്രീകള്‍. രാത്ര പതിനൊന്നു മണി മുതല്‍ ഒരു മണി വരെയായിരുന്നു സ്ത്രീകള്‍ നിരത്തില്‍ ഇറങ്ങിയത്. വനിതാ ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിലായിരുന്നു സ്ത്രീകളുടെ രാത്രിനടത്തം.

 

നിര്‍ഭയമായി നടക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും ഉണ്ടാകണമെന്ന സന്ദേശമുയര്‍ത്തിയായിരുന്നു പരിപാടി. കേരളത്തില്‍ പലയിടങ്ങളിലും പരിപാടി നടന്നു. ഇതിനോടനുബന്ധിച്ചു കലാപരിപാടികളും അരങ്ങേറിയിരുന്നു. നിര്‍ഭയ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആദരസൂചകമായി മെഴുകുതിരി തെളിയിച്ചു.

 

സംസ്ഥാനത്തെ 250 കേന്ദ്രങ്ങളിലായിരുന്നു പരിപാടി. എന്നാല്‍ ചിലയിടങ്ങളില്‍ സ്ത്രീകളോട് മോശമായ രീതിയില്‍ പെരുമാറിയതായി ആരോപണമുയര്‍ന്നു. കാസര്‍ഗോഡ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

 

Spread the love
Previous സൂപ്പർ നൈറ്റ്‌ മോഡ് ക്യാമറകളുമായി വിവോ വി 17
Next ഇന്ത്യന്‍ ട്രൂത്ത്ദിയ ഗോള്‍ഡ് അവാര്‍ഡുകള്‍ സമ്മാനിച്ചു

You might also like

LIFE STYLE

റബ്ബര്‍ കൃഷി മേഖലയില്‍ തൊഴിലുറപ്പുപദ്ധതിയുടെ സാധ്യതകളെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍വിളിക്കാം

റബ്ബര്‍കൃഷി മേഖലയില്‍ ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതിയുടെ സാധ്യതകളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡിന്റെ കോള്‍ സെന്ററില്‍ വിളിക്കാം. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റബര്‍തോട്ടങ്ങളില്‍ നടത്താവുന്ന വിവിധ ജോലികള്‍ സംബന്ധിച്ചുള്ള കര്‍ഷകരുടെചോദ്യങ്ങള്‍ക്ക് 2019 നവംബര്‍ 27 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്റ്

Spread the love
NEWS

മനോഹരമാണ് ഫിന്‍ലാന്റില്‍ മഞ്ഞില്‍ പ്രകൃതി ഒരുക്കിയ ഈ കാഴ്ച്ച

പ്രകൃതി ഒരുക്കിയ അത്ഭുത കാഴ്ച്ചയുടെ മനോഹാരിത ആസ്വദിക്കുകയാണ് ഫിന്‍ലാന്റുകാരിപ്പോള്‍. അനേകായിരം മഞ്ഞു മുട്ടകളാണ് ഫിന്‍ലന്റ് തീരത്ത് രൂപപ്പെട്ടിരിക്കുന്നത്. ഫിന്‍ലാന്റിനും സ്വീഡനുമിടയിലെ ബോതിനിയ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഹെയ്ലുതോ ദ്വീപിലാണ് ഈ കൗതുക കാഴ്ച്ച ഒരുങ്ങിയത്. ആയിരക്കണക്കിന് മഞ്ഞുകട്ടകള്‍ ദ്വീപിലെ കടല്‍തീരത്ത് ഗോളാകൃതിയില്‍

Spread the love
LIFE STYLE

രാജകീയ പ്രൗഡിയില്‍ ഹാരി രാജകുമാരനും, മേഗന്‍ മാര്‍ക്കിളിനും മംഗല്യം

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും , ഹോളിവുഡ് സുന്ദരി മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം ലണ്ടനിലെ വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍നടന്നു. ഇന്ത്യന്‍ സമയം നാലരയ്ക്കായിരുന്നു ചടങ്ങുകള്‍. ഏറെ രാജകീയ പ്രൗഡിയോടെയായിരുന്നു വിവാഹം . ബ്രിട്ടീഷ് ഡിസൈനര്‍ ക്ലെയര്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply