നോ ലോണ്‍, നോ സ്‌റ്റോക്ക്; അറിയാം ഈ സംരംഭകനയം

നോ ലോണ്‍, നോ സ്‌റ്റോക്ക്; അറിയാം ഈ സംരംഭകനയം

 ഒരു വസന്തകാലം തുടങ്ങുന്നതൊരു ചെറിയ പൂവ് വിരിഞ്ഞുകൊണ്ടാണ്. ചെറിയ പൂവില്‍ നിന്നും പൂക്കാലത്തിലേക്കുള്ള ദൂരത്തിനു തുല്യമാണ് ഒരോ സംരംഭകസഞ്ചാരവും. സമാനമാണ് പി വി ഉക്രു ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വളര്‍ച്ചയും. ചെറിയൊരു പുഷ്പത്തിന്റെ സൗരഭ്യം പോലെ വിരിയുകയും, ഇന്നു കേരളത്തിലും തമിഴ്‌നാട്ടിലുമായി വേരുകള്‍ പടര്‍ത്തി നിറഞ്ഞു നില്‍ക്കുകയുമാണ് ഈ കമ്പനി. സ്റ്റീല്‍, സിമന്റ് വിതരണരംഗത്തേയും ഇറക്കുമതി കയറ്റുമതി രംഗത്തേയും വലിയ പേരുകളിലൊന്നാണു പി. വി. ഉക്രു ഗ്രൂപ്പ്. കോയമ്പത്തൂരിലൊരു ചെറിയ കടയില്‍ നിന്നും തുടങ്ങി, ഇന്നു നോ ലോണ്‍, നോ സ്‌റ്റോക്ക് എന്ന വ്യത്യസ്തവും സുരക്ഷിതവുമായ നയത്തിലൂടെയാണു കമ്പനിയുടെ മുന്നേറ്റം. കേരളത്തിലും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി സ്റ്റീല്‍ വിതരണരംഗത്തു നിറഞ്ഞു നില്‍ക്കുന്ന പി വി ഉക്രു ഗ്രൂപ്പിന്റെ സാരഥി പി. ജോസ് ഉക്രുവാണ്. കാലത്തിന്റേയും സാങ്കേതികവിദ്യയുടേയും മാറ്റങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടു ജോസിന്റെ സാരഥ്യത്തില്‍ ഈ സംരംഭകയാത്ര തുടരുന്നു. സംരംഭകര്‍ തിരിച്ചറിഞ്ഞു പിന്തുടരണം ഈ വ്യത്യസ്ത സഞ്ചാരത്തിന്റെ കാലടിപ്പാടുകള്‍.

ഒരു സിനിമാക്കഥ പോലെ

ചെറിയൊരു തുടക്കമാണു പി വി ഉക്രു ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സംരംഭത്തിലേക്കുള്ള വാതില്‍ തുറന്നത്. ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള വളര്‍ച്ചയും. 1940കളിലാണു ജോസിന്റെ പിതാവ് പി വി ഉക്രു കോയമ്പത്തൂരില്‍ എത്തുന്നത്. ബ്ലാക്ക്‌സമിത്തിങ് ഷോപ്പില്‍ ( ആല) കൈകൊണ്ട് ആണി നിര്‍മ്മിക്കുന്ന യൂണിറ്റില്‍ കാലണ ശമ്പളത്തില്‍ ജോലിക്കു കയറി. അവിടെ നിന്നും തൊഴില്‍ പഠിച്ചു. പിന്നീടു സ്വന്തമായൊരു യൂണിറ്റ് ആരംഭിച്ചു. കുറച്ചുകാലത്തിനു ശേഷം നവാബ് ഹക്കീം റോഡില്‍ പി. വി ഉക്രു പെയ്ന്റ്‌സ് ആന്‍ഡ് ഹാര്‍ഡ് വെയര്‍ ഷോപ്പിനു തുടക്കം കുറിച്ചു. ടാറ്റ സ്റ്റീല്‍, സ്റ്റീല്‍ അതോറിറ്റി എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. 1964ല്‍ ഒരു ഫ്രഞ്ച് കപ്പല്‍ സ്വന്തമായി വാങ്ങുന്നതരത്തില്‍ വളര്‍ച്ച പ്രാപിച്ചു. സ്‌ക്രാപ്പ് ബിസിനസ് ചെയ്യാനായിരുന്നു ഈ കപ്പല്‍. 1973ല്‍ പ്രസിഡന്റ് വി വി ഗിരിയില്‍ നിന്നും ഓള്‍ ഇന്ത്യ ബെസ്റ്റ് ഷിപ്പ് മോഡലിങ് കേഡറ്റ് അവാര്‍ഡ് തമിഴ്‌നാട് പോണ്ടിച്ചേരി നേവല്‍ എന്‍സിസിയെ പ്രതിനിധീകരിച്ച് ലഭിച്ചത് ജോസിനായിരുന്നു.

1974ല്‍ പതിനൊന്നാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണു പി. ജോസ് ഉക്രു ബിസിനസ് നോക്കിനടത്താന്‍ ആരംഭിക്കുന്നത്. 1977ല്‍ ഇരുപത്തൊന്നാം വയസില്‍ കേരള സ്റ്റീല്‍ ട്രേഡേഴ്‌സ് അസോസിയേഷനു രൂപം കൊടുക്കാന്‍ മേല്‍നോട്ടം വഹിച്ച അദ്ദേഹം, പിന്നീട് അസോസിയേഷന്റെ പ്രസിഡന്റായും സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കേരളത്തിലെ സ്റ്റീലിന്റെ ഹോള്‍സെയില്‍ ബിസിനസാണു അക്കാലത്തു കൈകാര്യം ചെയ്തിരുന്നത്. അന്നും ടാറ്റയാണ് സ്റ്റീല്‍ ബിസിനസിലെ അതികായര്‍. കേരളത്തില്‍ സ്റ്റീല്‍ ആവശ്യം വളരെ കുറവായിരുന്നു. തമിഴ്‌നാട്ടിലായിരുന്നു കച്ചവടം ഏറ്റവും കൂടുതല്‍. സ്റ്റീലിന്റെ ഡിമാന്‍ഡ് വളരെ കൂടുതലായതിനാല്‍ത്തന്നെ മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഇല്ലാതെയായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം.

നിരവധി പ്രൊജക്റ്റുകള്‍

കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഇപ്പോള്‍ ബിസിനസ് കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി മറ്റു സംസ്ഥാനങ്ങളിലും കച്ചവടം പുരോഗമിക്കുന്നു. ധാരാളം അന്വേഷണങ്ങള്‍ വരുന്നുണ്ടെങ്കിലും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു പ്രൊജക്റ്റുകളിലാണ്. സ്റ്റേറ്റ് ഹൈവേ പ്രൊജക്റ്റ് തമിഴ്‌നാട്, റെയില്‍വേ പ്രൊജക്റ്റ് തേനി, കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ എക്‌സ്പാന്‍ഷന്‍, കാര്‍ഡിയാക് ഹോസ്പിറ്റല്‍ അരൂര്‍, നാഷണല്‍ ഹൈവേ പ്രൊജക്റ്റ് മണ്ണൂത്തി, ചെങ്ങന്നൂര്‍ സിറ്റി സെന്റര്‍ മാള്‍, ഫാല്‍ക്കണ്‍ മാള്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് എക്‌സാപന്‍ഷന്‍ തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം സ്റ്റീല്‍ വിതരണം ചെയ്യുന്നതു പി വി ഉക്രു ഗ്രൂപ്പ് കമ്പനിയാണ്.

ഒരു കാലത്തു സ്റ്റീല്‍ മാനുഫാക്ച്ചറിങ് രംഗത്തും പി വി ഉക്രു ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ തൊഴില്‍ പ്രശ്‌നങ്ങടക്കമുള്ള കാര്യങ്ങള്‍ മൂലം പിന്തിരിഞ്ഞു. സാങ്കേതികവിദ്യ വളര്‍ന്നാലും വിശ്വസ്തരായ തൊഴിലാളികളെ കിട്ടിയില്ലെങ്കില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണെന്ന് ജോസ് പറയുന്നു.

 

സ്റ്റീല്‍, വ്യവസായങ്ങളുടെ നട്ടെല്ല്

വ്യവസായങ്ങളുടെ നട്ടെല്ലാണു സ്റ്റീല്‍ വ്യവസായമെന്നു പി. ജോസ് ഉക്രു സാക്ഷ്യപ്പെടുത്തുന്നു. സ്റ്റീല്‍ ഇല്ലാതെ ഒരു വ്യവസായവും മുന്നോട്ടു പോകില്ല. ഇന്ത്യയില്‍ ഇപ്പോള്‍ സ്റ്റീല്‍ വ്യവസായം മന്ദഗതിയിലാണ്. സ്റ്റീല്‍ ഉല്‍പ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കാന്‍ പാകത്തിനു വളര്‍ച്ച പ്രാപിച്ചിട്ടില്ലി. അന്താരാഷ്ട്ര വിപണിയിലേയും ഇന്ത്യയിലേയും വിലനിര്‍ണ്ണയവും തമ്മില്‍ കാര്യമായ അന്തരവും അനുഭവപ്പെടുന്നു. സാങ്കേതികവിദ്യ വികസിച്ചതോടെ ബിസിനസില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ആശയവിനിമയം വളരെ വേഗത്തിലായി. ഒരു മൊബൈല്‍ ഫോണിലൂടെ മാത്രം ബിസിനസ് നിയന്ത്രിക്കാന്‍ കഴിയുന്ന അവസ്ഥയായി, ജോസ് പറയുന്നു. അതുകൊണ്ടു തന്നെ പുതിയ ബിസിനസുകളൊക്കെ നേരിട്ടു തന്നെ നിയന്ത്രിക്കാന്‍ ജോസിനു കഴിയുന്നു. പിന്നെ ഇത്രയും കാലത്തെ അനുഭവപരിചയത്തിന്റെ കരുത്തുമുണ്ട്. നോ സ്‌റ്റോക്ക്, നോ ബാങ്ക് ലോണ്‍. ഫാക്റ്ററിയില്‍ നിന്നും നേരിട്ടു പ്രൊജക്റ്റ് സൈറ്റിലേക്ക് എത്തിക്കുന്നതാണു കമ്പനിയുടെ നയം.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച തിരിച്ചറിഞ്ഞിട്ടായിരിക്കണം പുതുസംരംഭകര്‍ ബിസിനസിലേക്ക് എത്താനെന്നു ജോസ് പറയുന്നു. ഓരോ മാറ്റങ്ങളും മനസിലാക്കണം. അതു ബിസിനസിന്റെ വളര്‍ച്ചയ്ക്കു ഗുണം ചെയ്യും. എല്ലാം വളരെ വേഗത്തിലാണ്. ഈ വേഗത തിരിച്ചറിഞ്ഞു തന്നെയാണ് അറുപത്തിമൂന്നുകാരനായ ജോസിന്റെ ഓരോ മുന്നേറ്റവും.

കുടുംബം

കുണ്ടറ സ്വദേശിനി രമാ ജോസാണു ഭാര്യ. മക്കള്‍ ജീന ജോസ്, ജിതിന്‍ ജോസ്. ഓസ്‌ട്രേലിയന്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന രണ്ടു പേരും മെല്‍ബണില്‍ സ്ഥിരതാമസമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 9388618627

Spread the love
Previous ആഗോള വിദ്യാര്‍ത്ഥി സൗരോര്‍ജ്ജ അസംബ്ലി : സംസ്ഥാനത്ത് അറുപതിലേറെ വിദ്യാലയങ്ങള്‍ പങ്കാളികളായി
Next നിക്ഷേപക സംരംഭം: പതിനായിരം കോടിയുടെ വാഗ്ദാനം

You might also like

Entrepreneurship

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനത്തിനായി ലാഭകരമായ അഞ്ച് സംരംഭങ്ങള്‍

വിദേശരാജ്യങ്ങളില്‍ ഒട്ടുമിക്കയിടങ്ങളിലും വിദ്യാര്‍ത്ഥിയായിരിക്കെ ജോലി ചെയ്യുന്ന സമ്പ്രദായം കണ്ടുവരാറുണ്ട്. നമ്മുടെ നാട്ടിലെ തൊഴില്‍ നിയമങ്ങള്‍ അതിനനുവദിക്കാറില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തൊഴിലായോ, സ്വന്തം സംരംഭങ്ങളായോ ആരംഭിക്കാന്‍ സാധിക്കുന്ന ഒട്ടനവധി മേഖലകള്‍ ഇന്ന് നിലവിലുണ്ട്. ഇത്തരത്തില്‍ വരുമാനം നേടുന്നവരും ഏറെയാണ്. മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ജോലി

Spread the love
Business News

പകല്‍ ഭിക്ഷക്കാരന്‍ : രാത്രി ബിസിനസുകാരന്‍ : ഇതു ചോട്ടുവിന്റെ കഥ

ജീവിതത്തില്‍ പല വേഷങ്ങള്‍ കെട്ടുന്നവരുണ്ട്. എന്നാല്‍ പകല്‍ ഭിക്ഷക്കാരന്റെ വേഷമണിയുകയും, രാത്രി ബിസിനസുകാരനനാവുകയും ചെയ്യുന്നവര്‍ അപൂര്‍വ്വമായിരിക്കും. അത്തരമൊരു കഥയാണു ജാര്‍ഖണ്ഡ് സ്വദേശി ചോട്ടു ബറൈക്കിനു പറയാനുള്ളത്.   പകല്‍ മുഴുവന്‍ ചോട്ടു ചക്രാധര്‍പുര്‍ റെയ്ല്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിച്ചു നടക്കുകയായിരിക്കും. സന്ധ്യ

Spread the love
Home Slider

രണ്ട് വാഴപ്പഴത്തിന് വില 442 ! ബില്ല് കണ്ട് അമ്പരന്ന് രാഹുല്‍ബോസ്

രണ്ട് വാഴപ്പഴം കഴിച്ചതിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് നടനായ രാഹുല്‍ ബോസ്. ഛത്തീസ്ഗണ്ഡിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലാണ് രണ്ട് വാഴപ്പഴം കഴിച്ചതിന് ജിഎസ്ടി അടക്കം 442.50 രൂപയുടെ ബില്ല് നല്‍കി രാഹുല്‍ ബോസിനെ അമ്പരപ്പിച്ചത്. ഈ ബില്ല് സഹിതം പഴങ്ങള്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply