പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ ആംബുലന്‍സ് സര്‍വീസ് വ്യാപിപ്പിക്കുന്നു
വിദേശത്തുള്ള പ്രവാസികൾക്കായി നോർക്ക നടപ്പിലാക്കിയ എമർജൻസി ആംബുലൻസ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികൾക്കും ഇനി മുതൽ ലഭിക്കും. ഇതരസംസ്ഥാനങ്ങളിൽ വച്ച് രോഗബാധിതരായ കേരളീയർക്ക് അല്ലെങ്കിൽ അന്യ സംസ്ഥാനത്ത് മരണമടഞ്ഞ മലയാളിയുടെ ഭൗതിക ശരീരം കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്ന് അവരവരുടെ വീടുകളിലേക്കോ ചികിത്സ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ എത്തിക്കും.
ഇതാദ്യമായാണ് ഇന്ത്യയ്ക്ക് അകത്തുള്ള പ്രവാസികൾക്കും ഈ സേവനം ലഭ്യമാക്കുന്നത്.
ബഹറിൻ, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈത്ത്, ലണ്ടൻ, സൗദി അറേബ്യ, മസ്ക്കറ്റ്, സ്വിറ്റ്സർലന്റ്, ഒമാൻ, ഖത്തർ, ഷാർജ, സൗത്ത് ആഫ്രിക്ക, സൂഡാൻ, ഇന്തോനേഷ്യ, ന്യൂസിലന്റ്, ടൊറോന്റോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രോഗികളായ പ്രവാസികൾ/ഭൗതികശരീരം ഈ സേവനത്തിലൂടെ നാട്ടിലെത്തി ച്ചിട്ടുണ്ട്.
ആംബുലൻസ് സേവനം അവശ്യമുള്ളവർ നോർക്കയുടെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോർട്ടിന്റെയും വിമാനടിക്കറ്റിന്റേയും പകർപ്പ് അയക്കുകയും വേണം.
You might also like
ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യ മുന്നോട്ട്
ആഗോള ധനകാര്യസ്ഥാപനമായ എച്ച്എസ്ബിസിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ സാമ്പത്തികരംഗത്ത് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ വന്‍ കുതിച്ചുചാട്ടം നടത്തുമെന്ന് പ്രവചനം. ജപ്പാനെയും ജര്‍മനിയെയും പിന്തള്ളി അമേരിക്കയുടെയും ചൈനയുടെയും ഒപ്പമെത്തുമെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. 2028 ആവുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉത്പാദനം ഏഴുലക്ഷം
സൂപ്പര്‍മാര്‍ക്കറ്റില്‍ പച്ചക്കറിത്തോട്ടം : ഇതു പുതുതലമുറ ഉല്‍പ്പാദന-വിപണനരീതി
പച്ചക്കറിയും കാര്‍ഷിക വിഭവങ്ങളും പറിച്ചെടുത്തു കൊണ്ടുപോകാവുന്ന സൂപ്പര്‍മാര്‍ക്കറ്റ്. ഹൈ ടെക്ക് ക്യാബിനറ്റുകളില്‍ വിളയുന്ന വിഭവങ്ങള്‍. 365 ദിവസവും വിളഞ്ഞു നില്ക്കുന്ന പച്ചക്കറിവിഭവങ്ങളുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരികയാണ്. സിറ്റി സെന്ററുകളില്‍ ഇത്തരം കൃഷിത്തോട്ടങ്ങള്‍ ഉണ്ടാക്കുന്ന പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചകള്‍ വിദേശങ്ങളില്‍ നടന്നു വരികയാണ്. ഇത്തരമൊരു
പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ ഇടിവ്
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോള്‍ നിരക്കില്‍ 11 പൈസയുടെയും ഡീസലിന് 10 പൈസയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 76.16 രൂപയും ഡീസലിന് 67.68 രൂപയുമാണ് ഇന്നത്തെ വിപണി വില. പെട്രോള്‍, ഡീസല്‍ വില വളരെ
0 Comments
No Comments Yet!
You can be first to comment this post!