കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍

കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍

പ്രവാസികളായ മലയാളികളില്‍ നിന്നും കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടി നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ വരുന്നു. ഇതിനായി മുംബൈയിലെ ഇന്റ് അഡ്‌വൈസറി കൗൺസിൽ എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്. കേരളത്തിലെ വ്യവസായ സംരംഭക സാദ്ധ്യതകൾ പഠിച്ച് മുൻഗണനാക്രമത്തിൽ സംരംഭകർക്ക് മുൻപിൽ അവതരിപ്പിക്കാനും അതനുസരിച്ച് സംരംഭങ്ങൾ തുടങ്ങാനുളള സാങ്കേതികവും സാമ്പത്തികവുമായ ഉപദ്ദേശങ്ങൾ നൽകുകയും ചെയ്യുക വഴി കേരളത്തിൽ നിക്ഷേപം നടത്താൻ സംരംഭകർക്ക് പ്രചോദനം നൽകുക എന്നതാണ് ലക്ഷ്യം.

 

പ്രവാസികളായ നിക്ഷേപകർക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിൽ ലഭിക്കും. കൂടാതെ നിക്ഷേപകർക്ക് സഹായങ്ങൾ ലഭിക്കുന്നതിനായി പൊതു മേഖലാ ബാങ്കുകൾ, സിഡ്‌കോ, കിൻഫ്രാ, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപസംബന്ധമായ സേവനങ്ങൾ സംയോജിപ്പിച്ച് പ്രവാസികളിലേയ്ക്ക് എത്തിക്കുന്നതിനുളള നടപടികൾ എൻ.ബി.എഫ്.സി മുഖാന്തിരം സ്വീകരിക്കും. ഒരു ചാനലൈസിംഗ് ഏജൻസിയായി പ്രവർത്തിക്കുന്നതിനോടൊപ്പം, സർക്കാർ ലൈസൻസ്/ക്ലിയറൻസുകളെ സംബന്ധിച്ച ഉപദേശങ്ങളും ലഭ്യമാകും.

 

 

Spread the love
Previous Most Wanted : ഓര്‍മ്മയുണ്ടോ ഒസാമയെ കീഴടക്കിയ ഓപ്പറേഷന്‍
Next ഓസ്‌കാര്‍ വേദിയില്‍ ടൊവിനോ

You might also like

Uncategorized

ഏഷ്യൻ ഗെയിംസ്; നാലാം സ്വർണ്ണവുമായി രാഹി

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണ്ണം നേടികൊടുത്ത് രാഹി സർനോബത്ത്.  വനിതകളുടെ 25മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിലാണ് രാഹി ഇന്ത്യക്ക് വേണ്ടി സ്വർണ്ണം വെടിവെച്ചു വീഴ്ത്തിയത്.  ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ ആദ്യ സ്വർണം നേടിയ വനിതയാണ് രാഹി. ഷൂട്ടിംഗ്

Spread the love
NEWS

വെള്ളൂര്‍ക്കുന്നം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാവുന്നു

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആദ്യസ്മാര്‍ട്ട് വില്ലേജ് ഓഫീസായ വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസ് ഈമാസം 21ന്  നാടിന് സമര്‍പ്പിക്കും.നിലവില്‍ മൂവാറ്റുപുഴ നഗരസഭയുടെ നെഹ്രുപാര്‍ക്കിലെ പ്രസ്സ് ക്ലബ്ബ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസിന് മൂവാറ്റുപുഴ മിനി സിവില്‍ സ്‌റ്റേഷനില്‍ താലൂക്ക് ഓഫീസിനോട് ചേര്‍ന്ന്

Spread the love
NEWS

വമ്പന്‍ ഓഫറുകളുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

രാജ്യത്തെ പ്രധാന ഓണ്‍ലൈല്‍ വ്യാപാര ശൃംഖലകലായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വീണ്ടുമൊരു തുറന്ന യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി വന്‍ ഓഫറുകളുമായുള്ള ഫ്‌ളിപ്കാര്‍ട്ട് മെഗാ സെയില്‍സിന് അടുത്ത വാരം തുടക്കമാവും. മെയ് 13 മുതല്‍ 16 വരെയാണ് ഫ്‌ളിപ്കാര്‍ട് ഈ ഷോപ്പിങ് മാമാങ്കം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply