ലോകത്തെ ആദ്യ ഗെയ്മിങ് സ്മാര്‍ട്‌ഫോണ്‍ റെഡ് മാജിക് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു

ലോകത്തെ ആദ്യ ഗെയ്മിങ് സ്മാര്‍ട്‌ഫോണ്‍ റെഡ് മാജിക് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി : ലോക പ്രശസ്ത സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ നൂബിയ ലോകത്തെ ആദ്യ ഗെയ്മിങ് സ്മാര്‍ട്ട് ഫോണായ റെഡ് മാജിക് 3 അവതരിപ്പിച്ചു. ജൂണ്‍ 27 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും. ഗെയ്മിങ് പ്രേമികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന മലയാളികള്‍ക്കിടയില്‍ റെഡ് മാജിക് 3 ഒരു തരംഗമായി മാറുമെന്നാണ് വിലയിരുത്തല്‍. ആക്റ്റീവ് ലിക്വിഡ് കൂളിംഗ് ടര്‍ബോ ഫാന്‍ എന്ന നൂതന സാങ്കേതിക വിദ്യയാണ് ഫോണിന്റെ ഏറ്റവും ആകര്‍ഷണീയമായ ഫീച്ചറുകളില്‍ ഒന്ന്. തുടര്‍ച്ചയായി മണിക്കൂറുകളോളം ഗെയ്മിങ്ങില്‍ സമയം ചിലവഴിക്കുന്നവരെ സംബന്ധിച്ച് മനസ്സ് തണുപ്പിക്കുന്ന ഫീച്ചറായിരിക്കും ‘ചൂടാവാത്ത’ ഫോണ്‍. ഒപ്പം നൂതനമായ ഗെയിം ബൂസ്റ്റ് ബട്ടനുമുണ്ട്.

 


27 വാട്ടിന്റെ അതിവേഗ ചാര്‍ജിങ് ഉറപ്പാക്കുന്ന 5000 എം എ എച്ച് കരുത്തന്‍ ബാറ്ററി പവര്‍ ഉപയോക്താക്കളെ കൈയിലെടുക്കും. പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂറോളം ഗെയിം കളിക്കാനാവും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വലിപ്പം കൂടിയ 6.65 ഇഞ്ച് ആമൊലെഡ് ഡിസ്പ്ലേയിലെ 90 ഹെര്‍ട്സ് റിഫ്രഷ് റെയ്റ്റും 2.5 ഡി കോര്‍ണിങ് ഗോറില്ലാ ഗ്ലാസും ഫോണിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. സ്നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍, ഇരട്ട ഫ്രണ്ട് ഫെയ്സിങ് സ്റ്റീരിയോ സ്പീക്കറുകള്‍, 16.8 ദശലക്ഷം കളറുകളോടെ അത്യാകര്‍ഷകമായ കസ്റ്റമൈസ്ഡ് ആര്‍ ജി ബി ലൈറ്റിങ്, തടസ്സം കൂടാതെ ഗെയിം ആസ്വദിക്കാനുള്ള നോട്ടിഫിക്കേഷന്‍ ബ്ലോക്കിങ് എന്നിവയും റെഡ് മാജിക് 3 യെ ഉപയോക്താക്കള്‍ക്ക് പ്രിയങ്കരമാക്കും.

48 മെഗാ പിക്‌സലാണ് പിന്‍കാമറ, 16 മെഗാ പിക്‌സല്‍ മുന്‍കാമറയും. പിന്‍കാമറയുടെ 8 കെ ഫീച്ചര്‍ മങ്ങിയ വെളിച്ചത്തില്‍പോലും മിഴിവുറ്റ ഫോട്ടോകളും വീഡിയോകളും നല്‍കുന്നവയാണ്. സിനിമാറ്റിക് സൗണ്ട് ക്വാളിറ്റി നല്‍കുന്ന 3 ഡി സൗണ്ട് ടെക്നോളജി, ഹെഡ് ഫോണ്‍ ഇല്ലാതെ തന്നെ അനുഭവവേദ്യമാകും എന്നതാണ് മറ്റൊരു സവിശേഷത.  215 ഗ്രാം തൂക്കമുള്ള ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 9.1 ഓറിയോ ആണ്. ഇയര്‍ ഫോണ്‍, ചാര്‍ജിങ് ഡോക്, ഗെയിം കണ്‍ട്രോളര്‍, പവര്‍ബാങ്ക് എന്നിവയും ഫോണിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. സാധ്യമായതില്‍ ഏറ്റവും മികച്ച ഗെയ്മിങ് അനുഭവമായിരിക്കും റെഡ് മാജിക് നല്‍കുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

 


8 ജി ബി റാം 128 ജി ബി ഇന്റേണല്‍, 12 ജി ബി റാം 256 ജി ബി ഇന്റേണല്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 8-128 വേര്‍ഷന് 35,999 രൂപയോളം വില വരും, 12-256 വേര്‍ഷന് ഏതാണ്ട് 46,999 രൂപയും. റെഡ് മാജിക് 3, ഗെയ്മിങ് എക്‌സ്പീരിയന്‍സില്‍ പൊളിച്ചെഴുത്തുകള്‍ കൊണ്ടുവരുമെന്നും ഗെയ്മിങ് ഇഷ്ടപ്പെടുന്ന എല്ലാ വിഭാഗം ഉപയോക്താക്കളുടെയും ഇഷ്ട ഫോണായി മാറുമെന്നും നൂബിയ ഇന്ത്യ ഇകൊമേഴ്‌സ് ബിസിനസ് വൈസ് പ്രസിഡന്റ് പാന്‍ ഫോറസ്റ്റ് അഭിപ്രായപ്പെട്ടു.
ഗെയ്മിങ്, മള്‍ട്ടിമീഡിയ എക്‌സ്പീരിയന്‍സില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരുന്ന റെഡ് മാജിക്കിന്റെ സ്നാപ് ഡ്രാഗണ്‍ 855 പ്രൊസസര്‍, വേഗതയും പെര്‍ഫോമന്‍സും ഗംഭീരമാക്കുമെന്ന് ക്വാല്‍കോം ഇന്ത്യ പ്രസിഡന്റ് രാജന്‍ വഗാടിയ പറഞ്ഞു. റെഡ് മാജിക് 3 യുടെ കടന്നുവരവോടെ പ്രീമിയം ഗെയ്മിങ് വിഭാഗത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെ പുതിയൊരു അധ്യായം രചിക്കപ്പെടുകയാണെന്ന് ഫ്‌ലിപ്കാര്‍ട്ട് മൊബൈല്‍ വിഭാഗം സീനിയര്‍ ഡയറക്ടര്‍ ആദിത്യ സോണി അഭിപ്രായപ്പെട്ടു.

Spread the love
Previous ലോബ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
Next ഭക്ഷണപ്രണയത്തില്‍ പിറന്ന കോട്ടയം കമ്പനി

You might also like

Home Slider

ലൂസിഫര്‍ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍

” ഈ യുദ്ധം തിന്മയും തിന്മയും തമ്മില്‍ ‘ നടന്‍ പ്രഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമിടുന്ന ലൂസിഫറിന്റെ ടാഗ് ലൈനാണിത്. തിന്മ എന്ന വാക്ക് വരുമ്പോള്‍ തന്നെ ഇത് ഒരു പക്കാ ആക്ഷന്‍ ചിത്രമെന്ന ബോധ്യം ആരാധകരിലേക്കെത്തിക്കഴിഞ്ഞു. ലൂസിഫര്‍ ട്രെയിലര്‍ സൃഷ്ടിച്ച

Spread the love
Business News

ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കാനില്ലെന്ന് എത്തിഹാദ്

സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ജെറ്റ് എയര്‍വെയ്‌സിനെ രക്ഷപ്പെടുത്താന്‍ പദ്ധതികളില്ലെന്ന് എത്തിഹാദ് എയര്‍വെയ്‌സ്. നിലവില്‍ അത്തരത്തില്‍ തീരുമാനങ്ങളില്ലെന്നും ഭാവിയിലെ കാര്യങ്ങളും അങ്ങനെ തന്നെയാണെന്നും എത്തിഹാദ് വക്താവ് വ്യക്തമാക്കി. ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കുന്നു എന്ന

Spread the love
Business News

ഷോ ചുവുമായി കൊക്കോ കോളയും ലഹരി വിപണിയിലേക്ക്

ആഗോളഭീമന്മാരായ കൊക്കോ കോള ലഹരി പാനീയങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നു. 125 വര്‍ഷത്തെ കമ്പനി ചരിത്രത്തിലാദ്യമായാണ് കൊക്കോ കോള ലഹരി പാനീയങ്ങള്‍ നിര്‍മിക്കുന്നത്. ജപ്പാനിലാണ് ആദ്യമായി കൊക്കോ കോളയുടെ ലഹരി പാനീയം വിപണിയിലെത്തുക. ഷോ ചു എന്ന ജപ്പാന്റെ പരമ്പരാഗത ലഹരിപാനീയമാണ് കൊക്കോ കോള

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply