വിവേക് ഒബ്‌റോയിയുടെ മോഡി മേക്കോവര്‍ :  ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും

വിവേക് ഒബ്‌റോയിയുടെ മോഡി മേക്കോവര്‍ : ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും

നടന്‍ വിവേക് ഒബ്‌റോയ് നരേന്ദ്ര മോഡിയുടെ വേഷത്തിലെത്തുന്ന പിഎം നരേന്ദ്ര മോഡി എന്ന സിനിമ ഏപ്രില്‍ പന്ത്രണ്ടിന് തിയറ്ററിലെത്തും. ഒമുങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിലാണു ചിത്രീകരണം ആരംഭിച്ചത്. ഇപ്പോള്‍ സിനിമയുടെ അവസാനവട്ട ജോലികള്‍ മുംബൈയില്‍ നടന്നു വരികയാണ്.

 

മോഡിയുടെ രാഷ്ട്രീയജീവിതവും വളര്‍ച്ചയും രേഖപ്പെടുത്തുന്ന ചിത്രത്തിന് ഉത്തരാഖണ്ഡ്, കാശി എന്നിവിടങ്ങളിലും ലൊക്കേഷന്‍ ഉണ്ടായിരുന്നു. മോഡിയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം തൊട്ട് പ്രധാനമന്ത്രിയാകുന്നതു വരെയുള്ള ഭാഗമാണു സിനിമയില്‍ പറയുന്നത്.

 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ഒരേ സമയം ഇരുപത്തേഴു ഭാഷകളിലാണു പോസ്റ്റര്‍ റിലീസ് ചെയ്തത്. വിവേക് ഒബ്‌റോയിയെക്കൂടാതെ ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, മനോജ് ജോഷി, സറീനാ വഹാബ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Spread the love
Previous പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് വിട, വെള്ളത്തെ തണുപ്പിക്കുന്ന മുളക്കുപ്പികള്‍ ശ്രദ്ധേയമാകുന്നു
Next വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ റദ്ദാക്കുന്നു; ബോയിങ് വിമാന കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍

You might also like

Movie News

ആസിഫലി വക്കീല്‍ വേഷത്തില്‍ : ഒ. പി 160 /18 കക്ഷി അമ്മിണിപ്പിള്ള ടീസര്‍

ആസിഫലി വക്കീല്‍ വേഷത്തില്‍ എത്തുന്ന ഒ. പി 160 18 കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ദിന്‍ജിത്താണു ചിത്രത്തിന്റെ സംവിധാനം. അശ്വതി മനോഹറാണ് നായിക. മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണു ചിത്രം ഒരുക്കിയിരിക്കുന്നത്.   സാറാ ഫിലിംസിന്റെ ബാനറില്‍ റിജു

Spread the love
Teaser and Trailer

കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രലഹരിയുടെ ടീസര്‍

സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകള്‍ കല്യാണി നായികയാവുന്ന ചിത്രലഹരി എന്ന തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. സായി ധരം തേജാണു ചിത്രത്തിലെ നായകന്‍. കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവേദ പേദുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  

Spread the love
MOVIES

‘ചോക്ലേറ്റ്’ വീണ്ടുമെത്തുന്നു; നായകന്‍ ഉണ്ണി മുകുന്ദന്‍

കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത സിനിമയായിരുന്നു പൃഥ്വിരാജ് നായകനായി അഭിനയിച്ച ചോക്ലേറ്റ്. സച്ചി സേതുവിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 2007-ലായിരുന്നു. കേരളത്തില്‍ വന്‍വിജയമായി മാറി കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി കുറിച്ച സിനിമയ്ക്ക് പുനരാഖ്യാനം ഒരുങ്ങുകയാണ്. ഉണ്ണി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply