പ്രളയബാധിതര്‍ക്ക് സഹായവുമായി ഒലിവ് ബില്‍ഡേഴ്‌സ്

പ്രളയബാധിതര്‍ക്ക് സഹായവുമായി ഒലിവ് ബില്‍ഡേഴ്‌സ്

കൊച്ചി: പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 50 കുടുംബങ്ങള്‍ക്ക് സഹായവുമായി കൊച്ചിയിലെ പ്രമുഖ അപ്പാര്‍ട്ട്മെന്റ് നിര്‍മാതാക്കളായ ഒലിവ് ബില്‍ഡേഴ്സ്. തിരുവാങ്കുളത്തിനടുത്ത് തിരുവാണിയൂരിലാണ് മൂന്നുനിലകളിലായി ‘ഗുഡ്നെസ് വില്ലേജ്’ എന്ന പേരില്‍ 50 അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിക്കുന്നത്. ഇതുസംബന്ധിച്ച രേഖകള്‍ ഒലിവ് ബില്‍ഡേഴ്സ് ചെയര്‍മാന്‍ ഡോ. പി വി മത്തായിയും ഡയറക്ടര്‍ നിമ്മി മാത്യുവും മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

1.26 ഏക്കറിലാണ് കെട്ടിടസമുച്ചയം പണിയുന്നത്. അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിക്കാന്‍ 54 സെന്റ് സ്ഥലം വിനിയോഗിക്കും. ബാക്കിയുള്ള 72 സെന്റില്‍ വോളിബോള്‍ കോര്‍ട്ട്, ബാഡ്മിന്റന്‍ കോര്‍ട്ട് എന്നിവയും ജോഗിങ് ട്രാക്കും നിര്‍മിക്കും. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കുംവേണ്ടി പ്രത്യേക കേന്ദ്രങ്ങളും വായനശാലയും സജ്ജീകരിക്കും.

രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ഉള്‍പ്പെടുന്ന ഓരോ അപ്പാര്‍ട്ട്മെന്റിനും 512 ചരുരശ്രയടി വിസ്തൃതിയുണ്ടാകും. ആധുനികരീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി വേഗം സര്‍ക്കാരിനു കൈമാറുമെന്ന് ഡോ. പി വി മത്തായി അറിയിച്ചു. പ്രളയത്തില്‍ സ്ഥലവും വീടും നഷ്ടമായവരില്‍നിന്ന് 50 കുടുംബങ്ങളെ തെരഞ്ഞെടുത്ത് ഫ്ളാറ്റുകള്‍ കൈമാറാനുള്ള ചുമതല സര്‍ക്കാരിനാകും. നിര്‍മാണം തുടങ്ങാന്‍ സ്ഥലം ഒരുക്കിക്കഴിഞ്ഞു. വിവിധ അനുമതികള്‍ക്കായി അപേക്ഷയും നല്‍കി.

35 വര്‍ഷമായി കെട്ടിടനിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന ക്രെഡായ് അംഗമായ ഒലിവ്, ഹോട്ടല്‍ ബിസിനസിലും സജീവമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ക്ഷേമപ്രവര്‍ത്തനങ്ങളിലും കമ്ബനി ഏര്‍പ്പെടുന്നു.

Spread the love
Previous മഞ്ജു വാര്യര്‍ നായികയാകുന്ന 'ജാക്ക് ആന്റ് ജില്‍' തമിഴിലും
Next ടൊയോട്ട ഹൈബ്രിഡ് കാറുകള്‍ പരിശോധനയ്ക്കായി തിരികെ വിളിക്കുന്നു

You might also like

NEWS

എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ടാറ്റ വരില്ല

എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം നേടിയെടുക്കാന്‍ മുന്‍ ഉടമസ്ഥര്‍ എത്തുമെന്ന പ്രചാരണം പാഴ്‌വാക്കായേക്കും. എയര്‍ ഇന്ത്യയെ സ്വന്തമാക്കാനില്ലെന്നു ഇന്‍ഡിഗോയും ജെറ്റ് എയര്‍വെയ്‌സും പിന്മാറിയതിനു പിന്നാലെയാണ് ടാറ്റയും പിന്മാറുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.   ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനു വിപണിയിലെ പ്രമുഖര്‍ ആരുമില്ലാതായി.

Spread the love
Business News

ലാപ്‌ടോപുമായി റിലയന്‍സ് ജിയോ

ടെലികോം രംഗത്ത് ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ ഇലക്ട്രോണിക്‌സ് രംഗത്തേക്കും കടക്കുന്നു. ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കാനൊരുങ്ങുകയാണ് റിലയന്‍സ്. ഇതിനായി ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ച തുടങ്ങി. ഇതിനു പുറമെ സ്മാര്‍ട് ഫോണ്‍ വിപണിയിലും ആധിപത്യം

Spread the love
Others

മഹീന്ദ്ര-ഫോര്‍ഡ് കൈകോര്‍ക്കല്‍; ഇക്കോസ്‌പോര്‍ട്ട് ഇനി മഹീന്ദ്രയുടെ ഷോറൂമുകളിലും

  ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡും കൈകോര്‍ക്കുന്നു. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഇനി മുതല്‍ മഹീന്ദ്രയുടെ ഏതാനും തിരഞ്ഞെടുത്ത ഷോറൂമുകളിലൂടെ ലഭ്യമാകും. ഇലക്ട്രിക് വാഹനങ്ങളുള്‍പ്പെടെ വിപണിയിലെത്തിക്കുന്നതിനാണ് ഫോര്‍ഡ്-മഹീന്ദ്ര സഹകരണം. ഇന്ത്യയില്‍ ശക്തമായ ശൃംഖല അവകാശപ്പെടാന്‍ സാധിക്കാത്ത നിര്‍മാതാക്കളാണ് ഫോര്‍ഡ്. അതുകൊണ്ടു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply