എച്ച്പിസിഎല്‍ ഏറ്റെടുക്കാന്‍ ഒഎന്‍ജിസി

റിലേറ്റഡ് പാര്‍ട്ടി ട്രാന്‍സാക്ഷന്‍ വഴി ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിനെ (എച്ച്പിസിഎല്‍) 36915 കോടി രൂപക്ക് ഏറ്റെടുക്കാന്‍ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എച്ച്പിസിഎല്ലിന്റെ 51.11 ശതമാനം ഓഹരികളാണ് ഒഎന്‍ജിസി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കലിനായി ഒഎന്‍ജിസി ഓഹരിയുടമകളുടെ അനുവാദം തേടിയിരിക്കുകയാണ്. മാര്‍ച്ച് 27ന് മുന്‍പായി പോസ്റ്റല്‍ ബാലറ്റ് വഴി അഭിപ്രായം അറിയിക്കാനാണ് ഒഎന്‍ജിസി ഓഹരിയുടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള എച്ച്പിസിഎല്‍ ഓഹരികള്‍ ഒരു ഓഹരിക്ക് 473.97 രൂപ നിരക്കില്‍ വാങ്ങിയതായി ഒഎന്‍ജിസി അറിയിച്ചു. ഇതോടെ ഒഎന്‍ജിസി എച്ച്പിസിഎല്ലിന്റെ ഹോള്‍ഡിങ് കമ്പനിയായി മാറി.

Previous ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് കര്‍ണാടകയില്‍
Next റോള്‍സ് റോയ്‌സ് ഫാന്റം വിപണിയില്‍

You might also like

Business News

മത്സ്യ കൃഷി; ആര്‍ക്കും ചെയ്യാം, ലാഭം കൊയ്യാം

മീനില്ലെങ്കില്‍ ഭക്ഷണമിറങ്ങാത്തവരാണ് മിക്ക ആളുകളും. ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം. ഇന്നത്തെ കാലത്ത് വളരെ വരുമാനമുണ്ടാക്കിത്തരുന്ന ഒന്നുകൂടിയാണ് മത്സ്യകൃഷി. കാലി വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ എന്നിവയെ അപേഷിച്ച് മത്സ്യകൃഷി വളരെ ആദായകരവുമാണ്. നമ്മള്‍ ഉപയോഗിക്കുന്ന മത്സ്യത്തില്‍ ഭൂരിഭാഗം

Business News

ട്രെയിനിലെ ചായക്കും കാപ്പിക്കും വില കൂട്ടാന്‍ ഐആര്‍സിടിസി

ട്രെയിനില്‍ നല്‍കുന്ന ചായക്കും കാപ്പിക്കും നിലവിലെ ഏഴു രൂപയില്‍ നിന്നും പത്തു രൂപയായി ഉയര്‍ത്താന്‍ റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കി. ടീ ബാഗിനൊപ്പം ലഭിക്കുന്ന 150 മില്ലി ചായയും ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ ഉപയോഗിച്ച് ഉണ്ടാകുന്ന 150 മില്ലി കാപ്പിയും

Business News

ഐഡിയയും വൊഡാഫോണും ഒന്നിക്കുന്നു

വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നു. ലോ ട്രിബുണൽ അനുമതി നൽകിയതിനെ തുടർന്നാണ് വൊഡാഫോണും ഐഡിയയും ലയനത്തിനൊരുങ്ങുന്നത്.  വൊഡാഫോൺ ഐഡിയ ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി അറിയപ്പെടുക. ഇന്ന് നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ കമ്പനിയുടെ പേര് പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരായിട്ടാണ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply