കേരളത്തിന് മുന്നിലുള്ളത് വലിയ സാദ്ധ്യതകൾ

കേരളത്തിന് മുന്നിലുള്ളത് വലിയ സാദ്ധ്യതകൾ

കോവിഡ് കാലത്തിന് ശേഷം കേരളത്തിന് ആരോഗ്യസംരക്ഷണം, മെഡിക്കൽ ഉപകരണ വ്യവസായം, ബയോടെക്നോളജി–ലൈഫ് സയൻസ് ഗവേഷണ മേഖലകൾ എന്നിവയിൽ വലിയ സാധ്യതകളുണ്ടെന്ന് പഠനം. ഇതിനായി ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും സംസ്ഥാന ആസൂത്രണ ബോർഡ് നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കി. ഡൽഹി ഐഐടിയിലെ അസോഷ്യേറ്റ് പ്രഫസറും ആസൂത്രണ ബോർഡ് അംഗവുമായ ജയൻ ജോസ് തോമസിന്റെ നേതൃത്വത്തിലുള്ള സമിതിയാണു ശുപാർശകൾ തയാറാക്കിയത്.

മെഡിക്കൽ ഉപകരണ മേഖലയിൽ ഗവേഷണവും നിർമാണവും നടത്തുന്ന സ്ഥാപനങ്ങളുടെ സാന്നിധ്യവും വിദഗ്ധ തൊഴിലാളികളുടെ ലഭ്യതയും കേരളത്തിലുണ്ട്. ഐടി മേഖലയിലെ ശക്തമായ സാന്നിധ്യം കൂടി സംയോജിപ്പിച്ചാൽ ഈ രംഗത്തു പ്രധാന ശക്തിയായി കേരളത്തിന് ഉയരാം.

വളർച്ച കൈവരിക്കുന്നതിനായി ടിഷ്യു എൻജിനീയറിങ്ങിൽ ഉൾപ്പെടെ പൊതുനിക്ഷേപം വർധിപ്പിക്കണം. രോഗനിർണയം, ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിലെ ഗവേഷണ കേന്ദ്രമാകാൻ കേരളത്തിന്റെ ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.

Spread the love
Previous ബെംഗളൂരുവിൽ വമ്പൻ ഓഫിസ് തുറക്കാൻ ആപ്പിൾ
Next മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പകളില്‍ 16 ശതമാനം വര്‍ധനവ്

You might also like

AUTO

കെടിഎം ഡ്യൂക്ക് 125 വിപണിയില്‍

  ഓസ്ട്രിയന്‍ വാഹനനിര്‍മാതാക്കളായ കെടിഎം ഏറ്റവും വിലകുറഞ്ഞ ഡ്യൂക്ക് വിപണിയിലെത്തിച്ചു. 1.18 ലക്ഷം രൂപയില്‍ 125സിസി കരുത്തുളള വാഹനമാണ് ഇത്. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്. 1.51

Spread the love
NEWS

ഉത്തര്‍പ്രദേശില്‍ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും മൊബൈല്‍ ഫോണ്‍ നിരോധനം

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്. ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ്  ഉത്തരവ് പ്രകാരമാണ് ഉത്തര്‍പ്രദേശില്‍ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റികളിലും കോളേജുകളിലും മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം. കോളേജുകളിലെ പഠന സമയത്തില്‍ വലിയൊരു

Spread the love
Entrepreneurship

വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ 5 സംരംഭങ്ങള്‍

വീട്ടിലിരുന്നുകൊണ്ട്  ചെയ്ത് വിജയിപ്പിക്കാവുന്ന അഞ്ച് സംരംഭങ്ങളെ പരിചയപ്പെടുത്തുകയാണ് എന്റെ സംരംഭം. Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply