ജൈവോല്‍പ്പന്നങ്ങളില്‍ വൈവിധ്യം നിറച്ച് ഓര്‍ഗാനൊ

ജൈവോല്‍പ്പന്നങ്ങളില്‍ വൈവിധ്യം നിറച്ച് ഓര്‍ഗാനൊ

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി കണ്ടെത്തലുകളുണ്ടായിട്ടുണ്ട്. അതിലൊന്നാണ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം. കാര്‍ഷികാഭിവൃത്തി പഴയപോലെ നേട്ടമുണ്ടാക്കുന്നില്ല എന്ന് പറയുമ്പോഴും വിളകളിലൂടെയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റ് ആണ് ഉള്ളത്. ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് ഓര്‍ഗാനോ നാച്ചുറല്‍ ഫുഡ് പ്രൊഡക്ട്‌സിനെയും ഉല്‍പ്പന്നങ്ങളെയും വിപണിയിലെ താരമാക്കി മാറ്റിയത്. നിബി കൊട്ടാരം എന്ന സംരംഭകന്റെ കഠിനാദ്ധ്വാനവും ആത്മാര്‍പ്പണവുമാണ് ഓര്‍ഗാനോ നാച്ചുറല്‍ ഫുഡ് പ്രൊഡക്ട്‌സിനെ മികച്ച ബ്രാന്‍ഡാക്കുന്നതില്‍ നിര്‍ണായകമായത്.

 

കടന്നുവരവ്

നിരവധി ബിസിനസുകള്‍ ചെയ്ത് വിജയിച്ചിട്ടും അതിലൊന്നുംതന്നെ പൂര്‍ണ്ണ സംതൃപ്തി നേടാനാകാതെ വന്നപ്പോഴാണ് നിബി കാര്‍ഷിക മേഖലയില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിയുന്നത്. പാരമ്പര്യമായി എല്ലാവരും കൃഷിക്കാരാണ് എന്നതിനാല്‍ നിബിക്ക് വളരെ സുപരിചിതമായിരുന്നു തന്റെ കര്‍മ മേഖല. തേന്‍ വിപണന രംഗത്തേക്കായിരുന്നു ഈ ഇടുക്കിക്കാരന്റെ ആദ്യ ചുവടുവെയ്പ്. ചെറുതേനീച്ചയില്‍ പിഎച്ച്ഡി നേടിയ അധ്യാപകന്‍ കൂടിയായ ബന്ധു ഡോ. സാജന്‍ ജോസ് കെ യുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ടാണ് ഓര്‍ഗാനിക് തേന്‍ ഉല്‍പ്പാദനത്തിലേക്കും വിപണനത്തിലേക്കും നിബി കടക്കുന്നത്. ശുദ്ധമായ തേനിന് കൂടുതല്‍ ആവശ്യക്കാരെത്തിത്തുടങ്ങിയതോടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും പൂര്‍ണ്ണമായും ഈ മേഖലയിലേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്യുകയായിരുന്നു.

 

കൊച്ചിക്ക് ഒപ്പമുള്ള വളര്‍ച്ച

പോഷക സമൃദ്ധവും ഊര്‍ജ്ജ ദായകവുമാണ് തേന്‍. അതിനാല്‍ത്തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മരുന്നിനും അല്ലാതെയും ഇതുപയോഗിക്കാം. ഇക്കാരണങ്ങളാല്‍ ശുദ്ധമായ തേനിന് ആവശ്യക്കാരേറെയാണ്. ആദ്യ കാലത്ത് തേന്‍ എടുത്ത് വലിയ കുപ്പികളിലാക്കി ഉപയോക്താവിന്റെ ആവശ്യാനുസരണമുള്ള തൂക്കത്തില്‍ കൊടുക്കുന്ന രീതിയായിരുന്നു ആദ്യം പിന്തുടര്‍ന്നത്. പിന്നീട് ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവന്നതോടെ സ്വന്തം ബ്രാന്‍ഡില്‍ തേന്‍ വിപണിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എറണാകുളം കളമശ്ശേരിയിലെ കിന്‍ഫ്രാ പാര്‍ക്കിലാണ് കോട്ട് വെഞ്ച്വേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. ഇടപ്പള്ളിയില്‍ ലുലു മാള്‍ ആരംഭിച്ചപ്പോള്‍ അവരുടെ ഔട്ട്‌ലെറ്റിലൂടെ തന്നെയായിരുന്നു ഓര്‍ഗാനോ എന്ന ബ്രാന്‍ഡില്‍ ആദ്യമായി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചതും. പിന്നീട് വളര്‍ച്ചയുടെ നാളുകളായിരുന്നു ഓര്‍ഗാനോയ്ക്ക്.

ഓര്‍ഗാനോയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍

കൃഷിയാണ് തന്റെ ജീവിതവും താല്‍പ്പര്യവും എന്ന് തിരിച്ചറിഞ്ഞ നിബി തന്റെ കുടുംബത്തിലേക്കുവേണ്ട ഭക്ഷണ സാധനങ്ങളില്‍ പലതും പറമ്പിലും ടെറസിലുമായി കൃഷിചെയ്യുകയാണ്. കുടുംബത്തിലേക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ എടുത്തുകഴിഞ്ഞാല്‍ ബാക്കിയുള്ളവ വിലയ്ക്ക് വില്‍ക്കുകയായിരുന്നു അതുവരെ ഉണ്ടായിരുന്ന പതിവ്. ശുദ്ധമായ, വിഷാംശമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതായിരുന്നു ഇതിനുപിന്നിലെ ലക്ഷ്യം. ഇതില്‍ നിന്നാണ് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് നിബി കടക്കുന്നത്. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. വിപണിയില്‍ ഏറെ ഡിമാന്റുള്ള വിഭവമായ ചക്ക; ചിപ്‌സ് ആക്കിയും പൊടിയാക്കിയും ഓര്‍ഗാനോ പുറത്തിറക്കി. കുരു നീക്കം ചെയ്ത ചക്ക ചുള അതുപോലെതന്നെ ഉണക്കി വിവിധ തൂക്കത്തിലുള്ള പായ്ക്കറ്റുകളിലാക്കി വിപണിയില്‍ ലഭ്യമാക്കി. ഇത് കൂടാതെ മാങ്ങയുടെ പഴച്ചാറ് ഉണക്കിയെടുക്കുന്ന മാങ്ങാത്തെര ഓര്‍ഗാനോ ബ്രാന്‍ഡില്‍ ആഗോള തലത്തില്‍ത്തന്നെ പ്രശസ്തമാക്കാന്‍ ഈ സംരംഭകനായി. മാമ്പഴം ലഭ്യമല്ലാത്ത അവസരങ്ങളില്‍ മാമ്പഴ പുളിശേരി, ഷെയ്ക്ക്, ജ്യൂസ് എന്നിവ തയ്യാറാക്കാന്‍ മാങ്ങാത്തെര ഉപയോഗിക്കാം. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുമെന്നതും ഈ ഉല്‍പ്പന്നത്തിന്റെ സവിശേഷതയാണ്.

ഇന്ത്യ കീഴടക്കി വിദേശത്തേക്ക്

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് എന്നും എവിടെനിന്നും ആവശ്യക്കാരെത്തും. അതിന് ഉദാഹരണമാണ് ഓര്‍ഗാനോയുടെ വളര്‍ച്ച. കേരളത്തില്‍ നിന്ന് ഇന്ത്യയിലുടനീളവും ഇപ്പോള്‍ വിദേശത്തും ഓര്‍ഗാനോയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. ഓര്‍ഗാനോയുടെ മാങ്ങാത്തെര റഷ്യന്‍ വിപണിയില്‍ ഇടംപിടിച്ചിട്ടുണ്ട്. യൂറോപ്യന്‍ വിപണിയിലും ഓര്‍ഗാനോ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് നിബി പറയുന്നു. നിബിയുടെ ഭാര്യ സിമിയാണ് സ്ഥാപനത്തിന്റെ പ്രൊഡക്ഷന്‍, ആര്‍ ആന്റ് ഡി വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഓര്‍ഗാനോ തേന്‍ ഒരൊന്നൊന്നര ഐറ്റമാണ്

ഓര്‍ഗാനോ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന ഏറ്റവും ആവശ്യക്കാരുള്ള ഉല്‍പ്പന്നങ്ങളിലൊന്നാണ് തേന്‍. ഒരു ജൈവ ഉല്‍പ്പന്നമായിത്തന്നെ പുറത്തിറക്കുന്ന തേന്‍ സന്തോഷാവസരങ്ങളില്‍ സമ്മാനമായി നല്‍കുവാനും സ്റ്റാര്‍ ഹോട്ടലുകളില്‍ പ്രഭാത ഭക്ഷണത്തിനൊപ്പം നല്‍കാനും ഉപയോഗിക്കാറുണ്ട്. തേനിനൊപ്പം സുഗന്ധ വ്യഞ്ജനങ്ങളും ആയുര്‍വേദ ഔഷധക്കൂട്ടുകളും പ്രത്യേകം ചേര്‍ത്ത് തയ്യാറാക്കുന്ന പെപ്പര്‍ ഹണി, കാര്‍ഡമം ഹണി, തുളസി ഹണി തുടങ്ങിയ തനത് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഗാനോ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. നിലവില്‍ മറ്റൊരു ബ്രാന്‍ഡും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുന്നില്ലെന്നതും ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്.

Spread the love
Previous പെണ്‍കരുത്തിന്റെ പവിത്ര പിക്കിള്‍സ്
Next ഗൂഗിളിന്റെ ഷോപ്പിങ് ടാഗ് ഫീച്ചര്‍ ഉടനെത്തും

You might also like

Entrepreneurship

ഒരു സംരംഭകജീവിതത്തിന്റെ ഓര്‍മയ്ക്ക്‌

ഗൂഗ്ള്‍ ഡൂഡില്‍ ഇന്നൊരു സംരംഭകനെ ആദരിക്കുകയാണ്, സേക്ക് ഡീന്‍ മുഹമ്മദ്. കാലം മറന്നു പോയ ബിസിനസുകാരന്‍. യുകെയില്‍ ആദ്യമായൊരു ഇന്ത്യന്‍ റസ്റ്ററന്റ് ആരംഭിച്ച ബിസിനസുകാരനാണു ഡീന്‍ മുഹമ്മദ്. കടല്‍ കടന്നൊരു സംരംഭകസാധ്യത തിരിച്ചറിഞ്ഞ ആദ്യ സംരംഭകന്‍. ആംഗ്ലോ ഇന്ത്യന്‍ യാത്രക്കാരനായ ഡീനിന്റെ

Spread the love
Home Slider

സെയില്‍സ് എങ്ങനെ വര്‍ധിപ്പിക്കാം..

ജി എസ് ടി , ഡീമോണിറ്റൈസേഷന്‍ , പ്രളയം… നമ്മുടെ സെയില്‍സ് ടീമിനെ തളര്‍ത്താന്‍ കാരണങ്ങള്‍ പലതാണ്. മാര്‍ക്കറ്റില്‍ എന്ത് പ്രതിസന്ധി വന്നാലും അതാദ്യം ബാധിക്കുക സെയ്ല്‍സിനെയാണ്. സെയില്‍സ് കുറയും. ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ആവും. ഡീലര്‍മാര്‍ പരാതികള്‍ പറയും. കടം കൊടുത്ത

Spread the love
Home Slider

വിജ്ഞാനം വളര്‍ത്താന്‍ വഴിയൊരുക്കി നളന്ദ

അടിമാലി എന്ന മലയോര ഗ്രാമത്തിന്റെ കലാസാംസ്‌കാരിക സംരംഭക മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകനാണ് സി.എസ്. റെജികുമാര്‍. നളന്ദ എന്ന പുസ്തകശാലയില്‍ നിന്നും നളന്ദ നോട്ട്ബുക്‌സ്, നളന്ദ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, നളന്ദ മാര്‍ക്കറ്റിംഗ് എന്നീ നിലകളിലേക്ക് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്ത റെജി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply